scorecardresearch

'ജമാല്‍ ഇവിടെ ഉണ്ടെങ്കില്‍ ഇന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു'; ജമാല്‍ ഖഷോഗിയുടെ പ്രതിശ്രുതവധു

'ഇന്ന് ജമാലിന്റെ ജന്മദിനമാണ്. ഞങ്ങളുടെ വിവാഹം ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു'- ഹാറ്റിസ്

'ഇന്ന് ജമാലിന്റെ ജന്മദിനമാണ്. ഞങ്ങളുടെ വിവാഹം ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു'- ഹാറ്റിസ്

author-image
WebDesk
New Update
'ജമാല്‍ ഇവിടെ ഉണ്ടെങ്കില്‍ ഇന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു'; ജമാല്‍ ഖഷോഗിയുടെ പ്രതിശ്രുതവധു

ന്യൂയോര്‍ക്ക്: പ്രതിശ്രുത വരനും മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗിയോടൊത്തുളള തന്റെ അവസാന നിമിഷം വിവരിച്ച് ഹാറ്റിസ് സെഞ്ചിസ്. രണ്ടാഴ്ച മുമ്പാണ് സൗദി കോണ്‍സുലേറ്റിന് അകത്തേക്ക് പോയ ഖഷോഗിയെ കാണാതാവുന്നത്. ചില രേഖകള്‍ തയ്യാറാക്കുന്നതിനായി കോണ്‍സുലേറ്റിലേക്ക് പോവുമ്പോള്‍ ജമാലിന് യാതൊരു ഭയവും ഉണ്ടായിരുന്നില്ലെന്ന് ഹാറ്റിസ് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

Advertisment

'കോണ്‍സുലേറ്റിന് അകത്തേക്ക് അദ്ദേഹം പോവുമ്പോള്‍ എനിക്ക് അറിയില്ലായിരുന്നു അത് ഞങ്ങളുടെ അവസാനത്തെ കണ്ടുമുട്ടലാണെന്ന്. അറിഞ്ഞിരുന്നെങ്കില്‍ ഞാനും അദ്ദേഹത്തിനൊപ്പം അകത്തേക്ക് പോവുമായിരുന്നു. ബാക്കി നടന്നത് ചരിത്രമാണ്. അദ്ദേഹം പിന്നെ കെട്ടിടത്തിന് പുറത്തേക്ക് വന്നില്ല. അദ്ദേഹത്തോടൊപ്പം എനിക്ക് എന്നേയും അവിടെ നഷ്ടമായി,' ഹാറ്റിസ് വ്യക്തമാക്കുന്നു.

'ഇന്ന് ജമാലിന്റെ ജന്മദിനമാണ്. ഞാനൊരു പാര്‍ട്ടി നല്‍കണമെന്ന് പദ്ധതി ഇട്ടിരുന്നു. ഞങ്ങളുടെ വിവാഹം ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. അദ്ദേഹം മരിച്ചിട്ടുണ്ടെങ്കില്‍ ഇന്ന് ഒരായിരം ജമാലുമാര്‍ ജനിക്കും. പക്ഷെ മരിച്ചിട്ടുണ്ടാവരുതേയെന്ന് ഞാന്‍ പ്രത്യാഷിക്കുന്നു,' ഹാറ്റിസ് പറഞ്ഞു.

publive-image

'അദ്ദേഹത്തിന്റെ ശബ്ദവും ആശയങ്ങളും നിലയ്ക്കാതെ മുഴങ്ങും. തുര്‍ക്കിയില്‍ നിന്നും സൗദി അറേബ്യയിലേക്കും അവിടുന്ന് ലോകത്താകമാനവും അത് പ്രതിഫലിക്കും. അടിച്ചമര്‍ത്തല്‍ എല്ലായ്പ്പോഴും വിജയം കാണില്ല. സ്വേച്ഛാധിപതികള്‍ അവരുടെ പാപത്തിന് ഒടുവില്‍ കണക്ക് പറയേണ്ടി വരും,' ചരമക്കുറിപ്പിന് സമാനമായ ലേഖനത്തില്‍ ഹാറ്റിസ് പറയുന്നു.

Advertisment

ഖഷോഗിയുടെ തിരോധാനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍സുലേറ്റില്‍ വന്ന അദ്ദേഹം ഉച്ചയോടെ കോണ്‍സുലേറ്റ് വിട്ടെന്നും സൗദി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അകത്തേക്ക് പോയ ഖഷോഗി തിരികെ വന്നില്ലെന്നാണ് ഹാറ്റിസ് സെന്‍ജിസ് പറയുന്നത്. അദ്ദേഹം കോണ്‍സുലേറ്റ് വിട്ടതിന് തെളിവ് നല്‍കണമെന്ന് തുര്‍ക്കി സൗദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഖഷോഗിയെ സൗദി കോണ്‍സുലേറ്റിന് അകത്ത് വച്ച് കൊലപ്പെടുത്തിയതിന് വീഡിയോ-ഓഡിയോ തെളിവുകള്‍ തുര്‍ക്കിഷ് അധികൃതരുടെ കൈയ്യിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എങ്ങനെയാണ് ഈ തെളിവുകള്‍ ലഭിച്ചതെന്ന് വ്യക്തമല്ല.

ജമാ​ൽ ഖ​ഷോ​ഗി തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ രാ​ജാ​വു​മാ​യി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യക്തമാക്കിയിട്ടുണ്ട്. ഖ​ഷോ​ഗി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​നേ​കം പേ​ർ. നി​ല​വി​ൽ ആ​ർ​ക്കും ഇ​തി​നെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഇസ്താം​ബൂ​ളി​ലെ സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ൻ പോ​യ ഖ​ഷോ​ഗി​യെ ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ കാ​ണാ​താ​യി​രു​ന്നു. ഖ​ഷോ​ഗി സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ ഓ​ഡി​യോ, വീ​ഡി​യോ തെ​ളി​വു​ക​ൾ തു​ർ​ക്കി​യു​ടെ പ​ക്ക​ലു​ണ്ടെ​ന്നു സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഖ​ഷോ​ഗി കൊ​ല്ല​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണം സൗ​ദി നി​ഷേ​ധി​ച്ചി​രു​ന്നു.

Saudi Arabia Journalists

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: