Latest News

ഫിനാൻഷ്യൽ എക്സ്പ്രസ് മാനേജിങ് എഡിറ്റർ സുനിൽ ജെയിൻ അന്തരിച്ചു

മേയ് 3നാണ് ഓക്സിജൻ അളവിൽ കുറവുണ്ടായതിനെ തുടർന്ന് സുനിലിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്

ദി ഫിനാൻഷ്യൽ എക്സ്പ്രസ്സ് മാനേജിങ് എഡിറ്റർ സുനിൽ ജെയിൻ (58) അന്തരിച്ചു. കോവിഡ് ബാധിച്ചു ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

മേയ് 3നാണ് ഓക്സിജൻ അളവിൽ കുറവുണ്ടായതിനെ തുടർന്ന് സുനിലിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതായി എയിംസിലെ ഡോക്ടർമാർ പറഞ്ഞു. ഇന്നലെ രാവിലെ ആദ്യത്തെ ഹൃദയാഘാതം സംഭവിച്ചു, അതിനെ മറികടന്നെങ്കിലും രാത്രി 8:30ന് ഉണ്ടായ രണ്ടാമത്തെ ഹൃദയാഘതത്തോടെ മരണം സംഭവിക്കുകയായിരുന്നു.

സുനിൽ ജെയ്‌നിന്റെ മരണത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ അനുശോചിച്ചു. എക്സ്പ്രസ്സ് ഗ്രൂപ്പ് ചെയർമാൻ വിവേക് ഗോയെങ്ക,എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ത് ഗോയെങ്ക എന്നിവരും അനുശോചനം രേഖപ്പെടുത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Financial express managing editor sunil jain passes away

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com