ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള അമേരിക്കന്‍ ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്സ്മെന്റ് നെറ്റ്‌വര്‍ക്കി(ഫിന്‍സെന്‍)ന്റെ ഫയലുകളില്‍ 44 ഇന്ത്യന്‍ ബാങ്കുകളും. ഇന്ത്യന്‍ സ്ഥാപനങ്ങളും വ്യക്തികളും നടത്തിയ സംശയാസ്പദമായ ഇടപാടുകളുടെ സാഹചര്യത്തിലാണ് ബാങ്കുകൾ ഫയലുകളിൽ ഇടംപിടിച്ചത്.

യുഎസ് ബാങ്കുകള്‍ ഫിന്‍സെനു സമര്‍പ്പിച്ച സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ (എസ്എസ്ആര്‍) ഇന്ത്യന്‍ സ്ഥാപനങ്ങളും വ്യക്തികളും നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട് 44 ഇന്ത്യന്‍ ബാങ്കുകളുടെ പേരുകളുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിലാണു വ്യക്തമായത്.

2011 നും 2017 നും ഇടയില്‍ നടന്ന 100 കോടി ഡോളറിലധികം മൂല്യമുള്ള 2,000 ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ ബാങ്കുകള്‍ എസ്എആറുകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് (290 ഇടപാടുകള്‍), കാനറ ബാങ്ക് (190), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (102); യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (99)ബാങ്ക് ഓഫ് ബറോഡ (93) എന്നിവയാണു എസ്എആറുകളില്‍ ഉള്‍പ്പെട്ടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍. കൊട്ടക് മഹീന്ദ്ര ബാങ്ക് (268 ഇടപാടുകള്‍), എച്ച്ഡിഎഫ്സി ബാങ്ക് (253), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (117),ഐസിഐസിഐ ബാങ്ക് (57), ആക്‌സിസ് ബാങ്ക് (41), തുടങ്ങിയ പ്രമുഖ സ്വകാര്യബാങ്കുകളും ഇക്കൂട്ടത്തിലുണ്ട്.

Also Read: ഫിന്‍സെന്‍ ഫയല്‍: ദാവൂദ് ഇബ്രാഹിമിന്റെ, ലഷ്‌കർ ബന്ധമുള്ള സാമ്പത്തികദാതാവ് യുഎസ് നിരീക്ഷണത്തില്‍

ഡോയ്ച്ച് ബാങ്ക് ട്രസ്റ്റ് കമ്പനി അമേരിക്കാസ് (ഡിബിടിസിഎ), ബിഎന്‍വൈ മെലോണ്‍, സിറ്റിബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ജെപി മോര്‍ഗന്‍ ചേസ് തുടങ്ങിയ ബാങ്കുകളാണ് ഇന്ത്യന്‍ ബാങ്കുകളുമായി ബന്ധപ്പെട്ട സംശയാസ്പ ഇടപാടുകളെക്കുറിച്ചുള്ള എസ്എആറുകള്‍ ഫിന്‍സെന് സമര്‍പ്പിച്ചത്. ഈ വിദേശ ബാങ്കുകളുടെ ‘കറസ്‌പോണ്ടന്റ് ബാങ്കുകള്‍’ ആയതിനാലാണ് ഇന്ത്യന്‍ ബാങ്കുകള്‍ എസ്എആറുകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

വിദേശ ബാങ്കുകളുടെ അന്തര്‍ദേശീയ പേയ്മെന്റ് ഗേറ്റ്‌വേയിലൂടെ നടന്ന ‘സംശയാസ്പദമായ ഇടപാടുകള്‍’ രേഖകള്‍ കാണിക്കുന്നു. എസ്ബിഐയുടെ കാനഡ ശാഖയിലെയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ യുകെയിലെ ശാഖയിലെയും അക്കൗണ്ടുകളും ഇടപാടുകാര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കറസ്‌പോണ്ടന്റ് ബാങ്കിങ് എന്ന ആശയത്തില്‍ ബാങ്കുകള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചുവരികയാണ്. രാജ്യാന്തര ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചുള്ള പേയ്മെന്റ്‌സ് ആന്‍ഡ് മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് കമ്മിറ്റി (സിപിഎംഐ)യുടെ 2016 ലെ റിപ്പോര്‍ട്ട് അനുസരിച്ച് കറസ്‌പോണ്ടന്റ് ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന ബാങ്കുകള്‍ അവരുടെ ബന്ധം കുറയ്ക്കുകയാണ്. വര്‍ധിച്ചുവരുന്ന ചെലവുകളും നിയന്ത്രണവ്യവസ്ഥകള്‍ പാലിക്കുന്നതിനായി ഉപഭോക്താളെ സംബന്ധിച്ച വിവരങ്ങളില്‍ എത്രത്തോളം ജാഗ്രത പുലര്‍ത്തണമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.

Also Read: FinCEN Files: ഇന്ത്യക്കാരുടെ സംശയാസ്പദ ബാങ്ക് ഇടപാടുകള്‍ നിരീക്ഷിച്ച് അമേരിക്ക

എസ്എആറുകള്‍ സംബന്ധിച്ച പ്രതികരണത്തിനായി 10 ബാങ്കുകളിലേക്ക് അയച്ച മെയിലുകള്‍ക്ക് മറുപടിയുണ്ടായില്ല. അതേസമയം, എസ്എആര്‍ രഹസ്യസ്വഭാവ നിയന്ത്രണങ്ങള്‍ കാരണം അന്വേഷിച്ച വിവരങ്ങള്‍ ബാങ്കില്‍ ലഭ്യമല്ലെന്നായിരുന്നു
എസ്ബിഐ വക്താവിന്റെ പ്രതികരണം.

എസ്എആര്‍ അനധികൃതമായി വെളിപ്പെടുത്തുന്നത് യുഎസ് ഫെഡറല്‍ നിയമത്തിന്റെ ലംഘനമാണെന്ന് ഫിന്‍സെന്‍ നല്‍കിയ മുന്നറിയിപ്പ്. എസ്എആര്‍ വെളിപ്പെടുത്തല്‍ ലംഘനങ്ങള്‍ക്കു സിവിലും ക്രിമിനലുമായ ശിക്ഷകള്‍ ചേര്‍ത്ത് ചുമത്താം.

Read in IE: FinCEN Files: 44 Indian banks, transactions of $1 billion, flagged to US regulator

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook