/indian-express-malayalam/media/media_files/uploads/2019/11/iit-madras-strike.jpg)
ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് മദ്രാസ് ഐഐടി. കേസില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്നാണ് ഐഐടി നല്‍കുന്ന വിശദീകരണം. ഇതേതുടര്‍ന്ന് ഐഐടിയിലെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.
അതേസമയം, കേസില്‍ ആരോപണ വിധേയരായ അധ്യാപകരോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആരോപണ വിധേയരായ അധ്യാപകര്‍ കൂടുതല്‍ സമയം ചോദിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കൂടുതല്‍ സമയം ചോദിച്ചത്.
ഇന്ന് രാവിലെ മുതലാണ് ഐഐടിയില്‍ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. ചിന്തബാര്‍ എന്ന കൂട്ടായ്മയാണ് സമരം നടത്തുന്നത്. രണ്ട് വിദ്യാര്‍ഥികളാണ് നിരാഹാരം കിടക്കുന്നത്. നേരത്തെ നടന്ന ആത്മഹത്യകളിലും ഐഐടി ആഭ്യന്തര അന്വേഷണം നടത്തിയിട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. സമരം ചെയ്യുന്നവരില്‍ രണ്ട് വിദ്യാര്‍ഥികള്‍ മലയാളികളാണ്.
നേരത്തെ, വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ച അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ശൂന്യവേളയില്‍ പ്രേമചന്ദ്രന്‍ എം.പി വിഷയം അവതരിപ്പിച്ചു. ഡിഎംകെ എംപി കനിമൊഴി കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.