ന്യൂഡൽഹി: അഭിഭാഷക ദീപിക സിങ് രജാവത്തിനെതിരെ ജമ്മു കശ്മീർ പോലീസ് കേസെടുത്തു. 2018ൽ കത്വയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് വേണ്ടി ഹാജരായത് ദീപികയായിരുന്നു. നവരാത്രി സമയത്തോടനുബന്ധിച്ചുള്ള ഒരു ട്വീറ്റുമായി ബന്ധപ്പെട്ട് ഒരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അഭിഭാഷകയ്ക്കെതിരായ കേസ്.
വിവിധ ആളുകളിൽ നിന്നുള്ള പരാതികളെ തുടർന്നാണ് ഇക്കാര്യത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുക, മത വികാരങ്ങൾ വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളിന്മേൽ നടപടി സ്വീകരിക്കുന്ന ഐപിസി 295 എ, 505 (ബി) (2) വകുപ്പുകൾ പ്രകാരമാണ് രാജാവത്തിനെതിരെ കേസെടുത്തിട്ടുള്ളതെന്നാണ് വിവരം.
ചൊവ്വാഴ്ച, രാജാവത്ത് ട്വീറ്റ് ചെയ്ത ഒരു കാർട്ടൂണിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. നവരാത്രിയുമായി ബന്ധപ്പെട്ട് ദുർഗാദേവിയെ ചിത്രീകരിച്ച് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പറയുന്ന കാർട്ടൂണാണ് അഭിഭാഷക പങ്കുവച്ചത്.
എഫ്ഐആറിൽ രേഖപ്പെടുത്തിയ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ളവയാണ്. അഭിഭാഷകയ്ക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ്, ട്വീറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് സൈബർ സെല്ലിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read More: മയക്ക് മരുന്ന് കേസ്: സീരിയൽ നടി അടക്കം ആറ് പേർ അറസ്റ്റിൽ
നേരത്തെ, രാകേഷ് ബജ്രംഗിയുടെ നേതൃത്വത്തിൽ ബജ്റംഗ്ദൾ പ്രവർത്തകർ രാജാവത്തിന്റെ വസതിക്ക് പുറത്ത് പ്രകടനം നടത്തി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവർക്കെതിരെ പോലീസിൽ ഔദ്യോഗിക പരാതിയും നൽകിയിരുന്നു.
എഫ്ഐആറിനെക്കുറിച്ച് “കോടതിയിൽ നിലനിൽക്കില്ല” എന്നാണ് രാജാവത്ത് പറഞ്ഞത്. “നിയമം ലംഘിച്ചും” ബിജെപിയുടെയും മറ്റ് കാവി സംഘടനകളുടെയും സമ്മർദത്തെ തുടർന്നുമാണ് ഇത് രജിസ്റ്റർ ചെയ്തതെന്നും അവർ പറഞ്ഞു.
തന്റെ ട്വീറ്റ് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ഒരു സന്ദേശം അവതരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, എഫ്ഐആറിൽ, താൻ ചെയ്യാത്ത കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.
Read More: FIR against J&K lawyer Deepika Singh Rajawat over tweet on Navratri