ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 വ്യാപനത്തെത്തുടർന്നുണ്ടായ പ്രതിസന്ധി ബാധിച്ച സമ്പദ്വ്യവസ്ഥ ഉയർത്തെഴുന്നേൽപ്പിക്കുന്നതിനായി സാമ്പത്തിക ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ.
“ഞങ്ങൾ എട്ട് ഇന സാമ്പത്തിക ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിക്കുന്നു. അതിൽ നാലെണ്ണം തികച്ചും പുതിയതാണ്. ഒരെണ്ണം ആരോഗ്യ അടിസ്ഥാന സൗകര്യ രംഗത്തിനായി മാത്രമുള്ളതാണ്,” നിർമ്മല സീതാരാമൻ പറഞ്ഞു.
പ്രഖ്യാപനങ്ങള്‍ ഇങ്ങനെ:
- കോവിഡ് ബാധിത മേഖലകൾക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരണ്ടി പദ്ധതി.
- ആരോഗ്യമേഖലയ്ക്ക് 50,000 കോടി രൂപ. ആരോഗ്യ സംബന്ധിയായ പദ്ധതികളുടെ വിപുലീകരണത്തിന് 50 ശതമാനവും പുതിയ പദ്ധതികൾക്ക് 75 ശതമാനവും ഗ്യാരണ്ടി കവറേജ്.
- പുതിയ പദ്ധതികൾ നടപ്പാക്കാനോ ഉള്ളവ വിപുലീകരിക്കാനോ താൽപര്യപ്പെടുന്ന ജില്ലകൾക്ക് 50 ശതമാനം ഗ്യാരണ്ടി കവറേജ്.
- ആരോഗ്യമേഖലയ്ക്ക് 7.95ശതമാനം നിരക്കിൽ 100 കോടി രൂപ വരെ വായ്പ.
- ആശുപത്രികളിൽ പീഡിയാട്രിക് കെയർ / പീഡിയാട്രിക് ബെഡ്ഡുകൾക്കായി 23,220 കോടി രൂപ.
Read More: ഡിസംബറോടെ 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്ക്കും വാക്സിന് നല്‍കും: കേന്ദ്ര സര്‍ക്കാര്‍
- പുതിയ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം പ്രകാരം 25 ലക്ഷം ആളുകൾക്ക് പ്രയോജനം ലഭിക്കും. പരമാവധി 1.25 ലക്ഷം രൂപ വരെ ഏറ്റവും ചെറിയ വായ്പക്കാർക്ക് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴി നൽകും. “പുതിയ വായ്പ നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പഴയ വായ്പകൾ തിരിച്ചടയ്ക്കുന്നതിലല്ല,” നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
- എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിനായി 1.5 ലക്ഷം കോടി രൂപ അധികമായി നൽകും
- രാജ്യാന്തര യാത്ര പുനരാരംഭിച്ചുകഴിഞ്ഞാൽ, ഇന്ത്യയിലേക്ക് വരുന്ന ആദ്യത്തെ 5 ലക്ഷം വിനോദസഞ്ചാരികൾ വിസ ഫീസ് നൽകേണ്ടതില്ല. 2022 മാർച്ച് 31 വരെയോ അല്ലെങ്കിൽ 5 ലക്ഷം വിസകൾ അനുവദിക്കുന്നത് വരെയോയാണ് പരമാവധി ഈ ഇളവ് പ്രാബല്യത്തിലുണ്ടാവുക. ഒരു വിനോദ സഞ്ചാരിക്ക് ഒരു തവണ മാത്രമാവും ഈ ഇളവ് നൽകുക.
Read More: ഇനി ഉപാധികൾ ഇല്ല; സംസ്ഥാനത്ത് 18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
- ആത്മനിഭര്‍ ഭാരത് റോസ്ഗര് യോജനയെ സര്‍ക്കാര്‍ തൊഴിലുടമയിലേക്കും സ്വകാര്യ കമ്പനികള്‍ പുതുതായി നിയമിക്കുന്നവരുടെ വിരമിക്കല്‍ ആനുകൂല്യത്തിന്റെ ജീവനക്കാരുടെ പങ്ക് സംബന്ധിച്ച ആനുകൂലങ്ങളിലേക്കും വ്യാപിപ്പിക്കും.
- 2021 നവംബര്‍ വരെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം. പ്രധാന് മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ മൊത്തം ചെലവ് 2.27 ലക്ഷം കോടി രൂപ.