ഏഴര ദശാബ്ദത്തിലധികമായി മലയാള കവിതയിലെ സജീവ സാന്നിധ്യമാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. തൊട്ടുപൂർവികരായി ശ്രേഷ്ഠ കവികൾ നിരവധി ഉണ്ടായിരുന്നെങ്കിലും അവരിൽനിന്നു വ്യത്യസ്തമായ പാത സ്വീകരിക്കാനാണ് അക്കിത്തം താൽപ്പര്യം പ്രകടിപ്പിച്ചത്.

ഇല്ലനുകർത്താവിനിവ്വ തൻ ജീവിത വല്ലരിയിൽ
പൂ വിരിഞ്ഞു കാണാൻ വിധി

എന്നതാണ് എക്കാലത്തും പ്രമാണമായി അദ്ദേഹം കരുതിപ്പോന്നത്. പ്രമേയം, ഭാവശില്പം, ഭാഷാഘടന, എന്നിങ്ങനെ കാവ്യത്തിന്റെ എല്ലാ തലങ്ങളിലും തന്റെ അനന്യത വച്ചുപുലർത്താൻ ഈ കവി ശ്രദ്ധിച്ചു. അതുകൊണ്ടു തന്നെ രചനകളിലെല്ലാം തന്റേതായ മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലൊരായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യ നിർമല പൗർണമി

എന്ന പ്രസിദ്ധമായ വരികളിൽതന്നെയുണ്ട് അദ്ദേഹത്തിന്റെ ജീവിത ദർശനം. തന്റെ കവിതയെ ഉള്ളുരുക്കത്തിൽനിന്ന് ഉതിരുന്ന കണ്ണുനീരിനിറെയും ചാരിതാർത്ഥ്യത്തിന്റെ പുഞ്ചിരിയുടെയും സമന്വയമാക്കിത്തീർക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

Also Read: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

രുദിരാനു സാരിത്വം എന്ന കവിത്വ മൗലികത തുടക്കം മുതലേ അദ്ദേഹം പ്രദർശിപ്പിച്ചു പോന്നിട്ടുണ്ട്. 18-19 വയസിൽ എഴുതിയ ‘വീരവാദം’ എന്ന കവിതയിൽ തന്നെ ഇതു വ്യക്തമാണ്. സാമൂഹ്യനീതിയിൽ ഭദ്രമെന്നു തോന്നിപ്പിക്കുന്ന അവസ്ഥയിൽ പോലും കുടികൊള്ളുന്ന കാപട്യത്തെ കവി തിരിച്ചറിയുന്നു. വിപ്ലവ ബോധം മനസിൽ തുടിക്കുമ്പോഴും സ്നേഹമെന്ന മൂല്യത്തെ കവി തള്ളിപ്പറയുന്നില്ല. അദ്ധ്വാനിക്കാതെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കാനും അതിനുമേൽ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ശ്രമിക്കാനും തുടങ്ങുന്നവരുടെ കൂടെയല്ല കവി. ‘പഞ്ചവർണക്കിളികൾ’ എന്ന കവിതയിൽ വ്യംഗ്യന്തരേണ കവി സൂചിപ്പിക്കുന്നുണ്ട്.akkitham, അക്കിത്തം, poet akkitham, കവി അക്കിത്തം, mahakavi akkitham, മഹാകവി അക്കിത്തം, mahakavi akkitham achuthan namboothiri, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, mahakavi akkitham achuthan namboothiri passes away, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു, akkitham poem, അക്കിത്തം കവിതകൾ, akkitham books, അക്കിത്തം കൃതികൾ, akkitham awrds, അക്കിത്തം പുരസ്കാരങ്ങൾ, akkitham photos, അക്കിത്തം ചിത്രങ്ങൾ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

ഉന്നതകുല ജാതനായതുകൊണ്ടു തന്നെ പീഡകരുടെ കൂടെയാണ് താനെന്നു തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്ക മനസിലുണ്ട്. മനസാക്ഷിക്കുത്തുകൾകൊണ്ട് വ്രണിതപ്പെട്ട മനസിന്റെ വേദനകൾ അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കവിതകളിൽ ആവിഷ്‌കൃതമാവുന്നുണ്ട്. ‘മൂന്നാം ചേരി’, ‘കാവൽക്കാരി’, ‘പാതിരാപ്പാട്ടും ഞാനും’ മുതലായ കവിതകൾ ഉദാഹരണം. പാവപ്പെട്ടവന് ഓണമില്ലാതിരിക്കേ താൻ സുഖിക്കുന്നതിന്റെ സംഘർഷം ‘പാതിരാപ്പാട്ടും ഞാനും’ എന്ന കവിതയിൽ അനുഭവവേദ്യമാണ്. കുറത്തിപ്പാട്ട് വൃത്തത്തിലുള്ള ‘മൂന്നാം ചേരി’ എന്ന കവിത ചൂഷക വർഗത്തിനു നേരെ ചൂഷിത വർഗത്തിന്റെ വിരൽചൂണ്ടൽ തന്നെയാണ്. അദ്ധ്വാനത്തിന്റെ തലത്തിലല്ലാതെ മറ്റു പല ചൂഷണങ്ങളും മേലാളർ കീഴാളരോട് വച്ചുപുലർത്തിപ്പോന്നതിന്റെ നേർദൃശ്യങ്ങളാണ് ‘കാളി’, ‘തൊയിരം വേണം’ മുതലായ കവിതകൾ. ഇങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിലനിന്നുപോരുന്ന ചൂഷണത്തിന് കവി എന്നും എതിരാണ്.

മേൽനില, ഇടനില, കീഴ്‌നില എന്നതെല്ലാം പോയി എല്ലാം ഒന്നുപോലെ വർത്തിക്കണമെന്നാണ് കവിയുടെ ആഗ്രഹം. ‘കുതിർന്ന മണ്ണ്’ എന്ന നീണ്ട കാവ്യത്തിൽ കവി വേദനിക്കുന്നവന്റെ കൂടെത്തന്നെയാണ്. എന്നാൽ താൻ വിശ്വസിച്ച ഒരു പ്രത്യയശാസ്ത്രത്തിന്റെ നെറിവില്ലായ്മ കവിയെ തെല്ലൊന്നുമല്ല നോവിച്ചത്. ‘വിപ്ലവകവി’, ‘ലോറി ഡ്രൈവർ’ തുടങ്ങിയ കവിതകളിൽ ഈ വേദനയും അമ്പരപ്പും കവി പ്രകടിപ്പിക്കുന്നുണ്ട്. അതിന്റെ തുടർച്ചയായി വേണം ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കൃതിയെ കാണാൻ.  വക്താവിന്റെ മാനസിക പരിവർത്തനത്തെ വിശ്വാസയോഗ്യം വണ്ണം അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് ആ കാവ്യത്തിന്റെ വിജയം.

സമത്വസുന്ദരമായ ലോകം എല്ലാവരുടെയും വലിയ സ്വപ്നമാണ്. അതു സാധിതമാക്കാൻ പലരും യത്നിക്കുന്നു. എന്നാൽ സ്നേഹത്തിനും അർപ്പണബോധത്തിനും പകരം മരണം എന്ന വൈരുദ്ധ്യത്തെ അംഗീകരിക്കാൻ കവി സന്നദ്ധനല്ല. വിശ്വപ്രേമത്തിന്റെ പാലിൽ വിദ്വേഷത്തിന്റെ വിഷം കലർത്തി നൽകി അനുയായികളെ പ്രത്യേക തരത്തിൽ പാകപ്പെടുത്തിയെടുത്ത് കൈവരിക്കുന്ന വിജയത്തെ വിജയമായി അംഗീകരിക്കാൻ കവിചേതന തയാറല്ല. ലക്ഷ്യം പോലെത്തന്നെ പ്രധാനമാണ് മാർഗവും എന്നദ്ദേഹം വിശ്വസിക്കുന്നു. രാഷ്ട്രീയചായ്‌വുകൾ എല്ലാ തരത്തിലും അധപതിച്ചപ്പോൾ അതിനെ ഓരോമാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം എന്നാണ് അദ്ദേഹം അപഹസിച്ചത്. സ്നേഹത്തിന്റെ മാധുര്യവും കണ്ണീരിന്റെ ലാവണ്യവും ആത്മാവിൽ വറ്റാതെ സൂക്ഷിക്കുന്ന കവിയുടെ ദർശനമാണ് ‘ഇടിഞ്ഞുപൊളിഞ്ഞ ലോക’ത്തിൽ കാണാൻ കഴിയുക എന്ന് പ്രൊഫ. എം ലീലാവതി അഭിപ്രായപ്പെടുന്നുണ്ട്. ജീവിതത്തിന്റെ രിക്തതകളും വികലതകളും കണ്ട് കവി വേദനിക്കുന്നു.akkitham, അക്കിത്തം, poet akkitham, കവി അക്കിത്തം, mahakavi akkitham, മഹാകവി അക്കിത്തം, mahakavi akkitham achuthan namboothiri, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, mahakavi akkitham achuthan namboothiri passes away, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു, akkitham poem, അക്കിത്തം കവിതകൾ, akkitham books, അക്കിത്തം കൃതികൾ, akkitham awrds, അക്കിത്തം പുരസ്കാരങ്ങൾ, akkitham photos, അക്കിത്തം ചിത്രങ്ങൾ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

നിരുപാധികം സ്നേഹം ബലമായി വരും ക്രമാൽ
ഇതാണഴകിതേ സത്യം ഇതു ശീലിക്കാൻ ധർമവും

എന്ന മനസാക്ഷിയുടെ പൂക്കളെ അപ്പാടെ നുള്ളിക്കളയാൻ കവിക്ക് കഴിയുന്നില്ല. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ രിക്തതകളും വികലതകളും കണ്ട് മനസ് കല്ലിച്ചുപോവുമ്പോഴും ആത്മാവിൽ ഒരിറ്റ് അമൃതം പൊഴിക്കാനുള്ള വഴികൾ ആരായാൻ കവി താൽപ്പര്യപ്പെടുന്നുണ്ട്. അത്തരമൊരന്വേഷണത്തിന്റെ സാക്ഷാത്കാരമായി ‘ബലിദാനം’ എന്ന കാവ്യത്തെ കാണാം. ബ്രഹ്മജ്ഞാനത്തിന്റെ ശുഭ്രതയിലേക്ക് കവിചേതന ആകൃഷ്ടമായതിന്റെ തുടക്കം ഇവിടെ നിന്നാകാം. ‘അലക്കുകല്ലിന്റെ ഭാഷ’, ‘സ്പർശമണികൾ’ തുടങ്ങിയ കവിതകളിലും ദാർശനികതയുടെ ഗുരുത്വം അനുഭവവേദ്യമാണ്.

കാലത്തിനൊത്തു മാറാൻ വിസമ്മതിക്കുകയോ അല്ലെങ്കിൽ മാറ്റത്തിൽ അജ്ഞരായി ഒരു മിഥ്യാ ലോകത്ത് ചരിക്കുകയോ ചെയ്ത് ജീവിതം ദുരന്തമാക്കി മാറ്റുന്ന സ്വസമുദായക്കാരെ -നമ്പൂതിരിമാരെ- ഒട്ടനവധി കവിതകളിൽ അക്കിത്തം പ്രമേയമാക്കുന്നുണ്ട്. ‘പറങ്ങോടൻ’, ‘പ്രവാചിക’, ‘കരിഞ്ചന്ത’, ‘തമ്പുരാൻകുട്ടി’, ‘അങ്ങേപ്പാട്ടെ കാര്യസ്ഥൻ’, ‘പൂണൂൽകാരുടെ ചരിത്രം’,  ‘ആശാരിക്കുട്ടികൾ’, ‘പണ്ടത്തെ മേൽശാന്തി’ തുടങ്ങിയ കവിതകളിൽ വളരെ വ്യത്യസ്ഥമായ സാഹചര്യങ്ങളാണ് പ്രതിപാദ്യം. എങ്കിലും അവയിലെല്ലാം തന്നെ ദീനാനുകമ്പയും മനുഷ്യത്വവും തുളുമ്പുന്നു. ശാന്തിദ്വിജനായി ജനിച്ച് ഉപ്പുകല്ലിനായ്, ഉരിയരിയ്ക്കായ് ഫാക്ടറിത്തൊഴിലാളിയായി മാറുന്ന തുപ്പന്റെ കഥയാണ് ‘പണ്ടത്തെ മേൽശാന്തി’. ചെട്ടിയാർക്ക് മകളെ വിറ്റ നിസ്വനായ നമ്പൂതിരി ആ പണം കൊണ്ട് കടം വീട്ടി തലചുറ്റി വീഴുന്ന ദൈന്യതയാണ് ‘കരിഞ്ചന്ത’ എന്ന കവിത.

Also Read: പദ്മപാദന്റെ ചൂണ്ടുവിരൽ

മനസിന്റെ ഭാവങ്ങളെ കാൽപ്പനിക കവികളിൽനിന്നു തികച്ചും വ്യത്യസ്തമായ രീതിയിൽ കാണാനാണ് അക്കിത്തത്തിനു താൽപ്പര്യം. സ്നേഹത്തിന്റെ ശരീരാധിഷ്ഠിതത്വത്തെ അദ്ദേഹം നിരാകരിക്കുന്നില്ല. ‘മധുവിധു’, ‘മധുവിനു ശേഷം’ എന്നീ സമാഹാരങ്ങളിലെ കവിതകളെല്ലാം തന്നെ അദ്ദേഹത്തിന്റെ സ്നേഹസങ്കൽപ്പം അനാവൃതമാവുന്നുണ്ട്. ഗർഭഭാരംകൊണ്ട് ക്ലേശിക്കുന്ന പത്നിയുടെ ക്ലേശത്തിൽ പങ്കുകൊള്ളാനാവാത്തതിന്റെ ദൈന്യമാണ് ‘അപരാധി’ എന്ന കവിതയിലെ പ്രമേയം. കിടപ്പറയിലെ പ്രണയദൃശ്യത്തെ നിരാകരിക്കാൻ കവി മുതിരുന്നില്ല. പതിക്ക് പത്നിയോടുള്ള സ്നേഹത്തിന്റെ നൈർമല്യമാണ് ‘കരതലമാലകം’ എന്ന കവിത. സ്ത്രീയും പുരുഷനും എന്ന കവിതയിലാവട്ടെ പ്രണയഭാവത്തിൽ പുരുഷന്റെ ആധിപത്യ മനോഭാവത്തോടുള്ള പ്രതിഷേധം സ്ഫുരിക്കുന്നു. ഉറവു വറ്റിയ സ്നേഹത്തെ തിരിച്ചുപിടിക്കാൻ കാരുണ്യം, അലിവ് എന്നിവ മനുഷ്യരാശിക്ക് വീണ്ടെടുത്തുകൊടുക്കാൻ സ്ത്രീസ്വത്വത്തിനേ കഴിയൂ എന്ന വസ്തുത പല കവിതകളും വിവരിക്കുന്നു.

അക്കിത്തത്തിന്റെ സ്നേഹ ദർശനത്തിൽ ത്യാഗത്തിന്റേതായ അംശത്തിന് പ്രാധാന്യമുണ്ട്. ‘മാധവിക്കുട്ടി’ (അനശ്വര ഗാനങ്ങൾ എന്ന സമാഹാരം)  അതിനു നിദർശനമാണ്. തന്നിലെ സ്ത്രീത്വത്തെ ഉണർത്തി എന്ന് മാധവിക്കുട്ടി വിശ്വസിച്ച ആൾ ഭാര്യയോടും കുഞ്ഞുങ്ങളോടും ഏറെ കൂറുപുലർത്തുന്ന വ്യക്തിയാണെന്ന് മനസിലാക്കിയ നിമിഷം അവളിലുണർന്ന രോഷാഗ്നി അവൾ അടക്കുന്നു. മകളുടെ കത്തുകിട്ടിയ സന്തോഷത്തിൽ മകളോടെന്നുപോലെ അയാൾ പറഞ്ഞ അഭിപ്രായം അവളുടെ സ്ത്രീത്വത്തെ ഉണർത്തുന്നുവെന്ന് പരമൻ ചിന്തിക്കു പോലുമില്ല എന്ന പരമാർത്ഥം ഗ്രഹിക്കേ അയാളുടെ നന്മക്കും വേണ്ടി പ്രാർത്ഥിക്കാനേ അവൾക്കു കഴിയുന്നുള്ളൂ. സ്നേഹമൂല്യത്തോടു താരതമ്യം ചെയ്യുമ്പോൾ മറ്റെല്ലാം നിഷ്പ്രഭമാവുന്നുവെന്ന ധ്വനിയാണ് ദേശസേവിക എന്ന കവിതയിൽ വരുന്നത്. ഈ ജനുസിൽ പെടുന്ന മികച്ച രചനയാണ് ‘വെണ്ണക്കല്ലിന്റെ കഥ’. കല്ലിനും കണ്ണീരൂറുന്ന പാട്ടുകൾ പാടിയ ഒരു നിഷ്കളങ്ക ഗായകൻ തന്റെ പ്രേയസിയെ വിട്ട് രാജാവിന്റെ മുത്തായി പരിണമിക്കാൻ നിർബന്ധിതനായപ്പോൾ സംഭവിക്കുന്ന ദുരന്തമാണ് ഈ കവിത. സ്നേഹിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ അവന്റെ കണ്ണീരാണ് ഉറച്ച് വെണ്ണക്കാല്ലായി തീർന്നതെന്ന കഥ അക്കിത്തത്തിന്റെ സ്നേഹദർശനത്തിന്റെ തന്നെ പൊരുളാണ്.akkitham, അക്കിത്തം, poet akkitham, കവി അക്കിത്തം, mahakavi akkitham, മഹാകവി അക്കിത്തം, mahakavi akkitham achuthan namboothiri, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, mahakavi akkitham achuthan namboothiri passes away, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു, akkitham poem, അക്കിത്തം കവിതകൾ, akkitham books, അക്കിത്തം കൃതികൾ, akkitham awrds, അക്കിത്തം പുരസ്കാരങ്ങൾ, akkitham photos, അക്കിത്തം ചിത്രങ്ങൾ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

പ്രണയം എന്ന വികാരം മനുഷ്യന്റെ വികാര, വികാസ ചരിത്രത്തിൽ ഏതേതെല്ലാം ഘട്ടങ്ങളിലൂടെ കടന്നുപോയിരിക്കുന്നുവെന്നതിന്റെ ഉജ്വലമായ ആവിഷ്കാരമാണ് ‘വാടാത്ത താമരയും കെടാത്ത സൂര്യനും’ എന്ന കവിത. മാനസഭാവങ്ങളെ ഭൗതികമായ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന കവി ജന്തുസാമാന്യമായ വികാരത്തെ എങ്ങനെ മനുഷ്യൻ സ്ഫുടം ചെയ്തെടുക്കുന്നുവെ ന്ന് പറയാനാണ് ശ്രമിച്ചത്. ‘ഏകാകി’, ‘ആദ്യരാത്രി’, ‘നാളത്തെ ദൈവങ്ങൾ’, ‘മിഥുനങ്ങൾ’, ‘മധുവിധു’, ‘വിഷുപ്രമോദം’, ‘പിതൃഹൃദയരാത്രി’ എന്നിങ്ങനെ ഒട്ടേറെ കവിതകളിൽ കുടുംബബന്ധ ചിത്രങ്ങൾ മനോജ്ഞമായി അക്കിത്തം ആവിഷ്കരിക്കുന്നുണ്ട്.

മനുഷ്യർ തമ്മിലുള്ള ബന്ധം പോലെ തന്നെ പവിത്രവും ദൃഢവുമാണ് മറ്റു ജീവികളോടുള്ള സ്നേഹം അക്കിത്തത്തെ സംബന്ധിച്ചിടത്തോളം. ‘പശുവും മനുഷ്യനും’ എന്ന കവിത തന്നെ ഉദാഹരണം. ശൂരനായ ഉണ്ണീരിക്ക് ഭാര്യ പ്രസവത്തിൽ മരിച്ചതോടെ ജീവിതം ലക്ഷ്യമില്ലാത്തതായി. പിന്നെ അയാൾക്ക് ജീവിതത്തിനൊരർത്ഥം കൊടുത്തത് മൊഖാലയെന്ന പൈക്കുട്ടിയും. അവളായി അയാളുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു. അവളുടെ വരവോടെ തമ്പുരാന് ഐശ്വര്യം വർധിച്ചു. എന്നാൽ അവൾ വയസായതോടെ അവളെ അറക്കാൻ കൊടുക്കുന്നതിലെ ക്രൂരത സഹിക്ക വയ്യാതെ ഉണ്ണീരി ആത്മഹത്യ ചെയ്യുകയാണ്. ഇതുപോല തന്നെ കാടിനും മഴക്കുമുള്ള ബന്ധത്തെ മനോഹരമായി ആവിഷ്കരിച്ച കവിതയാണ് ‘മഴയും മനുഷ്യനും’. ‘കുരുവി കുടുംബം’ എന്ന കവിതയാകട്ടെ രണ്ടു കുരുവികൾ തമ്മിലുള്ള പ്രേമവും അവയോട് മനുഷ്യ ദമ്പതികൾക്കുള്ള ആത്മീയ ഐക്യവും ആവിഷ്കരിച്ചിരിക്കുന്നു. ‘സഹ്യനിൽ ഒരു രാത്രി’ എന്ന കവിതയിലാവട്ടെ വാനരൻമാർക്ക് മനുഷ്യരോടു തോന്നുന്ന സ്നേഹമാണ് പ്രതിപാദ്യം. തിര്യക്കും മനുഷ്യനും തമ്മിലുള്ള ഹൃദയൈക്യമാണ് ‘തുലാവർഷം’ എന്ന കവിത.

Also Read: മഹാകവിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടിയും മഞ്ജു വാര്യരും

ഭുജിക്കാനുള്ള വാസനയോടൊപ്പം തന്നെ ത്യജിക്കാനുള്ള വാസനയും വികസിപ്പിച്ചെടുക്കുക എന്ന ഉപനിഷദ് ദർശനമാണ് അക്കിത്തത്തിന്റെ കാവ്യദർശനത്തിന്റെ ബലരേഖ. ഈ ചിന്തയിൽ ഊന്നിയാണ് അദ്ദേഹം തന്റെ സ്നേഹം, സ്വാതന്ത്ര്യം, സമത്വം, അസ്തിത്വം എന്നീ മൂല്യങ്ങളെ കാണുന്നത്.

അന്തരംഗസ്ഥിതമായ ഐശ്വര്യസത്താ സങ്കൽപ്പനത്തെ അക്കിത്തം തുടക്കം മുതലേ ആവിഷ്കരിക്കാൻ ശ്രമിച്ചുപോന്നിട്ടുണ്ട്. ജീവിതത്തിലെ യാദൃശ്ചികതയെ ശാസ്ത്രീയ ഭൗതികതയുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന ചില കവിതകൾ അക്കിത്തം രചിച്ചിട്ടുണ്ട്. ‘കുട്ടപ്പൻ എന്ന കോമരം’, ‘കുണ്ടുണ്ണി’, ‘അനശ്വരന്റെ ഗാനം’ എന്നിവ ഉദാഹരണം. പിന്നീട് തന്റെ അന്തരംഗത്തിൽ തന്നെ കുടികൊള്ളുന്ന ഐശ്വര്യസത്താ സങ്കൽപ്പത്തെ തിരയുന്നതിലായി കവിക്കു താൽപ്പര്യം. ‘വെളിച്ചം തിരഞ്ഞ്’, ‘യുഗപ്രളയത്തിൽ’ എന്നീ കവിതകളിലാകട്ടെ പരം പൊരുളായ ചൈതന്യത്തിന്റെ സാന്നിദ്ധ്യം കലി തേടുന്നു. മനുഷ്യന്റെ അഹന്തയുടെ വിജൃംഭണത്തെ അവനാര് എന്ന കവിതയിൽ കവി വരച്ചുകാട്ടുന്നു. ‘ഭാരതീയന്റെ ഗാന’ത്തിലാകട്ടെ ഭൗതികതയുടെ നിർമാണശക്തികളെ തള്ളിപ്പറയാതെ ആത്മീയതയുടെ ഓജസിനെ അംഗീകരിക്കാൻ കവി തയാറാകുന്നു. ഈ സമന്വയമാണ് ഭാരതീയ ദർശനത്തിന്റെ കാതൽ എന്ന നിലപാടിലേക്ക് കവി എത്തിച്ചേരുന്നു. ഈ അവബോധമാകും നിലനിൽപ്പിന്റെ പോരുൾതേടി ഭാഗവതത്തെ ആശ്രയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും. അഖണ്ഡ ബോധ രൂപമായ ബ്രഹ്മമാണ് ശാസ്ത്രീയമായ ജഗത് സത്യം എന്ന തിരിച്ചറിയലിൽനിന്ന് ആ സത്യത്തെ കണ്ടെത്താൻ അക്കിത്ത് ശ്രമിക്കുന്നു. അതു തന്നെയാകും

എന്റെ വിജയവും തോൽവിയും യാതൊന്നു
മെന്റെയല്ലെന്റെയല്ല

എന്ന നിർമമതയിലേക്ക് അദ്ദേഹത്തെ കൊണ്ടുചെന്നെത്തിക്കുന്നതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook