scorecardresearch

ഗർഭിണിയായ മകളെ അച്ഛനും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു

പെൺകുട്ടി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആക്രമണത്തിൽ പെൺകുട്ടിയുടെ ഭർതൃ മാതാവിനും പിതാവിനും സാരമായ പരിക്കേറ്റു

പെൺകുട്ടി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആക്രമണത്തിൽ പെൺകുട്ടിയുടെ ഭർതൃ മാതാവിനും പിതാവിനും സാരമായ പരിക്കേറ്റു

author-image
WebDesk
New Update
Manya Dhoddamani

മാന്യ

ബെംഗളൂരു: കർണാടകയിൽ ദുരഭിമാനക്കൊല. ഗർഭിണിയായ പെൺകുട്ടിയെ അച്ഛനും സഹോദരനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളിയിലായാണ് സംഭവം നടന്നത്. പത്തൊൻപതുകാരിയായ മാന്യ പാട്ടീലിനെയാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

Advertisment

Also Read:ഇലക്ടറൽ ബോണ്ടുകൾ നിരോധിച്ചിട്ടും ബിജെപിയുടെ ആസ്തിയിൽ വൻ വർധന; ഒരു വർഷത്തിനിടെ ലഭിച്ചത് 6,088 കോടി

ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അച്ഛനും സഹോദരനുമടങ്ങുന്ന സംഘം ഇവരുടെ താമസ സ്ഥലത്തേയ്ക്ക് അതിക്രമിച്ച് എത്തുകയും മാന്യതയെ വെട്ടുകയുമായിരുന്നു. പെൺകുട്ടി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആക്രമണത്തിൽ പെൺകുട്ടിയുടെ ഭർതൃ മാതാവിനും പിതാവിനും സാരമായ പരിക്കേറ്റു. ഇവരെ ഹുബ്ബള്ളിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read:ഇലക്ടറൽ ബോണ്ട് റദ്ദാക്കി; രാഷ്ട്രീയ പാർട്ടികൾക്കുള്ള ട്രസ്റ്റുകളുടെ സംഭാവന മൂന്നിരട്ടിയായി വർധിച്ചു

ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഇതര ജാതിയിൽപ്പെട്ട വിവേകാനന്ദ എന്ന യുവാവുമായുള്ള മാന്യതയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എതിർപ്പ് അഗണിച്ചായിരുന്നു വിവാഹം. ഇതിന് പിന്നാലെ വിവേകാനന്ദയും മാന്യതയും ഹുബ്ബള്ളിയിൽ നിന്ന് മാറി ഹാവേരി എന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റി. 

Also Read:ചെങ്കോട്ട സ്ഫോടനക്കേസ്: കശ്മീർ താഴ്‌വരയിൽ ഒരേസമയം 8 ഇടങ്ങളിൽ എൻ‌ഐ‌എ റെയ്ഡ്

പ്രശ്നങ്ങൾ അവസാനിച്ചു എന്നു കരുതി ഡിസംബർ ഒൻപതിന് ഇവർ നാട്ടിലേക്ക് മടങ്ങിയെത്തി. എന്നാൽ മാന്യതയുടെ വീട്ടുകാർ വീണ്ടും പ്രശ്നങ്ങളുണ്ടാക്കി. പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്നലെ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ അച്ഛനും സഹോദരനും അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read More: ജമ്മുവിൽ എൻഐഎ ആസ്ഥാനത്തിനു സമീപം ചൈനീസ് റൈഫിൾ ടെലിസ്‌കോപ്പ് കണ്ടെടുത്ത് പൊലീസ്; കനത്ത ജാഗ്രത

Murder Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: