scorecardresearch

അര്‍ണബ് ഗോസ്വാമിക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു

ഇന്റീരിയര്‍ ഡിസൈനറും മാതാവും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേസ്

ഇന്റീരിയര്‍ ഡിസൈനറും മാതാവും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേസ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
arnab goswami, arnab goswami sunanda pushkar, arnab goswami delhi high corut, arnab goswami republic tv, republic tv arnab goswami, indian express news, ie malayalam

ന്യൂഡല്‍ഹി: റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. അന്‍വായ് നായിക് (53) എന്ന ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയിലാണ് അലിഭാഗ് പൊലീസ് കേസെടുത്തത്. ശനിയാഴ്ച്ചയാണ് ഇയാള്‍ സ്വന്തം വസതിയില്‍ തൂങ്ങി മരിച്ചത്. ഇദ്ദേഹത്തിന്റെ മാതാവ് കുമുദിന്റെ (78) മൃതദേഹവും സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.

Advertisment

ആത്മഹത്യാകുറിപ്പില്‍ അര്‍ണാബിന്റേയും മറ്റ് രണ്ട് പേരുടേയും പോരുകള്‍ പൊലീസ് കണ്ടെടുത്തു.

നായിക് ചെയ്ത ജോലിക്ക് മൂവരും പണം കൊടുക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചതാണ് ആത്മഹത്യയ്ക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അര്‍ണബിനെ കൂടാതെ ഐ കാസ്റ്റ് എക്സ് മീഡിയ തലവന്‍ ഫിറോസ് ഷൈഖ്, സ്മാര്‍ട്ട് വര്‍ക്ക്സ് തലവന്‍ നിതീഷ് സര്‍ദ എന്നിവരുടെ പേരാണ് നായിക്ക് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. മൂവരുടേയും കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരുന്നെങ്കിലും പ്രതിഫലം ലഭിച്ചില്ലെന്നും ഇത് കടത്തിലേക്ക് തളളിയിട്ടെന്നും കത്തില്‍ ആരോപിക്കുന്നു.

നായിക്കിന്റെ ഭാര്യ അക്ഷതയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പൊലീസ് ഇതുവരെയും വിളിച്ച് ചോദ്യം ചെയ്തിട്ടില്ല. കോണ്‍കോഡ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്റീരിയര്‍ ഡിസൈന്‍ കമ്പനി നടത്തുകയായിരുന്നു നായിക്. മൂന്ന് പ്രതികളുടേയും കമ്പനിക്ക് വേണ്ടി നായിക് ജോലി ചെയ്തിട്ടുണ്ട്. നിരന്തരമായി ജോലി ചെയ്ത പണത്തിന് വേണ്ടി സമീപിച്ചെങ്കിലും ഇവര്‍ പണം നല്‍കിയില്ലെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് നായികും മാതാവും ആത്മഹത്യ ചെയ്തത്.

Suicide Arnab Goswami

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: