Latest News

ഏഴു മാസങ്ങൾക്കുശേഷം ഫറൂഖ് അബ്‌ദുല്ല മകൻ ഒമർ അബ്‌ദുല്ലയെ കണ്ടു

അച്ഛനും മകനും തമ്മിലുളള കൂടിക്കാഴ്ച വികാരനിർഭരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ

Farooq Abdullah, ie malayalam

ശ്രീനഗർ: വീട്ടു തടങ്കലിൽനിന്നും മോചിതനായ നാഷണൽ കോൺഫറൻസ് പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്‌ദുല്ല മകൻ ഒമർ അബ്‌ദുല്ലയെ കണ്ടു. ഒരു മണിക്കൂറോളം ഇരുവരുടെയും കൂടിക്കാഴ്ച നീണ്ടുനിന്നു. കഴിഞ്ഞ ഓഗസ്റ്റ് 5 മുതൽ പൊതുസുരക്ഷാ നിയമം (പിഎസ്എ) ചുമത്തി വീട്ടുതടങ്കലിലാണ് മുൻ മുഖ്യമന്ത്രി കൂടിയായ ഒമർ അബ്‌ദുല്ല. അച്ഛനും മകനും തമ്മിലുളള കൂടിക്കാഴ്ച വികാരനിർഭരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഏഴു മാസത്തെ വീട്ടുതടങ്കലിനുശേഷം ഫറൂഖ് അബ്‌ദുല്ലയെ ഇന്നലെയാണ് മോചിപ്പിച്ചത്. ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഫറൂഖ് അബ്‌ദുള്ളയെ തടങ്കലിലാക്കിയ നടപടി പിന്‍വലിച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയായിരുന്നു പൊതുസുരക്ഷാ നിയമം (പിഎസ്എ) ചുമത്തി ഫറൂഖ് അബ്‌ദുല്ല ഉള്‍പ്പടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.

Read Also: താടി വളർത്തി ഒമർ അബ്‌ദുല്ല; സോഷ്യൽ മീഡിയയിൽ കൂടുതൽ ചിത്രങ്ങൾ

വീട്ടുതടങ്കലിൽനിന്നും മോചിതനായതിനു പിന്നാലെ തനിക്ക് മകനെ കാണാനുളള അനുവാദം നൽകണമെന്ന് ഫറൂഖ് അബ്ദുല്ല ജമ്മു കശ്മീർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഏഴു മാസങ്ങൾക്കുശേഷം ഇരുവരും തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത്. വീട്ടുതടങ്കലിലായതിനുശേഷം ഇരുവരും നേരിൽ കണ്ടിട്ടില്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെയായിരുന്നു ഫറൂഖ് അബ്‌ദുല്ല, ഒമർ അബ്‌ദുല്ല, മെഹബൂബ മുഫ്തി അടക്കമുളള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ഫറൂഖ് അബ്‌ദുല്ലയെ വീട്ടുതടങ്കലിൽനിന്നും മോചിപ്പിച്ചുവെങ്കിലും ബാക്കിയുളള നേതാക്കളെ മോചിപ്പിച്ചിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farooq abdullah meets son omar abdullah

Next Story
ജീവനക്കാരന് കൊറോണയന്ന് സംശയം; ഇന്‍ഫോസിസ് കെട്ടിടം ഒഴിപ്പിച്ചുInfosys, ഇൻഫോസിസ്, Infosys news, കൊറോണ, ഇൻഫോസിസ്, Infosys in Bangalore, Infosys in Bengaluru, Coronavirus Scare, Infosys Vacates Building In Bengaluru, Infosys Coronavirus, Infosys Bangalore, Infosys Vacates Bengaluru Building, COVID 19, Coronavirus impact, work from home policy, work from home infosys, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express