scorecardresearch

നമ്മള്‍ വയലന്‍സ് സ്വാംശീകരിച്ചവര്‍: അരുന്ധതി റോയിയുമായി സംഭാഷണം

” സ്കൂളിള്‍ പോകുന്ന പെണ്കുട്ടികളുടെ കയ്യില്‍ കല്ലും കാട്ടിലുള്ള സ്ത്രീകളുടെ കൈയില്‍ തോക്കും ഏന്തുന്ന ഒരു സമൂഹമായി നമ്മള്‍ മാറിയെങ്കില്‍ ‘എന്തുകൊണ്ട്?’ എന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടതായുണ്ട് ”

arundhathi roy, The ministry of utmost happiness
The author of 'The God of Small Things' Arundhati Roy. She has her upcoming book 'The Ministry of Utmost Happiness ' . It is the most anticipated book of 2017. It comes 20 years after Arundhati Roy's Booker prize winning debut 'The God of Small Things' (1997) . On Monday, May 22, 2017. Express photo by Neeraj Priyadarshi. New Delhi. 220517

 മെയ് അവസാനത്തെ ഒരു ഉച്ചസമയം. ജുമാ മസ്‌ജിദിനോട് ചേര്‍ന്നുള്ള വളഞ്ഞുതിരിഞ്ഞുകിടക്കുന്ന വഴികളില്‍ പതിവുപോലെ അച്ചടക്കമുള്ള അവ്യവസ്ഥ ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്നു. മെല്ലെയെങ്കിലും കാലംതെറ്റിയ മഴ കനത്തുതുടങ്ങി. അരുന്ധതി റോയിയുടെ പുതിയ നോവലായ ‘ദി മിനിസ്റ്ററി ഓഫ് ഹാപ്പിനസ്’ (പെന്‍ഗ്വിന്‍, 599 രൂപ) കാലൂന്നിയ ചിറ്റ്ലി കബറിനപ്പുറം. വോൾഡ്  സിറ്റി കഫെ ആന്റ് ലോഞ്ചില്‍ വച്ച് ഇന്ത്യന്‍ എക്‌സ്‌പ്രസിന് വേണ്ടി  അരുന്ധതി റോയിയുമായി പരോമിത ചക്രബർത്തി സംസാരിക്കുന്നു.


കശ്മീരില്‍, അരുന്ധതി റോയിയെ മനുഷ്യകവചമാക്കണം എന്ന് ബിജെപി എംപിയായ പരേഷ് റാവല്‍ ട്വീറ്റ് ചെയ്ത ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞൊരു രാവിലെയായിരുന്നു അത്. പക്ഷെ അകത്ത്, അസാധാരണമായൊരു ശാന്തത. ഒരു കോണില്‍, കപ്പിലെ കശ്മീരി ചായ  നുണഞ്ഞിറക്കിക്കൊണ്ട്  അരുന്ധതി റോയി. ഇടയിക്കിടെ “നേരമ്പോക്കിന്” ആവര്‍ത്തിച്ചു ഞെട്ടിക്കുന്ന ഫോണിലേക്ക് നോക്കുന്നു “ടിവി സ്റ്റേഷന്‍സ്” എന്ന് പറഞ്ഞുകൊണ്ട് ഉത്തരംനല്‍കാതെ ഫോണ്‍ ബാഗിലേക്ക് എടുത്തുവെക്കുന്നു.
arundati roy

പരേഷ് റാവലിന്റെ അധിക്ഷേപത്തെ പ്രതിരോധിക്കാത്ത പോലെ തന്നെ അവരോടും അരുന്ധതിക്ക്  ഒന്നും പറയാനില്ലായിരുന്നു. “നിങ്ങളറിയണം, ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് നിങ്ങള്‍ ചെയ്യുന്നത് എങ്കില്‍, ഞാന്‍ എഴുതുന്നത് തന്നെയാണ് നിങ്ങളും എഴുതുന്നത് എങ്കില്‍ ഒരിക്കലും എല്ലാവരും എഴുന്നേറ്റ് നിന്ന് നിങ്ങളെ അനുമോദിക്കാന്‍ പോവുന്നില്ല. എല്ലാം നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളുടെ ഭാഗമായി കരുതികൊണ്ട് അതിനെക്കുറിച്ച് ആവലാതി പറയാതെ എല്ലാത്തിനേയും തരണംചെയ്യുക. അത് മാത്രമേയുള്ളൂ. (എങ്കിലും) എന്നെ സ്റ്റെയിന്‍ലസ് സ്റ്റീലിലല്ല പണിതത്. തീര്‍ച്ചയായും അതെന്നെ അലട്ടുന്നുണ്ട്. പക്ഷെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന അക്രമങ്ങള്‍ നോക്കുകയാണ് എങ്കില്‍ ഞാന്‍ ഏറെ സുരക്ഷിതയാണ്. ജനങ്ങള്‍ എന്തിലൂടെയൊക്കെയാണ് കടന്നുപോകുന്നത് എന്ന് നോക്കൂ.. ചുറ്റുമുള്ളവര്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കണം. അതിനായി നിങ്ങള്‍ക്ക് ഒരു കാഴ്ചപ്പാടും വേണം.” അവര്‍ പറഞ്ഞു.

എഴുത്തുകാര്‍ കഥ തിരയുന്നതെവിടെയാണ് ?
the ministry of utmost happiness, arundhati roy

 

ജൂണ്‍ ആറിനാണ് അരുന്ധതി റോയിയുടെ പുതിയ നോവലിന്‍റെ ആഗോള റിലീസ്. അവരെ സംബന്ധിച്ച് ഇരുപതുവര്‍ഷം മുന്നെ ബൂക്കര്‍ സമ്മാനം നേടിയ ആദ്യ നോവലായ ദി ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സിനു ശേഷം താന്‍ ആശ്ലേഷിച്ച പരിചിതമായ കലാപഭൂമികള്‍ തന്നെയാണത്. ഇന്ത്യന്‍ ജീവിതത്തില്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കിടയിലാണ് ‘ദി മിനിസ്റ്ററി ഓഫ് ഹാപ്പിനസ്’ പതുങ്ങിയിരിക്കുന്നത്. അത് ചത്തീസ്‌ഗഡിലാണ്, കശ്മീരിലാണ്, ഡൽഹിയിലാണ്, അയോധ്യയിലാണ്, ഗോധ്രയിലാണ്, ഭോപാലിലുമാണ്. ഈ അഭിമുഖത്തിന് ഏതാനും ദിവസം മുമ്പാണ് ജാര്‍ഖണ്ഡിലെ സോഭാപൂറില്‍ കുട്ടികളെ കടത്തുന്ന സംഘത്തിന്‍റെ ഭാഗമെന്ന സംശയത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊന്ന മുഹമ്മദ് നയീം എന്ന യുവാവ് രക്തത്തില്‍ കുളിച്ച്, കൈകൂപ്പി, ജീവനുവേണ്ടി കേഴുന്ന ഫൊട്ടോ ദേശീയ മാധ്യമങ്ങളില്‍ അച്ചടിച്ചുവന്നത്. പക്ഷെ അമ്പത്തിയഞ്ചാം വയസ്സില്‍ അരുന്ധതി റോയിയെ ഇത്തരം അക്രമങ്ങളുടെ ആവര്‍ത്തന രീതികളെക്കുറിച്ച് ഒട്ടും അത്ഭുത്തപ്പെടുന്നില്ല. “നമ്മുടെ സമൂഹത്തെ സംബന്ധിച്ച് എനിക്ക് തോന്നുന്നത് നമ്മളൊക്കെ വയലന്‍സിനെ സ്വാംശീകരിക്കുന്നു എന്നാണ്. ഇങ്ങനെ ഒട്ടേറെ വയലന്‍സിനെ നമ്മള്‍ വിശ്വാസത്തിലെടുക്കുന്നുണ്ട്. അതിനാല്‍ തന്നെ ധാര്‍മികമാവുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.” അവര്‍ പറഞ്ഞു.

Read More:ഇന്ദ്രിയാനുഭവങ്ങളുടെ രാഷ്ട്രീയമാണ് അരുന്ധതി റോയിയുടെ നോവൽ

അരുന്ധതി റോയിയെ സംബന്ധിച്ച് വ്യക്തിയും രാഷ്ട്രീയവും രണ്ടല്ല. തന്‍റെ ആദ്യ നോവലില്‍ “ആകാംഷയും സംശയവും” ഇല്ലാത്ത ഒരുപാടു സ്ത്രീകളും പുരുഷന്മാരും എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന ചോദ്യത്തില്‍ അവര്‍ ഖേദിക്കുന്നുണ്ട്. ആ മനുഷ്യരില്‍ ഒരാളാവാന്‍ അരുന്ധതിക്ക് ഒരിക്കലും സാധിക്കില്ല. പക്ഷങ്ങള്‍ പിടിക്കുന്നതില്‍ നിന്നോ അധികാരങ്ങളോട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതില്‍ നിന്നോ അവര്‍ ഒരിക്കല്‍പോലും വിട്ടുനിന്നിട്ടില്ല.

ഇംഗ്ലീഷിൽ വായിക്കാം

മാറി മാറി വരുന്ന സര്‍ക്കാരുകളുടെ നയങ്ങള്‍, ആണവ ആയുധീകരണം, അണക്കെട്ടുകളുടെ നിര്‍മാണം എന്നിവയെയൊക്കെ ഒന്നിനുപുറകെ ഒന്നായിവന്നിട്ടുള്ള ഉജ്ജ്വലങ്ങളായ ലേഖനങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും ചോദ്യം ചെയ്തിട്ടുണ്ട് അരുന്ധതി റോയി. കശ്മീരിലേയും ചത്തീസ്‌ഗഡിലേയും കലാപകാരികളെ അനുകൂലിച്ചുള്ള നിലപാടുകള്‍ ധാരാളം എതിര്‍പ്പുകളെ വിളിച്ചുവരുത്തിയിട്ടുണ്ട്. 2010ല്‍ ഡല്‍ഹിയില്‍ നടന്ന ഒരു സമ്മേളനത്തില്‍ കശ്മീരിനെക്കുറിച്ച് നടത്തിയ അഭിപ്രായപ്രകടനത്തില്‍ അവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടു. ” സ്കൂളിള്‍ പോകുന്ന പെൺകുട്ടികളുടെ കയ്യില്‍ കല്ലും കാട്ടിലുള്ള സ്ത്രീകളുടെ കൈയില്‍ തോക്കും ഏന്തുന്ന ഒരു സമൂഹമായി നമ്മള്‍ മാറിയെങ്കില്‍ “എന്തുകൊണ്ട്? എന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടതായുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു സ്ത്രീയെ അവിടംവരെയെത്തിക്കാന്‍ ഒട്ടേറെ ദൂരം പോവേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ” അരുന്ധതി റോയി പറഞ്ഞു.

“തുന്നിച്ചേര്‍ക്കേണ്ടതായ ഒരു തുളയുണ്ട് ഈ കൊടിയില്‍. ഈ പറയുന്നത് വിഷമമുള്ള കാര്യമാണ്. വിശ്വാസം തുടരുന്നടുത്തോളം കാലം പ്രതീക്ഷയുമില്ലാതിരിക്കുന്നു. ഇനി പ്രതീക്ഷവേണം എന്നാണ് എങ്കില്‍ നമ്മള്‍ വിശ്വാസത്തെ തച്ചുടച്ചേ മതിയാകൂ.” നര്‍മദാ ബച്ചാവോ ആന്ദോളന്‍ ആസ്പദമാക്കി എഴുതിയ ‘ദി ഗ്രേറ്റര്‍ കോമണ്‍ ഗുഡ്’ (1999) എന്ന ലേഖനത്തില്‍ അരുന്ധതി റോയി എഴുതി. അരുന്ധതിയുടെ ലേഖനങ്ങള്‍ തകര്‍ന്ന വിശ്വാസങ്ങളുടെ പ്രമാണം ആണ് എങ്കില്‍ അവരുടെ ഫിക്ഷന്‍ വായനകാരെ പഠിപ്പിക്കുന്നത് മുറിവുകളെ ഉണക്കികൊണ്ട് തുടരുക എന്നതാണ്. അവരുടെ കഥാപാത്രങ്ങളെല്ലാം ദുര്‍ബലരാണ്. എങ്കിലും ദുര്‍ബലരായവര്‍ക്ക് മാത്രം സാധ്യമായ രീതിയില്‍ പൂര്‍വ്വസ്ഥിതിയിലെത്തുവാന്‍ പ്രാപ്തരുമാണ്.

arundhati roy

ഒരു വാസ്തുശില്പിക്കു മാത്രം സാധിക്കുന്ന സൂക്ഷ്മതയോടെ ഓരോരോ പാളികളായി ശ്രദ്ധയോടെ അടുക്കിവച്ചതാണ് ആ കഥാപാത്രങ്ങളെ (പരിശീലിനം ലഭിച്ച ഒരു ആർക്കിടെക്റ്റ്  കൂടിയാണ് അരുന്ധതി റോയി ). “ഒരു എഴുത്തുകാരിയാവണം എങ്കില്‍ നിങ്ങള്‍ക്ക് വാസ്തുവിദ്യയേക്കാള്‍ മെച്ചപ്പെട്ട ഒന്നും പഠിക്കാനില്ല എന്ന് എനിക്ക് തോന്നുന്നു. എന്നെ സംബന്ധിച്ചടത്തോളം പ്രത്യേകിച്ച് നോവലിന്‍റെ കാര്യത്തില്‍, എന്നാല്‍ ലേഖനങ്ങളിലും ഞാന്‍ എഴുതുമ്പോള്‍ അതിന്‍റെ ഘടന ഒരു ചിത്രം പോലെ എന്‍റെ തലയില്‍ രൂപപ്പെടാറുണ്ട്. പക്ഷെ ഒരു നോവലില്‍ അത് വലിയൊരു കെട്ടിട സമുച്ചയത്തിന്‍റെ അല്ലെങ്കില്‍ ഒരു നഗരത്തിന്‍റെ ഭൂപടം നിര്‍മിക്കുന്ന പോലെയാണ്. എങ്ങനെയൊരു കഥ പറയുന്നു എന്നത് പലപ്പോഴും ഒരു കഥയെക്കാള്‍ പ്രധാനമാണ്. അല്ലെങ്കില്‍ കഥയോളം എങ്കിലും. അതില്‍ എനിക്ക് ഒരുപാട് സന്തോഷം ലഭിക്കാറുണ്ട്.” അവര്‍ പറഞ്ഞു.

പതിറ്റാണ്ടുകളോളം ഓര്‍മയിലും ഭാവനയിലും പരിപോഷിപ്പിച്ചെടുത്തതാണ് ‘ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ്‌ ഹാപ്പിനസ്’. “ഇരുപതുകളില്‍ ജീവിച്ച ഒരു ചൈനീസ് രാഷ്ട്രീയക്കാരനെക്കുറിച്ച് ഞാന്‍ വായിക്കുകയായിരുന്നു. അയാളുടെ പേരുപോലും ഞാന്‍ മറന്നുപോയി. അയാള്‍ ഒരുതരം ഭാവനാസമൂഹത്തെ വിവരിക്കുന്നുണ്ടായിരുന്നു. അതില്‍ അയാള്‍ക്ക് കുറെ മന്ത്രാലയങ്ങളും ഉണ്ട്. അതിലൊന്നായിരുന്നു മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപിനസ്. ഞാന്‍ എഴുതികൊണ്ടിരിക്കുന്ന ലേഖനം പോലെയാണ് അതും എന്ന് എനിക്ക് തോന്നി.” അവര്‍ പറഞ്ഞു.

അതു പുറത്തിറങ്ങുകയാണ് ഇപ്പോള്‍. അതിനെ അവര്‍ക്ക് നഷ്ടമാകുമോ ?
“അത് ആര്‍ക്കാണ് പറയാന്‍ സാധിക്കുക! എന്‍റെ സന്തത സഹചാരിയായിരുന്നു അത്. തീര്‍ച്ചയായും, ചിലസമയങ്ങളില്‍ ഒട്ടേറെ ഗവേഷണം ആവശ്യമായ മറ്റുപലതും ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും ഇതെപ്പോഴും അവിടെയുണ്ടായിരുന്നു. ഞാന്‍ എപ്പോഴും, ഓരോ ദിവസവും അതിനൊരു സലാം നല്‍കി പോന്നിരുന്നു.” അവര്‍ പറഞ്ഞു.

Read More: “ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ്‌ ഹാപ്പിനസ്”; അരുന്ധതി റോയിയുടെ നോവലിന്‍റെ ആദ്യ പ്രതി പുറത്ത്

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: We have digested held in our bellies so much violence that it is hard to be moral arundhati roy