Latest News

ഫാത്തിമ ലത്തീഫിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

മദ്രാസ് ഐഐടിയില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി പ്രതിഷേധം ഇന്നും തുടര്‍ന്നു

Fathima Latheef

ചെന്നൈ: മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട് 11 പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. മൂന്ന് അധ്യാപകരേയും ചോദ്യം ചെയ്തിട്ടുണ്ട്. അഡീഷണല്‍ കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചതായി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

അതേസമയം, സംഭവത്തില്‍ മദ്രാസ് ഐഐടിയില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി പ്രതിഷേധം ഇന്നും തുടര്‍ന്നു. തമിഴ്‌നാട് യൂത്ത് കോണ്‍ഗ്രസും ഇന്ന് പ്രതിഷേധ രംഗത്തേക്ക് ഇറങ്ങിയിട്ടുണ്ട്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ മാതാപിതാക്കള്‍ അടുത്ത ദിവസം തമിഴ്‌നാട് മുഖ്യമന്ത്രിയേയും ഡിജിപിയേയും കാണും.

Read More: ഫാത്തിമയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് സ്റ്റാലിന്‍

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അന്വേഷണം വേഗത്തിലാകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണം അവസാനിപ്പിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ദേശീയ പതാകയിലെ ത്രിവര്‍ണങ്ങളെ പോലെ എല്ലാവരേയും തുല്യരായി കാണുന്നതിന് വേണ്ടതെല്ലാം ചെയ്യണമെന്നും സ്റ്റാലിന്‍ പറഞ്ഞു. വിവേചനമാണ് ഫാത്തിമയുടെ മരണകാരണമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. മതപരമായ കാരണങ്ങളാലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന ഫാത്തിമയുടെ രക്ഷിതാക്കളുടെ ആരോപണം ഗുരുതരമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

Also Read: ‘രോഹിത് വെമൂല ആവര്‍ത്തിക്കുന്നു’; ഫാത്തിമയുടെ മരണത്തില്‍ മാര്‍കണ്ഡേയ കട്ജു

എംഎ ഹ്യുമാനിറ്റീസ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിനെ കഴിഞ്ഞ ശനിയാഴ്ചയാണ് മദ്രാസ് ഐഐടിയിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഫാത്തിമയെന്നാണ് അധ്യാപകര്‍ പറയുന്നത്.

അധ്യാപകരുടെ മാനസിക പീഡനം മൂലമാണു പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണു കുടുംബത്തിന്റെ ആരോപണം. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ ഐഐടിയിലെ അധ്യാപകനെതിരെ പരാമര്‍ശമുണ്ടെന്നാണ് പിതാവ് അബദുള്‍ ലത്തീഫ് പറയുന്നത്. ഫോണില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രൊഫസറാണ് തന്റെ മകളുടെ മരണത്തിനു കാരണമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ലത്തീഫ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Fathima latheef death probe handed over to central crime branch

Next Story
റഫാല്‍: ആഘോഷിക്കേണ്ടതില്ലെന്ന് ബിജെപിയോട് കോണ്‍ഗ്രസ്; ജെപിസി അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍rahul gandhi, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com