ല​ക്നോ: ഫ​റൂ​ഖാ​ബാ​ദി​ലെ ശി​ശു​മ​ര​ണ​ങ്ങ​ൾ ഓ​ക്സി​ജ​ന്‍റെ കു​റ​വു​കൊ​ണ്ട​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. വി​വി​ധ രോ​ഗ​ങ്ങ​ളാ​ലാ​ണ് കു​ട്ടി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ​തെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ൽ കൃ​ത്യ​മാ​യി ഓ​ക്സി​ജ​ൻ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​നി​ല്ലാ​യി​രു​ന്നെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ഒ​രു സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ത്രി​വേ​ദി പ​റ​ഞ്ഞു.

ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ 49 കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും കുട്ടികൾ മരിച്ചത്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഓക്സിജൻ ലഭിക്കാതെ നിരവധി കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് ഫറൂഖാബാദിൽ ശിശുമരണം സ്ഥീരികരിച്ചിരിക്കുന്നത്.

കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഗോരഖ്പുരിലെ ബാബ രാഘവ് ദാസ് ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുറിലധികം കുട്ടികളാണ് മരിച്ചത്. ഇതിൽ ഭൂരിപക്ഷം കുട്ടികളും ഓക്സിജൻ കിട്ടാത്തതിനെ തുടർന്നാണ് മരിച്ചത്. 2017ൽ ഇതുവരെ 1,300 കുട്ടികളാണ് ബിആർഡി ആശുപത്രിയിൽ മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook