ഹൈ​ദ​രാ​ബാ​ദ്: കോ​ഴി​ക്ക​റി​ക്കു​വേ​ണ്ടി​യു​ണ്ടാ​യ തര്‍ക്കത്തില്‍ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ഹൈ​ദ​ര​ബാ​ദി​ലെ ചാ​ർ​മി​നാ​റി​ൽ വി​വാ​ഹം ഉ​റ​പ്പി​ക്ക​ൽ ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ത്കാ​ര​ത്തി​നി​ടെ​യാ​ണ് അ​ടി​പി​ടി​യു​ണ്ടാ​യ​ത്. ചാ​ർ​മി​നാ​ർ ഹു​സൈ​നി ആ​ല​ത്തി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ 1.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. ഭ​ക്ഷ​ണ​ത്തി​നി​ടെ കോ​ഴി​ക്ക​റി വി​ള​മ്പാ​ൻ വൈ​കി​യ​താ​ണ് സം​ഘർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിവാഹ നിശ്ചയ ചടങ്ങിൽ ഭക്ഷണം വിളമ്പുന്നതിനിടെയാണ് അതിഥികളും ആതിഥേയരും തമ്മിൽ തർക്കം ഉണ്ടായത്. ഭക്ഷണം വിഭവങ്ങളിലൊന്നായ ചിക്കൻ കറി വിളമ്പാൻ അൽപം താമസിച്ചിരുന്നു. കറി വിളമ്പാൻ വൈകിപ്പിച്ചത് മന:പൂർവമാണെന്നും അപമാനിക്കാൻ വേണ്ടിയാണെന്നും വന്ന അതിഥികൾ ആരോപിച്ചു. ആഹാരം വിളമ്പുന്നവർ മോശമായി പെരുമാറിയെന്നും ആക്ഷേപമുയർന്നിരുന്നു.

ച​ട​ങ്ങു​ക​ഴി​ഞ്ഞ് തി​രി​ച്ചു​പോ​യ വി​രു​ന്നു​കാ​രി​ൽ ചി​ല​ർ 15 ഓളെ പേരുമായി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി തി​രി​ച്ചെ​ത്തി ആ​തി​ഥേ​യ​രെ ആ​ക്ര​മി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു കു​ട്ടി മ​രി​ക്കു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് മൂ​ന്നു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ