പരോമിത ചക്രബർത്തി: പല വിധത്തിലും “ഈറ്റിംഗ് വാസ്പ്സ്’  എന്ന പുതിയ രചന, ‘മിസ്ട്രസ്സ്’ (2005), ‘ലേഡീസ് കൂപ്പെ,’ എന്നിങ്ങനെയുള്ള താങ്കളുടെ പഴയ നോവൽ പ്രമേയങ്ങളിലേയ്ക്കുള്ള ഒരു മടങ്ങിപ്പോക്കാണ്. ‘മിസ്ട്രസ്സി’ലെ ചില കഥാപാത്രങ്ങൾ ഇതിലെത്തുന്നുമുണ്ട്. ‘ഇദ്രീസ് – വെളിച്ചത്തിന്റെ കാവൽക്കാരൻ’ എന്ന കൃതിയും ഇക്കൂട്ടത്തിൽ പറയാവുന്നതാണ്. സ്ത്രീകളെ വരിഞ്ഞു നിൽക്കുന്ന പുരുഷാധിപത്യത്തെ വെളിപ്പെടുത്തുന്ന പാത തുടരുവാനുള്ള ബോധപൂർവ്വമായ തീരുമാനമാണോ ഇത്?

അനിതാ നായർ:  തുടക്കം മുതൽ, എന്റെ രചനാപരിസരങ്ങളിലൊന്നാണ് ലിംഗസമത്വ ത്തിന്റെ അന്വേഷണങ്ങൾ എന്നു കരുതുന്നു. ഒരു തനതു വ്യക്തിത്വ ത്തിനുള്ള സ്വാതന്ത്ര്യമെന്ന മൗലികാവകാശം പോലും ഇല്ലാതാക്കുന്ന വിധത്തിൽ അതു ചില പ്രത്യേക ദിശകളിൽ പുരുഷാധിപത്യം പ്രവർത്തി ക്കുന്നതെങ്ങനെയെന്നതും വിഷയമാകുന്നു. അതു പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിക്കുന്ന ഒന്നാണ്. ഞാനോരോ സാഹിത്യ രചനയിലും കൈകാര്യം ചെയ്യുവാനാഗ്രഹിക്കുന്നത് തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ, അതെ, ഇതൊരു ബോധപൂർവ്വമായ തീരുമാനമാണ്. അതുപോലെ, ‘ലേഡീസ് കൂപ്പെ’യിൽ, ഒരു സ്ത്രീയുടെ അസ്തിത്വാന്വേഷണത്തെപ്പറ്റിയാണ് ഞാൻ സംസാരിക്കുവാൻ ശ്രമിച്ചതെങ്കിൽ, അതു പ്രസിദ്ധീകരിച്ച് 17 വർഷത്തിനുശേഷമിപ്പോൾ, അതിന്റെ അടിത്തറയിൽ നിന്നുകൊണ്ട്, ഒരു സ്ത്രീ തന്റെ അസ്തിത്വബോധത്തെ സംരക്ഷിക്കുന്നതിൽ നേരിടുന്ന വെല്ലുവിളികൾ ചർച്ചചെയ്യുവാനാണു ഞാനാഗ്രഹിക്കുന്നത്.

 

പരോമിത: ഞാനീ നോവൽ വായിച്ചുകൊണ്ടിരിക്കുന്ന സമയത്ത്, ഒരു സുപ്രീം കോടതി വിധി പരപുരുഷ ബന്ധത്തെ കുറ്റകരമല്ലാതാക്കി. കാലത്തിന്റെ ഗതിയിൽ വേർപിരിക്കപ്പെട്ട താങ്കളുടെ കഥാപാത്രങ്ങൾ – ശ്രീലക്ഷ്മിയോ ഉർവശിയോ- നിയമപരമായിട്ടെങ്കിലും കുറെക്കൂടി നല്ല അവസ്ഥയിലാകുമായിരു ന്നോ?

 

അനിതാ നായർ: പാസ്സാക്കപ്പെട്ട ഒരു നിയമമെന്നത് പാസ്സക്കപ്പെട്ട ഒരു നിയമം മാത്രമാണ്. നാം ജീവിക്കുന്ന സമൂഹം സ്ത്രീകളുടെ ആസക്തിയെ അംഗീകരിക്കു കയില്ല. പുരുഷാധിപത്യവും സ്ത്രീവിരുദ്ധതയും ഏറ്റവും വ്യാപകമായ ചെറുപട്ടണങ്ങളിലേയ്ക്ക് ഈ നിയമത്തിന്റെ ഗുണഫലങ്ങൾ എത്തിച്ചേരു ന്നതിനു ഒരുപാടു കാലമെടുക്കും. ഒരു സ്ത്രീയ്ക്ക് അഭിലാഷങ്ങളുണ്ടാകുകയും അതു നിറവേറ്റുന്നതിനവൾ ഏതെങ്കിലും വഴി കണ്ടെത്തുകയും ചെയ്യുക എന്ന സങ്കല്‍പ്പത്തെത്തന്നെ പുരുഷാധിപത്യം എതിർക്കുന്നു. എന്തെന്നാൽ സ്ത്രൈണാഭിലാഷങ്ങൾ അവരുടെ നിയന്ത്രണത്തിന് പുറത്തുള്ള അധികാരസമവാക്യങ്ങളാലാണ്  കൈയാളപ്പെടുന്നത്.anita nair,sabarimala,metoo

പരോമിത: എപ്പോഴാണീ നോവലിനുള്ള ജോലികളാരംഭിച്ചത്? ഇതു പൂർത്തിയാക്കുവാൻ എത്ര കാലമെടുത്തു?

അനിതാ നായർ: എഴുതുന്നതിനെടുത്തത് ഒരു വർഷക്കാലമാണ്, പക്ഷേ ഏറെക്കാലമായി ഞാനിതെപ്പറ്റി ചിന്തിക്കുന്നുണ്ടായിരുന്നു. അക്കാലത്ത് ഇതിലെ ചില കഥകൾ ഭാഗികമായി എഴുതുകയും ചെയ്തിരുന്നു.

 

പരോമിത: പുരുഷാധിപത്യത്തോടുള്ള സ്ത്രീകളുടെ പ്രതിരോധചരിത്രത്തിലെ നിർണ്ണായകമായ സമയമാണിത്. ലോകമാകമാനം മാറ്റൊലിക്കൊള്ളുന്ന #MeToo ക്യാപെയ്ൻ സജീവമാണിപ്പോൾ. പക്ഷേ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റ്, ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരുവളുടെ സാക്ഷ്യത്തെ അപഹസിക്കുന്നതാണ് നാം കാണുന്നത്. ഇന്ത്യയിലും അത്തരം അക്രമങ്ങളുടെയും പീഡനങ്ങളുടെയും കഥകൾ കൂടുതലായി വെളിപ്പെടുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയിലും ഒരെഴുത്തുകാരി എന്ന നിലയിലും എങ്ങനെയാണ് ഈ സംഭവങ്ങളോട് പ്രതികരിക്കുന്നത്?

 

അനിതാ നായർ: ഒരു സ്ത്രീയെന്ന നിലയിൽ, സ്ത്രീകളെ ഇത്ര നിസ്സാരമായ രീതിയിൽ കാണുന്നത് എന്നെ അത്യന്തം വിഷമിപ്പിക്കുന്നു. മാന്യമല്ലാത്ത പെരുമാറ്റ ത്തിലുള്ള തങ്ങളുടെ അസ്വസ്ഥതയോ, ഒരു ലൈംഗികാതിക്രമോ വിളിച്ചു പറയുന്ന സ്ത്രീകളെ അപഹസിച്ച് തള്ളിക്കളയുകഉയും അപമാനിക്കു കയും ചെയ്യുന്നത് എന്നെ കോപാകുലയാക്കുന്നു. ഒരെഴുത്തുകാരി എന്ന നിലയിൽ, സംഭവപരമ്പരകളെ വിശകലനം ചെയ്ത് എന്താണ് സംഭവിച്ച തെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുകയും അതിനെ തടയുവാൻ എന്തു ചെയ്യണമായിരുന്നു എന്നാലോചിക്കുകയുമാണ് ഞാൻ ചെയ്യുന്നത്. എന്തെങ്കിലും ചെയ്തിരുന്നുവെങ്കിൽ ഫലത്തിലെന്തെങ്കിലും മാറ്റം വരുത്തുവാൻ കഴിയുമായിരുന്നു എന്ന് കരുതുന്നില്ലെന്നും സമ്മതി ക്കുന്നു. ഒരു സ്ത്രീ ‘വേണ്ട’ എന്നാണു പറയുന്നതെങ്കിലും അവളുദ്ദേശി ക്കുന്നത് ‘വേണം’ എന്നാണെന്ന ഒരു ചിന്തകൊണ്ട് പുരുഷാധിപത്യം സ്ത്രീയുടെ അഭിപ്രായത്തെ മറികടക്കുന്നു. ‘അവളെയൊന്നനുനയിപ്പി ക്കേണ്ട കാര്യമേയുള്ളു, അതിനെനിക്ക് കഴിവുണ്ടെന്നെനിക്കറിയാം,”ഇതാണ് പുരുഷന്റെ ചിന്ത.

 

പരോമിത: ഈ പുസ്തകത്തിൽ, ഒരു കഥാപാത്രത്തിന്റേതായി, (കോമൻ) കൗതുകക രമായ ഒരു പ്രസ്താവനയുണ്ട്. അയാൾ പറയുന്നു, “കല, കലാകാരനിലല്ലാ തെ മറ്റൊന്നും സംഭവിപ്പിക്കുന്നില്ല. അതിന് യഥാർത്ഥജീവിതത്തിൽ ഒന്നും ചെയ്യാനില്ല. മിക്കവാറുമാളുകൾക്ക്, അത് സമയവും ഇടവും ചെലവഴിയ്ക്കുവാനുള്ള ഒന്നു മാത്രമാണ്,  ഒരു വ്യതിചലനം, അത്ര മാത്രം.” ഇന്നത്തെ ലോകത്തിൽ ഒരു കലാകാരന്റെയോ എഴുത്തുകാരന്റെയോ പങ്കെന്താണെന്നാണ് താങ്കൾ കരുതുന്നത്?

 

anita nair, interview,metoo. sabarimala

ഫൊട്ടോ കടപ്പാട് : ഫേസ്ബുക്ക്

അനിതാ നായർ: ​ഏതു കാലത്തും തനിക്കു ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളിൽ നിന്നൊഴിഞ്ഞ് മാറിനിൽക്കുവാൻ ഒരു കലാകാരനു തീർച്ചയായും കഴിയില്ല. ഇപ്പോഴത് കൂടുതലായും പ്രസക്തമാണ്. കലയിലെ രാഷ്ടീയാവതരണമെന്നത്, അതിന്റെ വിവക്ഷകളും പ്രത്യാഘാതങ്ങളും ആളുകൾക്ക് മനസ്സിലാകുന്ന വിധത്തിൽ എങ്ങനെയത് നിങ്ങൾ ജനങ്ങളിലെത്തിക്കുന്നുവെന്നതാണ് എന്നിരുന്നാലും, കല കൊണ്ടുമാത്രം മാറ്റങ്ങളുണ്ടാകുമെന്ന വിശ്വാസം നടക്കാത്ത ഒരാഗ്രഹമാണ്, അതാണു കോമൻ പരാമർശിക്കുന്നത്. അതിനാൽ, കലാകാരൻ/ കലാകാരി ,കലയെ ഗൗരവമായി സമീപിക്കണമെന്നിരിക്കെത്തന്നെ, തങ്ങളെ, മാറ്റത്തിന്റെ ഉപകരണങ്ങളായോ ഉപാധികളായോ അമിതഗൗരവം നൽകി നോക്കിക്കാണരുത്.

പരോമിത: മറ്റൊരു സുപ്രീം കോടതി വിധിയിപ്പോൾ, സ്ത്രീ ഭക്തർക്ക് ശബരിമല പ്രവേശം സാധ്യമാക്കിയിരിക്കുന്നു. ഈ വിധിയെ ചോദ്യം ചെയ്യുകയില്ലെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കുമ്പോൾ തന്നെ അനവധി സ്ത്രീകൾ ( അതിലുമധികം പുരുഷന്മാരോടൊപ്പം) ഇതിനെതിരെ പ്രതിഷേധം തുടരുന്നു. ഈ ആശയ വിഭാഗീകരണത്തെ എങ്ങനെ നോക്കിക്കാണുന്നു?

 

അനിതാ നായർ: ഏതെങ്കിലും ഒരു സ്ഥലത്ത്, അതൊരു ദേവാലയമോ, ക്ലബ്ബോ, മദ്യശാല യോ എന്തു തന്നെയായാലും, പോകുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കുന്ന തിനു ലിംഗഭേദം കാരണമാകരുതെന്നു ഞാൻ കരുതുന്നു. സ്ത്രീകൾ ചില തൊഴിലുകൾക്കോ, കലകൾക്കോ കായിക ഇനങ്ങൾക്കോ പദവികൾ ക്കോ അയോഗ്യരാണെന്ന് ഞാൻ കരുതുന്നില്ല. ആ അർത്ഥത്തിൽ, മതം കെട്ടിപ്പൊക്കിയ പരമ്പാരഗത പുരുഷക്കോട്ടയെ തകർക്കുന്ന ഒന്നാണീ വിധി. സ്ത്രീ ഭക്തർ ശബരിമലയിൽ കയറുന്നത് അയ്യപ്പന്റെ ബ്രഹ്മചര്യം ഇല്ലാതാക്കുമെന്ന വാദം സത്യത്തിൽ പരിഹാസ്യമാണ്.

എങ്കിലും, ദീർഘമായ ഒരു കാലയളവിലേയ്ക്ക് സ്ത്രീകളോ പുരുഷന്മാരോ ആയ തീർത്ഥാടകർ ശബരിമലയിൽ പോകുന്നത് അനുവദിക്കരുതെന്നും ഞാൻ കരുതുന്നു. ആ സ്ഥലത്തിന്റെ പരിസ്ഥിതി തീർത്തും ദുർബലമാണ്, അടുത്തകാലത്തുണ്ടായ പ്രളയം അതു കൂടുതൽ മോശമാക്കുകയും ചെയ്തിരിക്കുന്നു. ലക്ഷക്കണക്കിനാളുകളാണു മല കയറുന്നത്. അവർക്കെല്ലാം വേണ്ട സൗകര്യങ്ങളൊരുക്കുന്നത് കൂടുതൽ ആപൽക്ക രമാണ്. നമുക്ക് അയ്യപ്പന് അല്‍പ്പം വിശ്രമം കൊടുക്കാം. ഏകാന്തത ആഗ്രഹിച്ചാണദ്ദേഹം വനത്തിലേയ്ക്ക് പോയത്. അദ്ദേഹത്തിനും അദ്ദേഹ ത്തിന്റെ പ്രിയകാനനത്തിനും സൗഖ്യാവസ്ഥ കൈവരിക്കുവാൻ നമുക്കു സമയം കൊടുക്കാം.

 

പരോമിത: വിവിധ സാഹിത്യരൂപങ്ങൾക്കിടയിൽ, ഒന്നിൽ നിന്നൊന്നിലേയ്ക്ക് താങ്കൾ അനായാസം കൂടുമാറുന്നു, ബാലസാഹിത്യത്തിൽ നിന്ന് മുതിർന്നവർ ക്കുള്ള നോവലുകളിലേയ്ക്ക്, ഡിറ്റക്ടീവ് നോവലുകളിൽ നിന്ന് കവിതയിലേയ്ക്ക്, യാത്രാവിവരണത്തിൽ നിന്ന് തിരക്കഥകളിലേയ്ക്ക് എല്ലാം ആ മാറ്റം വളരെ വഴക്കത്തോടെയാണ്. എന്താണ് ഒന്നാമതായി വരുന്നത്? കഥയോ രൂപമോ?

അനിതാ നായർ: കഥയാണാദ്യം വരുന്നത്, അതാവശ്യപ്പെടുന്നതെന്തെന്നതിന്റെ അടിസ്ഥാനത്തിൽ രൂപം നിശ്ചയിക്കപ്പെടുന്നു. അതിനാൽ ഒന്നും മറ്റൊന്നിനെക്കാൾ എളുപ്പമോ പ്രയാസമോ അല്ല. പല രൂപത്തിൽ എഴുതുന്നത് ഞാനാസ്വദിക്കുന്നു.

 

പരോമിത: ഇപ്പോഴും കവിതയെഴുതാറുണ്ടോ?

അനിതാ നായർ: ഞാനിപ്പോഴും കവിതെയെഴുതാറുണ്ട്. ഒരു പാതിരാക്കവിയായി ഞാൻ മാറിയെന്നതാണു കൗതുകകരമായ മാറ്റം. എന്നു പറഞ്ഞാൽ, പാതി രാത്രിയിൽ, മനസ്സിൽ പൂർണ്ണരൂപമെത്തിയ ഒരു കവിതയുമായി ഞാനുണരുന്നു. അതെഴുതി വയ്ക്കുന്നു. “ഞാൻ സ്വപ്നം കണ്ടതാണോ?’ രാവിലെ ഞാൻ സ്വയം ചോദിക്കും, പക്ഷേ കിടക്കയോരത്തെ മേശയിൽ ഒരു കടലാസിൽ അതുണ്ടാകും, അല്ലെങ്കിൽ എന്റെ ഫോണിൽ.

പരോമിത: താങ്കളൊരു വിദഗ്ദ്ധയായ വിവർത്തക കൂടിയാണ്. തകഴിയുടെ ചെമ്മീൻ പോലെയുള്ള ക്ലാസ്സിക് കൃതികളുടെ വിവർത്തനം നടത്തിയിട്ടുണ്ട്. ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ വിവർത്തനം ചെയ്യണമെന്ന ആഗ്രഹം ഒരിക്കൽ പറഞ്ഞതോർമ്മിക്കുന്നു. അതിന്റെ ജോലികൾ ആരംഭിച്ചിട്ടുണ്ടോ?

അനിതാ നായർ: ഇതുവരെയില്ല. വീണ്ടും വീണ്ടും ചിന്തിക്കുന്ന ഒരു കാര്യമാണിത്. തുടങ്ങിക്കഴിഞ്ഞാൽ നടക്കുമെന്നറിയാം. പക്ഷേ സമയമായിട്ടില്ല. ഒരു പുസ്തകം ജനിക്കുന്നത് അതതിനു തയാറാകുമ്പോഴാണെന്നുള്ള വിശ്വാസക്കാരിയാണ് ഞാൻ. അതിനു ബലം പ്രയോഗിക്കരുത്.anita nair,interview,sabarimala, metoo

പരോമിത: പ്രാദേശികഭാഷാ സാഹിത്യം സ്വാധീനിച്ചിട്ടുണ്ടോ? അതെങ്ങനെയാണ് താങ്കളുടെ എഴുത്തിനെ രൂപപ്പെടുത്തിയത്?

അനിതാ നായർ: സാഹിത്യത്തിലേയ്ക്കുള്ള കടന്നുവരവിൽ, മനസ്സിൽ എഴുത്തിന്റെ ആദ്യമണികൾ മുഴക്കിയത് പ്രാദേശികസാഹിത്യമാണ്. സ്കൂൾ പഠനകാലത്ത് ഞാൻ പ്രേം ചന്ദ്, ഹരിവംശറായ് ബച്ചൻ, മോഹൻ രാകേഷ്, സുമിത്രാനന്ദൻ പന്ത് എന്നിവരെ ഹിന്ദിയിൽ വായിച്ചു. ടാഗോർ, ശരത് ചന്ദ്ര ചാറ്റർജി, മാലി മാധവൻ നായർ, എം ടി വാസുദേവൻ നായർ എന്നിവരെ ഇംഗ്ലീഷ് വിവർത്തനങ്ങളിലൂടെയും. സുജാത, ജയകാന്തൻ, തകഴി എന്നിവരുടെ രചനകളുടെ ചലച്ചിത്രരൂപങ്ങൾ കണ്ടു. ഇതെല്ലാം എന്നിലെ എഴുത്തുകാരി രൂപം കൊള്ളുന്നതിന്  സഹായകമായി.

എന്റെ കഥാപാത്രങ്ങളെല്ലാം തന്നെ ചെറുപട്ടണങ്ങളിൽ നിന്നോ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നോ ആയതിനാൽ, ഭൂപ്രകൃതിയും വ്യക്തിത്വങ്ങളും പ്രാദേശികഭാഷാ രചനകളിലെന്നപോലെ തന്നെയാണ് ഞാൻ കൈകാര്യം ചെയ്യുന്നത്. വിവിധ ഇന്ത്യൻ ഭാഷകളിലെ സാഹിത്യപരിസര ങ്ങളിൽ സംഭവിക്കുന്ന സർഗ്ഗ സൃഷ്ടികളുടെ കടുത്ത ആരാധികയാണ് ഞാൻ. കണ്ടെത്തുന്ന പ്രമേയങ്ങളും ഭാഷയുടെ ശക്തിയും സർഗ്ഗാത്മക ഉൾക്കാഴ്ച യും രചനയുടെ പരിമിതികൾ ലംഘിക്കുന്നതിൽ എന്നെ സ്വാധീനിക്കുകയ ല്ല, മറിച്ച് പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്.

 

പരോമിത: ഇന്ത്യയിൽ ഇംഗ്ലീഷിലെഴുതുന്ന ഒരാളെന്ന നിലയ്ക്ക്, ഒരാളെങ്ങനെ തന്റെ രചനകൾ ഇന്ത്യയുടെ നഗരബാഹ്യപ്രദേശങ്ങളിലേയ്ക്ക് എത്തിക്കുന്നു? അഥവാ അവർക്കു മനസ്സിലാകുന്ന ഒരു ഭാഷയിലെ പ്രശ്നങ്ങളെ എങ്ങനെ പ്രതിനിധാനം ചെയ്യുന്നു? താങ്കളുടെ കൃതിയിൽ നിന്നും ഉദ്ധരിച്ചാൽ: “നിങ്ങൾ പറഞ്ഞില്ലെങ്കിലും നിങ്ങളുടെ ചിന്തകൾ കേൾക്കുന്നു, നിശബ്ദതകളെ വായിച്ചെടുക്കുകയും അത് ഞങ്ങൾക്ക് സംഭവിച്ചതു പോലെ കഥാരൂപത്തിലാക്കുകയും ചെയ്യുന്നു” എങ്ങനെയാണത്?anita nair ,books

 

അനിതാ നായർ: നഗരബാഹ്യസ്ഥലങ്ങളിലേയ്ക്ക് അവയെയെത്തിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം വിവർത്തനമാണെന്നു ഞാൻ കരുതുന്നു. അവരുടെ പ്രശ്നങ്ങൾ പ്രതിനിധാനം ചെയ്യുവാനും അതെപ്പറ്റി ശക്തമായി എഴുതുവാനുമൊരാൾക്ക് ആ സ്ഥലത്തെപ്പറ്റിയും അവിടുത്തെ ജനങ്ങളെപ്പറ്റിയും ആചാരങ്ങ ളെപ്പറ്റിയുമുള്ള അഗാധമായ അവബോധമാവശ്യമാണ്. ആ പ്രദേശത്തു ള്ളവരുടെ കാഴ്ചപ്പാട് മനസ്സിലാക്കുക എളുപ്പമല്ല, അതിനായി അവിടെ ജീവിക്കുകയും അനുഭവങ്ങളെ സ്വാംശീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലെങ്കിലത് ഒരൊളിഞ്ഞുനോട്ടക്കാരന്റെ കാഴ്ചപ്പാടു മാത്രമേ ആകൂ, അതായത്, പൂർണ്ണമായ ചിത്രം കാണാതെ, നിങ്ങൾക്കാവശ്യമുള്ളത് മാത്രം കാണുന്ന രീതി.

 

പരോമിത: താങ്കളുടെ ഇൻസ്പെക്ടർ ഗൗഡ സീരീസ്, മറ്റു നോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. കുറ്റാന്വേഷണസാഹിത്യമെഴുതുന്നതിന് പ്രത്യേക തയാറെടുപ്പ് ആവശ്യമാണോ?

അനിതാ നായർ: കുറ്റകൃത്യങ്ങളെപ്പറ്റിയെഴുതുന്നതിന് പ്രത്യേകതരം വൈദഗ്ധ്യം ആവശ്യമാണ്. കൈവയ്ക്കുവാൻ പോകുന്ന പ്രമേയത്തെപ്പറ്റി തീരുമാനിച്ചു കഴിഞ്ഞാൽ, അതിനു രൂപം കൊടുക്കുന്നതിന് മുൻപ് ആവശ്യമായ ഗവേഷണം നടത്തേണ്ടതുണ്ട്. അതുപോലെ എന്റെ ഊഹങ്ങളെ മാറ്റി നിർത്തിക്കൊണ്ട്, നിയമങ്ങളും നടപടിക്രമങ്ങളുമെന്തെന്നനുസരിച്ച് ചിന്തയെ വഴി നടത്തേണ്ടതുമുണ്ട്. ഇത്തരത്തിൽ നിയന്ത്രിതമായ ഒരിടത്തിലാണു കഥയ്ക്ക് ചിറകുകൾ നൽകേണ്ടത്.

പരോമിത: ഗൗഡയും രത്നയും ഉടനെയെന്നെങ്കിലും മടങ്ങിവരുമോ?

അനിതാനായർ: അടുത്ത വർഷം പ്രതീക്ഷിക്കാം. അടുത്ത ഇൻസ്പെക്ടർ ഗൗഡയെപ്പറ്റി ഞാൻ ചിന്തിച്ചു തുടങ്ങി. കുട്ടികൾക്കുള്ള ഒരു കൃതിയും ഞാനിപ്പോൾ ചെയ്യുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook