ചോദ്യകര്‍ത്താവിന്‍റെ കസേരയിലിരുന്നാണ് ഞാന്‍ മാദ്ധ്യമ ജീവിതം തുടങ്ങുന്നത്. ഇന്നാല്‍ ഇപ്പോള്‍ കൂടുതലുമിരിക്കുന്നത് എതിര്‍വശത്താണ്. ഉത്തരം പറയുന്നതിനേക്കാള്‍ എനിക്കിഷ്ടം ചോദ്യം ചോദിക്കുന്നതാണ്. കുറച്ചു കൂടി നന്നായി ചെയ്യാനറിയുന്നതും അത് തന്നെയാണെന്ന് തോന്നുന്നു.

വളരെക്കാലമായി ഞാന്‍ ഒരു ഇന്റര്‍വ്യൂ ചെയ്തിട്ട്. കുറച്ചു സുഹൃത്തുക്കളുടെ സ്നേഹ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി വീണ്ടും ഒരു ഇന്റര്‍വ്യൂവറിന്‍റെ റോളിലേക്ക് എത്തുകയാണ്.

ഐ ഇ മലയാളത്തിനു വേണ്ടിയുള്ള ദീര്‍ഘ സംഭാഷങ്ങളിലൂടെ.

Read More: ഇന്നിന്‍റെ നാടകങ്ങള്‍

പ്രമുഖരും അല്ലാത്തവരുമുണ്ട്, ചെറുപ്പക്കാരും മുതിര്‍ന്നവരുമുണ്ട്, സ്ത്രീയും പുരുഷനും ഭിന്നലിംഗക്കാരുമുണ്ട് ഈ സംഭാഷങ്ങളില്‍. ഇന്നിന്‍റെ ശബ്ദങ്ങളെ അടുത്തറിയാന്‍, അവരുടെ ജീവിതങ്ങളെയും അനുഭവങ്ങളെയും തിരിഞ്ഞു നോക്കാന്‍, തിരിച്ചറിയാന്‍… നടത്തുന്ന എളിയ ശ്രമങ്ങളാണ് ഈ വര്‍ത്തമാനങ്ങള്‍. ഇതില്‍ പലരും ഞാനാരാധിക്കുകയും,ഗുരു സ്ഥാനത്ത് കാണുന്നവരുമൊക്കെയാണ്. അവരിലൂടെ, അവര്‍ കണ്ട ജീവിതങ്ങളിലൂടെ കേരളത്തെയും ലോകത്തെയും കാണാനും പഠിക്കാനുമുള്ള ഒരവസരമായി ഞാന്‍ ഇതിനെ കാണുന്നു.

ചിന്തകള്‍ വികസിച്ചത്, ബോധം വച്ചത്, ധൈര്യമായി സംസാരിക്കാന്‍ പഠിച്ചത് – എന്നെ ഇന്നത്തെ ഞാനാക്കിയ എല്ലാറ്റിനും ഹേതുവായത് ഏഷ്യാനെറ്റിലെ ‘സുപ്രഭാതം’, കൈരളിയിലെ ‘ശുഭ ദിനം’ എന്നീ വേദികളാണ്, അവിടെ നടത്തിയ അഭിമുഖങ്ങളാണ്. അത് കൊണ്ട് തന്നെ ഇത്തരം ഒരവസരം എന്‍റെ മുന്നിലെക്കെത്തുമ്പോള്‍ കൈപ്പറ്റാതെ വയ്യ.

Read More: നാട്ടിൻപുറത്തിന്റെ സ്വാതന്ത്ര്യവും നഗരത്തിന്റെ സൗകര്യങ്ങളും: പിന്നിട്ട വഴികളെക്കുറിച്ച് ദീപൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ