scorecardresearch

പാകിസ്ഥാന്‍ അനുകൂല സന്ദേശം: മുംബൈയില്‍ ബലൂണ്‍ വില്‍പ്പനക്കാര്‍ക്കെതിരെ എഫ്‌ഐആര്‍

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

author-image
WebDesk
New Update
pak-message|FIR

fir-against-three-for-balloons-with-pro-pak-message

മുംബൈ: 'ലവ് പാകിസ്ഥാന്‍' എന്ന് എഴുതിയ ബലൂണ്‍ വിറ്റുവെന്ന് ആരോപിച്ച് നിരക്ഷരായ രണ്ട് നാടോടികൾ ഉൾപ്പടെ മൂന്ന് പേർക്കെതിരെ മഹാരാഷ്ട്ര യിലെ വീജാപുർ നാകാ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെ്തു. നാടോടികളായ ബലൂൺ വിൽപ്പനക്കാർക്ക് പുറമെ ഇവർ ബലൂൺ വാങ്ങിയ കടയുടമ എന്നിവർക്കെതിരെയാണ് എഫ് ഐ ആർ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, പൊലീസിന്റെ അന്വേഷണം മുംബൈയിലെ 'ചൈന മാര്‍ക്കറ്റിലേക്ക്' എത്തിച്ചു. ഇവിടെ നിന്നാണ് ബലൂണുകള്‍ കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു.

Advertisment

ബലൂണ്‍ വില്‍പനക്കാരായ അജയ് അമന്‍ പവാര്‍, ശിവാജി പവാര്‍, ഇവർക്ക് ബലൂൺ വിറ്റ കടയുടമ തന്‍വീര്‍ ബഗ്വാന്‍ എന്നിവര്‍ക്കെതിരെ രണ്ട് വിഭാഗങ്ങൾതമ്മിൽ ശത്രുതയുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നാരോപിച്ചാണ് ഐ പി സി പ്രകാരം ജൂണ്‍ 29 ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ഈദ്-ഉല്‍-അദ്ഹയില്‍ പട്ടണത്തിലെ അലംഗീര്‍ ഈദ്ഗാഹില്‍ ബന്ദോബസ്ത് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ നായിക് ഗണേഷ് ഷിര്‍ക്കെയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആളുകള്‍ നമസ്‌കാരം കഴിഞ്ഞ് പോകാന്‍ തുടങ്ങിയപ്പോഴാണ് ബലൂണ്‍ കണ്ടത്.

വില്‍പ്പനക്കാരന് ചുറ്റും ജനക്കൂട്ടം തടിച്ചുകൂടിയപ്പോള്‍ ബലൂണ്‍ പൊട്ടിയതായി ഗണേഷ് ഷിര്‍ക്ക് പരാതിയില്‍ പറഞ്ഞു. അമന്റെ ബലൂണുകളുടെ പാക്കറ്റില്‍ പാകിസ്ഥാന്‍ പതാകയും ഉറുദുവില്‍ 'ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ' എന്ന് എഴുതിയതുമായ പച്ച നിറത്തിലുള്ള ഒരു ബലൂണെങ്കിലും ഉണ്ടായിരുന്നുവെന്ന് ഗണേഷ് ഷിര്‍കെ പറഞ്ഞു.

Advertisment

സോലാപൂരിലെ ന്യൂ റോഷന്‍ ടോയ് സ്റ്റോര്‍ ഉടമയായ തന്‍വീര്‍ ബഗ്വാനില്‍ നിന്ന് താനും ശിവജിയും ബലൂണുകള്‍ വാങ്ങിയതായി വിജാപൂര്‍ റോഡിലെ പര്‍ധി കോളനിയിലെ താമസക്കാരനായ അമന്‍ (20) ചോദ്യം ചെയ്യലില്‍ പറഞ്ഞതായി എഫ്ഐആര്‍ പറയുന്നു. നിരക്ഷരരാണെന്നും ബലൂണില്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ അറിയില്ലെന്നും രണ്ട് ബലൂണ്‍ വില്‍പ്പനക്കാരും പൊലീസിനോട് പറഞ്ഞു.

Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: