കാലിഫോര്‍ണിയ: അമേരിക്കയില്‍ യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്‌പ്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയാണ് വെടിവയ്‌പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടന്ന സ്ഥലത്തു നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരാകാം വെടിവയ്‌പ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. വെടിവയ്‌പിന് ശേഷം ഇവര്‍ ആത്മഹത്യ ചെയ്തതാവാമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെടിവയ്‌പിൽ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തി. 1700 പേര്‍ യൂട്യൂബ് ആസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്. വെടിവയ്‌പിനെ തുടര്‍ന്ന് എല്ലാവരേയും ഒഴിപ്പിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ