Latest News

കോവിഡ് 19: കർണാടകയിൽ ഷോപ്പിങ് മാളുകളും ഹോട്ടലുകളും അടച്ചിട്ടു

ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ബീഹാർ, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളും സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. ചില സംസ്ഥാനങ്ങളിൽ സിനിമാ ഹാളുകളും മൃഗശാലകളും പൊതു പാർക്കുകളും അടച്ചിട്ടു

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

ബെംഗളൂരു: കൊറോണ വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രാജ്യത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. കർണാടകയിൽ ഷോപ്പിങ് മാളുകളും ഹോട്ടലുകളും സിനിമാ തിയേറ്ററുകളും നൈറ്റ് ക്ലബ്ബുകളും അടച്ചിട്ടു. ഐടി ജീവനക്കാരോട് വീടുകളിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകി. രാജ്യത്തെ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചത് കർണാടകയിലെ കൽബുർഗിയിലായിരുന്നു

“സാഹചര്യം അവലോകനം ചെയ്യും. എക്സിബിഷനുകൾ, സമ്മർ ക്യാമ്പുകൾ, കായിക ഇവന്റുകൾ, വിവാഹ പരിപാടികൾ, സമ്മേളനങ്ങൾ, മറ്റ് പരിപാടികൾ” എന്നിവ ഈ കാലയളവിൽ നിർത്താൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നിർദ്ദേശം നൽകി.

കൽബുർഗിയിൽ കോവിഡ് വന്ന് മരിച്ചയാളുമായി നേരിട്ട് ഇടപഴകിയ മുപ്പതിലധികം ആളുകൾ നിരീക്ഷണത്തിലാണ്. ഇതിൽ രോഗം സംശയിക്കുന്ന അഞ്ച് പേരുടെ പരിശോധന ഫലം ഇന്ന്‌ ലഭിക്കും. കൽബുർഗിലേക്കുള്ള റോഡുകൾ അടച്ചുള്ള നിയന്ത്രണം തുടരുകയാണ്.

കോവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചത് ഡൽഹിയിലായിരുന്നു. ഡല്‍ഹി ജനക്പുരി സ്വദേശിയായ അറുപത്തി ഒന്‍പതുകാരിയാണു മരിച്ചത്. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇവർ. രോഗബാധിതനായ മകനിൽ നിന്നാണ് ഇവർക്ക് അസുഖം പകർന്നത്. കൽബുർഗിയിൽ 76കാരൻ മരിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ മരണം സംഭവിക്കുന്നത്.

മഹാരാഷ്ട്രയിൽ സിനിമാ ഹാളുകൾ, നീന്തൽക്കുളങ്ങൾ എന്നിവ അടച്ചിട്ടു. മുംബൈ, താനെ, നവി മുംബൈ, നാഗ്പൂർ, പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് എന്നിവിടങ്ങളിൽ ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിട്ടു. മാർച്ച് 30 വരെ പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് എന്നിവിടങ്ങളിൽ സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്.

ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ബീഹാർ, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളും സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. ചില സംസ്ഥാനങ്ങളിൽ സിനിമാ ഹാളുകളും മൃഗശാലകളും പൊതു പാർക്കുകളും അടച്ചിട്ടു. ഡൽഹി, കേരളം, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ ഈ നടപടികളിൽ ചിലത് ഇതിനകം നടപ്പാക്കിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളം, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇതുവരെ 10 രോഗികളെ ഡിസ്ചാർജ് ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Fighting coronavirus malls restaurants in karnataka closed

Next Story
കൊറോണ: രാജ്യത്ത് രണ്ടാമത്തെ മരണം, രോഗബാധിതർ 81Corona Virus, China , Kerala
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express