scorecardresearch

നികുതി വെട്ടിപ്പുകാരെ വലയിലാക്കാന്‍ കേന്ദ്രത്തിന്റെ 'ഓപ്പറേഷന്‍ ക്ലീന്‍ മണി' വെബ്സൈറ്റ്

നികുതിവെട്ടിപ്പുകാര്‍ കുറ്റം സമ്മതം നടത്താനുള്ള സമയമാണിതെന്ന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി

നികുതിവെട്ടിപ്പുകാര്‍ കുറ്റം സമ്മതം നടത്താനുള്ള സമയമാണിതെന്ന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
നികുതി വെട്ടിപ്പുകാരെ വലയിലാക്കാന്‍ കേന്ദ്രത്തിന്റെ 'ഓപ്പറേഷന്‍ ക്ലീന്‍ മണി' വെബ്സൈറ്റ്

ന്യൂഡൽഹി: രാജ്യത്തെ നികുതിവെട്ടിപ്പുകാരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും നികുതിദായകരെ സഹായിക്കാനുമായി കേന്ദ്ര സർക്കാർ ഓപ്പറേഷൻ ക്ലീൻ മണി എന്ന പേരിൽ പുതിയ വെബ്സൈറ്റ് ആരംഭിച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് പുതിയ പോര്‍ട്ടലിന് രൂപം കൊടുത്തത്. നികുതി ഇനത്തില്‍ കാണിക്കാതെ വന്‍തോതില്‍ നിക്ഷേപം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാന്‍ പുതിയ വൈബ്സൈറ്റ് വഴി സാധ്യമാകുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

Advertisment

നികുതിവെട്ടിപ്പുകാര്‍ കുറ്റം സമ്മതം നടത്താനുള്ള സമയമാണിതെന്ന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. "സത്യസന്ധമായും കൃത്യമായ സമയത്തും നികുതി കെട്ടുന്നവര്‍ പേടിക്കേണ്ടതില്ല. പുതിയ പദ്ധതി സത്യസന്ധരായ നികുതിദായകർക്ക് വളരെ പ്രയോജനപ്പെടുന്ന കാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട് പിൻവലിക്കലിന് ശേഷം രാജ്യത്തെ നികുതിദായകരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായെന്ന് മന്ത്രി പറഞ്ഞു. കണക്കിൽ പെടാത്ത പണം സൂക്ഷിക്കുന്ന പ്രവണതയിലും കുറവുണ്ടായിട്ടുണ്ട്. കൂടാതെ നോട്ട് പിൻവലിക്കലിന് ശേഷം ആളുകൾ ഡിജിറ്റൽ ഇടപാടുകളിലേക്ക് കൂടുതൽ മാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ട് പിൻവലിക്കലിന് ശേഷം 91 ലക്ഷം പുതിയ നികുതി ദായകർ വർദ്ധിച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. "ഓപ്പറേഷന്‍ ക്ലീന്‍ മണിയുടെ അടുത്ത ഘട്ടത്തില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരെയാണ് ലക്ഷ്യം വെക്കുക. നിലവില്‍ വിവരശേഖരണത്തിലൂടെ ഇത്തരത്തിലുള്ള 60,000 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ഇടപാടുകള്‍ അന്വേഷണവിധേയമാക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.

Advertisment
Arun Jaitley Income Tax

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: