ന്യൂഡൽഹി: മിനിമം ബാലൻസ് അക്കൗണ്ടുകളിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിഴയിനത്തിൽ നേടിയത് 1771 കോടി. എസ്ബിടി അടക്കമുള്ള ബാങ്കുകളുടെ ലയനത്തിന് ശേഷം നടപ്പിലാക്കിയ തീരുമാനത്തിലൂടെയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിടി ഇത്രയും കോടി രൂപ നേട്ടമുണ്ടാക്കിയത്.

എസ്ബിഐയുടെ മൂന്നാം പാദത്തിലെ ലാഭത്തേക്കാൾ ഉയർന്നതാണ് ഇത്. 1356 കോടിയായിരുന്നു 2017 ലെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ലാഭം. ഇതിന് പുറമേ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറ് മാസം കൊണ്ട് നേടിയ 3500 കോടിയിൽ പരം രൂപയുടെ ലാഭത്തിന്റെ നേർപകുതിയുമാണിത്.

ഇപ്പോൾ 42 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണ് ബാങ്കിനുള്ളത്. ഇതിൽ 13 കോടിയോളം വരുന്ന അക്കൗണ്ടുകൾ പ്രധാനമന്ത്രി ജൻധൻ യോജനയിലൂടെ ആരംഭിച്ച അടിസ്ഥാന സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണ്.

ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ നിന്ന് 97 കോടി രൂപ ലെവിയായി ഈടാക്കിയ പഞ്ചാബ് നാഷണൽ ബാങ്കാണ് രണ്ടാം സ്ഥാനത്തുള്ളത്. 2017 ഏപ്രിൽ ഒന്നിന് ശേഷമാണ് ലെവി ഈടാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ