scorecardresearch
Latest News

ഫാത്തിമ ലത്തീഫിന്റെ മരണം: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ഐഐടിയിലെത്തും

കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഫാത്തിമയുടെ കൊല്ലത്തെ വീട്ടിലെത്തും

Fathima Latheef

ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം ഇന്ന് ചെന്നൈയിലെത്തും. കേന്ദ്ര ഇടപെടലിനെ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എത്തുന്നത്. ഐഐടിയിലെത്തിയ ശേഷം അദ്ദേഹം വിദ്യാര്‍ഥികളില്‍ നിന്നും മൊഴിയെടുക്കും. ഫാത്തിമയുടെ മരണത്തെ തുടര്‍ന്ന് എംഎ ഇന്റഗ്രേറ്റഡ് ബാച്ചിന് അവധി നല്‍കിയിരിക്കുകയാണ് നിലവില്‍.

വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് സമര്‍പ്പിക്കും. ആരോപണ വിധേയരായ അധ്യാപകരുടേയും മൊഴി രേഖപ്പെടുത്തും.

അതേസമയം, കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഫാത്തിമയുടെ കൊല്ലത്തെ വീട്ടിലെത്തും. അമ്മയുടേയും സഹോദരിയുടേയും മൊഴി രേഖപ്പെടുത്തും. ഫാത്തിമയുടെ ലാപ് ടോപ്പും ടാബും സംഘം പരിശോധിക്കും. ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആരോപണ വിധേയനായ അധ്യാപകനോട് ക്യാംപസ് വിട്ടു പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഫാത്തിമയുടെ പിതാവിന്റെയും ബന്ധുക്കളുടെയും മൊഴി ക്രൈം ബ്രാഞ്ച് എടുത്തിട്ടുണ്ട്. മകളുടെ മരണത്തിൽ നീതി കിട്ടുംവരെ നിയമ പോരാട്ടം തുടരുമെന്ന് മൊഴിയെടുപ്പിനുശേഷം പിതാവ് അബ്ദുൽ ലത്തീഫ് പ്രതികരിച്ചു. കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികൾ എത്ര ഉന്നതരായാലും അവരെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Fathima latheef death higher education secretery to visit madras iit today317182