ന്യൂസ്പേപ്പര്ബോയിസം
നല്ല വിധത്തില്‍ മുന്നോട്ട് പോയാല്‍ പത്രവിതരണം വല്ലാത്ത ത്രില്ലിങ്ങ് ആണ്. പല്ലു തേക്കാതെയും ചായ കൈയ്യില്‍ പിടിച്ചും കണ്ണുകള്‍ തിരുമ്മിയും നമ്മളെ കാത്തു നില്ക്കുന്നവര്. പത്രം കിട്ടുമ്പോഴുള്ള സംതൃപ്തി, വൈകുമ്പോഴുള്ള അമര്‍ഷം...
നല്ല വിധത്തില്‍ മുന്നോട്ട് പോയാല്‍ പത്രവിതരണം വല്ലാത്ത ത്രില്ലിങ്ങ് ആണ്. പല്ലു തേക്കാതെയും ചായ കൈയ്യില്‍ പിടിച്ചും കണ്ണുകള്‍ തിരുമ്മിയും നമ്മളെ കാത്തു നില്ക്കുന്നവര്. പത്രം കിട്ടുമ്പോഴുള്ള സംതൃപ്തി, വൈകുമ്പോഴുള്ള അമര്‍ഷം...
വാക്കാണ് ഒരു കവിക്ക് നിയാമകമെങ്കിൽ അക്കിത്തത്തിന്റെ വാക്കിൽ നാം വിശ്വസിക്കേണ്ടിയിരിക്കുന്നു. സ്നേഹം നിരുപാധികമാവുമെന്നും അത് സാമൂഹ്യക്രമമായി മാറുമെന്നും അൻപത്തിരണ്ടിലാണ് അദ്ദേഹം എഴുതുന്നത്. ഫ്യൂഡൽ വ്യവസ്ഥയുടെ മനുഷ്യ വിരുദ്ധതയിൽ കുതിർന്ന മണ്ണ് അതിനു പിന്നാലെയാണെഴുതുന്നത്
"ഒരാനയുടെ ശക്തി തന്നെ താങ്ങാൻ പറ്റുന്നില്ല അപ്പഴാ ഇനി പതിനായിരം ആനകളുടെ ശക്തി." ഞങ്ങളുടെ ഭർത്താക്കന്മാർക്കും ആ ചെടി മാത്രം കൊടുത്തേയ്ക്കരുതെന്ന് ബാക്കിയുള്ളവരും ഒരേസ്വരത്തിൽ ആവശ്യപ്പെട്ടപ്പോൾ ഞാനാകെ പ്രതിസന്ധിയിലായി
'മൂന്നു തലമുറ സ്ത്രീകളിലൂടെ ലോകമെങ്ങുമുള്ള അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ ദൈന്യതയും നിസ്സഹായതയുമാണ് ഈ ചിത്രത്തില്‍ സമര്‍ത്ഥമായി ആവിഷ്കരിക്കപ്പെടുന്നത്,' കൊല്‍കൊത്ത രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഗ്വാട്ടിമാലിയന്‍ സിനിമ 'ദി വീപ്പിംഗ് വുമണി'നെക്കുറിച്ച് സുസ്മേഷ് ചന്ത്രോത്ത്
പുതുതായി ചില ചിത്രങ്ങൾ കൂടെ ചുമരിലിടം പിടിച്ചിരുന്നു. നിറങ്ങളുണ്ടായിട്ടും പഴയ ചിത്രങ്ങളുടെ മിഴിവ് പുതിയവയ്ക്കില്ല എന്ന് തോന്നി. ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ലോകത്തിന്റെ മുഴുവൻ ആശ്രയവും അഭയവും താനാണെന്ന് ഭാവിക്കുന്ന ഒരു ആൾദൈവം കൂടെയുണ്ട്...
കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയുടെ ചരമദിനമാണിന്ന്. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ, ഉറ്റ സുഹൃത്തായിരുന്നു പിഎ. പരമേശ്വരന് നായരുടെ മകൻ പി.സോമനാഥൻ പങ്കുവയ്ക്കുന്നു
പുതു കഥാകൃത്തുക്കളിൽ ഏറ്റവും പുതുതായ വിവേക് ചന്ദ്രനും പഴയ തലമുറയിലെ നിരൂപകരിൽ എന്നും മാനസിക യൗവ്വനം കാത്തു സൂക്ഷിക്കുന്ന എൻ ശശിധരനും എഴുത്തിന്റെയും ജീവിതത്തിന്റെയും അകം-പുറം ലോകങ്ങളെക്കുറിച്ച്
എത്രയെത്ര ഫോണ്‍ മെമ്മറികള്‍... എത്രയെത്ര നൊസ്റ്റാള്‍ജിയകള്‍. എന്തുമാത്രം മനുഷ്യര്‍. എന്തെല്ലാം സങ്കടങ്ങള്‍. എന്തൊക്കെ ആഹ്ലാദങ്ങൾ. എത്ര പ്രണയങ്ങള്‍. എത്രയെത്ര പ്രണയഭംഗങ്ങള്‍. എന്തോരം സൗഹൃദങ്ങള്‍...
മനുഷ്യ മനസ്സുകളില്‍ മാത്രമല്ല പ്രകൃതിയിലും സാഹിത്യത്തിലും സംഗീതത്തിലുമെല്ലാം ദുര്‍ഗാ പൂജ നിറങ്ങള്‍ വാരിയെറിയുന്നുണ്ട്. എല്ലാ മേഖലയിലും ഒരു വാര്‍ഷിക വിളവെടുപ്പ് നടക്കുന്നതും ഇക്കാലത്ത് തന്നെ. ബംഗാളികളെ ഏറ്റവുമധികം ആഹ്ളാദചിത്തരാക്കുന്നതും ധൂര്ത്തരാക്കുന്നതും മറ്റാരുമല്ല അവരുടെ സ്വന്തം മാ-ദുര്‍ഗയാണ്
അറുപത് വയസ്സുള്ളവരെയും Young Age എന്നാണ് ഇവിടെ പറയുന്നത്. എൺപതിലും തൊണ്ണൂറിലും പാറിപ്പറന്ന് നടക്കുന്ന സ്ത്രീകളും പുരുഷന്മാരും വിരളമല്ല. ഈ പ്രായത്തിൽ പോലും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ട്
"മോളുടെ SSLC ബുക്കില്‍ ജാതി ചേർത്ത്ണ്ട്. അത് മതിയോ?" അയാൾ ഇനിയും പണി മുടക്കേണ്ട ദിവസങ്ങളെണ്ണി പൊടുന്നനെ മറ്റൊരു പോംവഴി പറഞ്ഞു. "അത് പറ്റില്ല. നിങ്ങളുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം." "എന്റെ പേര് അതിലുണ്ട് മാഡം. ഞങ്ങടെ ജാതി ഒന്നും അങ്ങനെ മാറുക ഒന്നും ഇല്ലല്ലോ
പുതിയ ഉത്പന്നം മാർക്കറ്റിലേയ്ക്കിറക്കുമ്പോൾ ചെയ്യുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ 'ഞാനെന്ന പ്രോഡക്റ്റ്' ലോഞ്ച് ചെയ്തപ്പോഴും നടത്തിയിരുന്നു. അതായത് ബയോഡേറ്റയിൽ അല്ലറ-ചില്ലറ നുണകൾ കുത്തിതിരുകിയിരുന്നു എന്ന് സാരം. അറേയ്ഞ്ച്ഡ് മാര്യേജിന്റെ ഒരു ലക്ഷ്വറി എന്നു് പറയുന്നത് ഇതൊക്കെയാണല്ലോ