വത്തിക്കാൻ: താൻ താണ്ടിയ ദുർഘട ദശ ദൈവനിയോഗമാണെന്നും ശാരീരിക അവശതകൾ മാറ്റി തിരികെ വരുമെന്നും ഫാ.ടോം ഉഴുന്നാലിൽ. ഭീകരരുടെ തടങ്കലിൽ നിന്ന് മോചിതനായ ശേഷം നടത്തിയ ആദ്യ വിഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവരേയും നന്ദി അറിയിച്ചാണ് ഫാ.ടോം ഉഴുന്നാലിൽ സംസാരിച്ചത്. “558 ദിവസം നീണ്ട തടങ്കല്‍ ക്ഷീണിപ്പിച്ചത് ഈ ഇടയന്‍റെ ശരീരം മാത്രമായിരുന്നു. മനസുകൊണ്ട് കൂടുതൽ കരുത്ത് നേടി. ശാരീരിക അവശതകൾ മറികടക്കാനുണ്ട്. അത് കഴിഞ്ഞാൽ ദൈവം ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കാൻ തിരികെ വരും”, അദ്ദേഹം പറഞ്ഞു.

മോചനത്തിനായി ദൈവത്തോട് അപേക്ഷിച്ചവര്‍ക്കും ഭൂമിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. തളരാത്ത മനസില്‍നിന്നുയര്‍ന്ന ഉറച്ച ശബ്ദം എപ്പോഴും ദൈവത്തിന്‍റെ മഹത്വം വിളിച്ചറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ