ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. നിരവധി പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളുളള സി​ജി​ഒ കോം​പ്ല​ക്സി​ൽ ആണ് തീപിടിത്തം ഉണ്ടായത്.

പ​ണ്ഡി​റ്റ് ദീ​ൻ​ദ​യാ​ൽ അ​ന്ത്യോ​ദ​യ ഭ​വ​ന്‍റെ അ​ഞ്ചാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. ഒരു സുരക്ഷാ ജീവനക്കാരന് പൊളളലേറ്റിട്ടുണ്ട്. വ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഓ​ഫീ​സ്, ദേ​ശീ​യ​ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ ഓ​ഫീ​സ് എ​ന്നി​വ​യെ​ല്ലാം സി​ജി​ഒ കോം​പ്ല​ക്സി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

രാവിലെ 8.30ഓടെയാണ് അഗ്നിശമന സേനാ വിഭാഗത്തിന് ഫോണ്‍ സന്ദേശം ലഭിച്ചത്. പരുക്കേറ്റ ജീവനക്കാരനെ എയിംസില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ