ഇന്ത്യൻ എക്സ‌്പ്രസ്സ് ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ.പി.ഉണ്ണിയുടെ വിരലുകളിൽ കേരളത്തിന്രെ മുഖ്യമന്ത്രി പിണറായി വിജയൻ. ഐഇ മലയാളത്തിന്രെ ആപ്പും കേരള @ 60 വിഡിയോയുടെ പരമ്പരയുടെ പ്രകാശനവും നിർവഹിക്കാനെത്തിയ മുഖ്യമന്ത്രിക്ക് ഉണ്ണി വരച്ച പിണറായി വിജയന്രെ കാർട്ടൂൺ അദ്ദേഹം കൈമാറി.

ep unny, pinarayi vijayan

ചടങ്ങിനിടെ സദസ്സിലിരുന്ന ഉണ്ണിയുടെ വിരലുകളിൽ പ്രകാശനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി വിടർന്നു. മുഖ്യമന്ത്രിയുടെ വിവിധ ഭാവങ്ങളാണ് അദ്ദേഹം സദസ്സിലിരുന്ന് വരച്ചത്.

കാർട്ടൂൺ ഉണ്ണിയുടെ കൈകളിൽ നിന്നും മുഖ്യമന്ത്രി ഏറ്റുവാങ്ങി. തന്രെ ചിത്രം കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്രെ മുഖത്തും പുഞ്ചിരി പടർന്നു. വേദിയിൽ പ്രകാശന ചടങ്ങിലെ മുഖ്യമന്ത്രിയെയും കാർട്ടൂണിസ്റ്റ് ഉണ്ണി തന്രെ വിരലുകളിലാവാഹിച്ച് കടലാസിലേയ്ക്ക് പകർത്തി. പിണറായി വിജയന്രെ വ്യത്യസ്തമായ ചിത്രങ്ങളാണ് ഉണ്ണിയെഴുതിയത്. ആ ചിത്രങ്ങൾ ഇവിടെ കാണാം.

വരയ്ക്കാൻ പറ്റുന്ന മുഖമാണ് പിണറായി വിജയന്രേതെന്ന് ഇ.പി.ഉണ്ണി പറഞ്ഞു. “സാധാരണ ഒരു കാരിക്കേച്ചറിസ്റ്റിന് ചിര പരിചതമായ മുഖമാണത്. കേരളത്തിൽ കാർട്ടൂൺ സാന്ദ്രത കൂടുതലാണ്. അതിനാൽ അദ്ദേഹത്തിന്രെ മുഖം മറ്റ് കാർട്ടൂണിസ്റ്റുകൾ ഫിഗർ ഔട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ മിക്കവാറും ഒരേ ഭാവത്തിൽ മാത്രമാണ് കാണാറുളളത്. ഭാവവ്യത്യാസം കാണിക്കാത്ത മുഖം. എന്നാൽ അത് പൂർണമായി ശരിയല്ല. വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത്. അദ്ദേഹം ചിരിക്കുന്ന ചിത്രം വരച്ചെടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. നേരിട്ട് സ്കെ്ച് ചെയ്യുമ്പോൾ ഉളള ഗുണം അവരെ കുറിച്ച് ഉണ്ടാക്കുന്ന ഇംപ്രഷൻസിന് അപ്പുറം പോകാൻ, അങ്ങനെ ചെയ്യുമ്പോൾ കഴിയും. അതാണ് കാരിക്കേച്ചറിന്രെ ക്ലാസിക്കൽ രീതി.

“ഉപഹാരമായി നൽകിയ കാരിക്കേച്ചർ നേരത്തെ ചെയ്തതാണ്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വരുന്ന പിണറായി വിജയനെയാണ് വരച്ചിരിക്കുന്നത്. ഒരുപാട് സാധ്യതകൾക്ക് മുന്നിൽ നിൽക്കുന്ന ഇടതു നേതാവിനെയാണ് ഉപഹാര ചിത്രത്തിൽ വരച്ചതെന്ന്,” അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ