ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രസംഗത്തിലും രാഷ്ട്ര പിതാവ് ഗാന്ധിയാണ് താരം. ബജറ്റ് 40 മിനിറ്റ് പിന്നിടുന്നതിനിടെ മൂന്ന് തവണയാണ് അദ്ദേഹം ഗാന്ധിയുടെ വാചകങ്ങൾ പരാമർശിച്ചത്. പക്ഷേ യുവാക്കളുടെ ഉന്നമനത്തിനായുള്ള പദ്ധതികളിൽ വിവേകാനന്ദനെയാണ് ഗാന്ധിക്ക് പകരമായി ധനമന്ത്രി പരാമർശിച്ചത്.

കർഷകരുടെയും സാധാരണക്കാരുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള ജനപ്രിയ പദ്ധതികൾക്കാണ് ഗാന്ധിയുടെ ദർശനങ്ങളെ പരാമർശിച്ചതും. കൃഷിക്കായി നിരവധി പ്രഖ്യാപനങ്ങളുള്ള ബജറ്റിൽ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനും ഡിജിറ്റൽ ഇന്ത്യ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. ഈ ഘട്ടത്തിലാണ് വിവേകാനന്ദ ദർശനങ്ങളും ജെയ്റ്റ്‌ലി പരാമർശിക്കപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook