റിയാദ്: മകന്റെ കൊലയാളിക്കു മാപ്പു നൽകി വധശിക്ഷയില്‍ നിന്നും രക്ഷിച്ച പിതാവിന്റെ മഹത്വത്തെ വാഴ്ത്തുകയാണ് സൗദി ജനത. സൗദി അറേബ്യയിൽ അസീർ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിലാണ് സംഭവം. സൗദി പൗരൻ തന്നെയാണ് തലവെട്ടുന്നതിന് നിമിഷങ്ങൾ മുൻപ് മകന്റെ കൊലയാളിക്ക് മാപ്പ് നൽകി ഹീറോ ആയതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മകന്റെ കൊലയാളിയുടെ വധശിക്ഷ നടപ്പാക്കുന്ന സമയത്തിന് തൊട്ട് മുന്‍പായാണ് അദ്ദേഹം എത്തിയത്. ജനക്കൂട്ടത്തിനിടയില്‍ നിന്നും ‘വധശിക്ഷ അരുതെ’ എന്ന് വിളിച്ച് പറഞ്ഞ് മുന്‍പോട്ട് കുതിച്ച അദ്ദേഹം തന്റെ മകനെ കൊന്ന കൊലയാളിക്ക് മാപ്പ് നല്‍കുന്നതായ് പ്രഖ്യാപിച്ചു. കൊലയാളി രണ്ടു വർഷമായി ശിക്ഷ അനുഭവിച്ച് വരുകയായിരുന്നു. ചുറ്റും കൂടി നിന്ന ആള്‍ക്കൂട്ടം നിറഞ്ഞ ആരവങ്ങളോടെ അദ്ദേഹത്തെ എടുത്ത് പൊക്കിയാണ് തീരുമാനത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്.

വീഡിയോ കാണാം:

കടപ്പാട്: ഇൻസ്റ്റഗ്രാം\alramsnet

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ