മുംബൈ: മഹാരാഷ്ട്രയിലെ വാസയിൽ കോവിഡ് ആശുത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. വിജയ് വല്ലഭ് ആശുപത്രിയിലാണ് പുലര്‍ച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്. കോവിഡ് ചികിത്സയിലായിരുന്നവരാണ് മരിച്ചവരെല്ലാം. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.
മറ്റ് രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് വാസയ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ കൊറോണ കൺട്രോൾ റൂം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിസുരക്ഷാ സേന സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.