/indian-express-malayalam/media/media_files/uploads/2018/05/chidambaram.jpg)
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം എഐസിസി ആസ്ഥാനത്ത്. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ചിദംബരത്തെ കുറിച്ച് കഴിഞ്ഞ 24 മണിക്കൂറായി വിവരമൊന്നും ഇല്ലായിരുന്നു. അതിനിടയിലാണ് എഐസിസി ആസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചിദംബരം ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എഐസിസി ആസ്ഥാനത്ത് എത്തിയ ചിദംബരം വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. താന്‍ കുറ്റം ചെയ്തിട്ടില്ല എന്ന് ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ല. തനിക്കെതിരായ കേസില്‍ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ഇല്ല. താന്‍ ഒളിവിലല്ലെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. തലയുയര്‍ത്തി പിടിച്ച് തന്നെ നില്‍ക്കും. നിയമപരമായി എല്ലാം നേരിടും. നിയമത്തെ ബഹുമാനിക്കുന്നു. അഴിമതി കേസില്‍ തനിക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്തിട്ടില്ലെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ചിദംബരം എത്തിയതറിഞ്ഞ സിബിഐയും എഐസിസി ആസ്ഥാനത്ത് എത്തി. എന്നാല്‍, ചിദംബരം ഉടന്‍ തന്നെ അവിടെ നിന്ന് മടങ്ങുകയായിരുന്നു. എഐസിസി ആസ്ഥാനത്ത് വച്ച് അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.