scorecardresearch

മുംബൈ താനെയിലെ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് രോഗികൾ മരിച്ചു

അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷവും പരുക്ക് പറ്റിയവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറ‍ഞ്ഞു

അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷവും പരുക്ക് പറ്റിയവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറ‍ഞ്ഞു

author-image
WebDesk
New Update
Fire accident, തീപിടുത്തം, Fire at Thane hospital, താനെ ആശുപത്രിയില്‍ തീപിടുത്തം, Fire at Mumbai Hospital, Thane Hospital accident death, latest malayalam news, ie malayalam, ഐഇ മലയാളം

മുംബൈ: താനെയിലെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മൂന്ന് മരണം. ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.

Advertisment

മുംബൈ താനെയിലെ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയിലാണ് സംഭവം. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. നിലവില്‍ ആശുപത്രിയിലെ സാഹചര്യം നിയന്ത്രണവിധേയമാണ്. 20 രോഗികളെയാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ ആറു പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Also Read: ലോക്ക്ഡൗണിന് സാധ്യത; ടിപിആര്‍ 15 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്രം

അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷവും പരുക്ക് പറ്റിയവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറ‍ഞ്ഞു. തീപിടിത്തത്തിന്റെ കാരണം അറിയാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Advertisment
Fire Mumbai Hospital

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: