scorecardresearch

ജെഫ്രി എപ്‌സ്‌റ്റീനെപ്പറ്റിയുള്ള ഫയലുകള്‍ വെളിച്ചത്തേക്ക്; ബില്‍ പാസാക്കി യുഎസ് സെനറ്റ്, പിന്തുണ നൽകി ട്രംപ്

എപ്‌സ്‌റ്റീൻ ഫയലുകൾ പരസ്യമാക്കണമെന്ന് നീതിന്യായ വകുപ്പിനോട് വൈറ്റ് ഹൗസ് അവശ്യപ്പെട്ടതിനു പിന്നാലെയാണ് സെനറ്റ് ഐക്യകഠ്‌ണമായി അനുമതി നൽകിയത്

എപ്‌സ്‌റ്റീൻ ഫയലുകൾ പരസ്യമാക്കണമെന്ന് നീതിന്യായ വകുപ്പിനോട് വൈറ്റ് ഹൗസ് അവശ്യപ്പെട്ടതിനു പിന്നാലെയാണ് സെനറ്റ് ഐക്യകഠ്‌ണമായി അനുമതി നൽകിയത്

author-image
WebDesk
New Update
Epstein Files

ഫയൽ ചിത്രം

വാഷിങ്ടൺ: എപ്‌സ്‌റ്റീൻ ട്രാൻസ്‌പരൻസി ആക്റ്റ് പാസാക്കി യുണൈറ്റഡ് സ്‌റ്റേറ്റ്സ് സെനറ്റ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനെ കുറിച്ചുള്ള ഫയൽസ് പുറത്ത് വിടാനുള്ള ബില്ലിനാണ് സെനറ്റ് അംഗീകാരം നൽകിയത്. എപ്‌സ്‌റ്റീൻ ഫയലുകൾ പരസ്യമാക്കണമെന്ന് നീതിന്യായ വകുപ്പിനോട് വൈറ്റ് ഹൗസ് അവശ്യപ്പെട്ടതിനു പിന്നാലെയാണ് സെനറ്റ് ഐക്യകഠ്‌ണമായി അനുമതി നൽകിയത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ബിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരിട്ട് അയക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.\

Advertisment

Also Read: സൗദി അറേബ്യയ്ക്ക് എഫ് -35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് ട്രംപ്; പ്രഖ്യാപനം കിരീടാവകാശിയുടെ യുഎസ് സന്ദർശനത്തിന് തൊട്ടുമുമ്പ്

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഒരു പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുമെന്ന് അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. എപ്‌സ്‌റ്റീനുമായുള്ള വിവാദം സംബന്ധിച്ച ഫയലുകൾ പുറത്തു വിടാൻ ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് ഡൊണാൾഡ് ട്രംപായിരുന്നു.

Also Read:ബീഫിനും തക്കാളിക്കും കോഫിക്കും അടക്കം വില കുറയും; ഭക്ഷ്യവസ്തുക്കളുടെ തീരുവ ഒഴിവാക്കാന്‍ ട്രംപ്

Advertisment

സമൂഹ മാധ്യമം ആയ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആഹ്വാനം ചെയ്‌തത്. ട്രംപും എപ്‌സ്‌റ്റീനുമായി ബന്ധമുണ്ടന്നും മറ്റും ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ട്രംപ് ഫയലുകൾ പുറത്തുവിടണമെന്നും അതിന് അനുകൂലമായി വോട്ട് ചെയണമെന്നും റിപ്പബ്ലിക്കൻ അംഗങ്ങളോട് ആവശ്യപ്പെട്ടത്. 427-1 വോട്ടിന് വിജയിക്കുകയും ചെയ്‌തു.

Also Read:സാമ്പത്തിക നഷ്ടം ഉണ്ടാക്കും; എച്ച്-1 ബി വിസാ നയത്തിൽ വീണ്ടും മലക്കം മറിഞ്ഞ് ട്രംപ്

എന്നാൽ ലൂസിയാനയിലെ റിപ്പബ്ലിക്കൻ പ്രതിനിധി ക്ലേ ഹിഗ്ഗിൻസ് മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് നിയമനിർമാതാക്കളുടെ പിന്തുണയോടെയാണ് ഈ നിയമ നിർമാണം. എപ്‌സ്‌റ്റീൻ്റെ ക്രൂരതയ്‌ക്ക് ഇരയായവർക്കും അതിജീവിച്ചവർക്കും നീതി ഉറപ്പാക്കാനാണ് ബിൽ പാസാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച് റിപ്പബ്ലിക്കൻ പ്രതിനിധികളായ തോമസ് മാസിയും മാർജോറി ടെയ്‌ലർ ഗ്രീനും വാർത്താ സമ്മേളനം നടത്തുകയും ബില്ലിനെ പിന്തുണയ്‌ക്കാൻ സഹപ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്‌തു.

Read More:ലെബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

Donald Trump Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: