Latest News

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തു വന്നു

farmer protests, കർഷക സമരം, farmer rally, കർഷക റാലി, farmer protests latest news, punjab railway diverted, punjab farmers railway diverted, indian express news

കൊൽക്കത്ത: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് ബിജെപി വിരുദ്ധ പ്രചാരണവുമായി ഇന്ന് കർഷകരെത്തുന്നു. കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് നേരിട്ട് അഭ്യര്‍ത്ഥിക്കാനാണ് കർഷകരുടെ തീരുമാനം. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് റാലി നടത്തും.

നാളെ കൊല്‍ക്കത്തയിലും മറ്റന്നാള്‍ സിംഗൂരിലും അസന്‍സോളിലും കര്‍ഷക സംഘടനകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരായ പ്രചാരണമാണ് കര്‍ഷക സംഘടനകളുടെ ലക്ഷ്യം.

തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെത്തി പ്രചാരണ പരിപാടികള്‍ നടത്തും. ബിജെപിയെ തോൽപ്പിക്കണമെന്നു മാത്രമേ ജനങ്ങളോട് അഭ്യർഥിക്കുകയുള്ളൂവെന്നും ഏതെങ്കിലും പ്രതിപക്ഷ പാർട്ടിക്കായി വോട്ട് ചോദിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

Read More: കർഷക സമരം: 26 ന് ഭാരത് ബന്ദ്, 15 ന് ഇന്ധനവില വർധനയ്ക്കെതിരെ പ്രതിഷേധം

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തു വന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ വേട്ടയാടുമെന്ന് ഭയന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം ഇന്ന് 107ാം ദിവസത്തിലേക്ക് കടന്നു.

മാർച്ച് 26ന് കർഷകർ ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്. നവംബർ 26 ന് ഡൽഹി അതിർത്തിയിൽ ആരംഭിച്ച പ്രതിഷേധം മാർച്ച് 26ന് നാലുമാസം പൂർത്തിയാകും. ജനുവരി 26 ന് പ്രതിഷേധം രണ്ടുമാസം പൂർത്തിയായപ്പോൾ കർഷകർ ട്രാക്ടർ റാലി നടത്തിയിരുന്നു. കർഷകർ ചെങ്കോട്ടയിലേക്ക് മാർച്ച് ചെയ്തതോടെ റാലി അക്രമാസക്തമായി.

കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിന്റെ അടിത്തറ വിശാലമാക്കാനുള്ള കർഷകരുടെ പദ്ധതിയുടെ ഭാഗമാണ് ട്രേഡ് യൂണിയനുകളുമായും മറ്റ് ബഹുജന സംഘടനകളുമായുള്ള സഹകരണം. 15ന് കർഷകർ “കോർപറേറ്റ് വിരുദ്ധ ദിനം”, “സർക്കാർ വിരുദ്ധ ദിനം” എന്നിവ ആചരിക്കാനും തീരുമാനിച്ചു.

ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമായ മാർച്ച് 23 ന് ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷകരുടെ പ്രതിഷേധത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ പങ്കുചേരും. 28 ന് കർഷക വിരുദ്ധ നിയമങ്ങൾ കത്തിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farmers union protest in election state begin today

Next Story
ഇന്ന് മുതല്‍ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; ഇടപാടുകാർ ശ്രദ്ധിക്കുകhome loan, ഭവന വായ്പ, rbi loan emi moratorium, ആര്‍ബിഐ വായ്പ മാസത്തവണ മൊറട്ടോറിയം, rbi loan emi moratorium news,ആര്‍ബിഐ വായ്പ ഇഎംഐ മൊറോട്ടോറിയം വാര്‍ത്ത, rbi emi moratorium, ആര്‍ബിഐ ഇഎംഐ മൊറട്ടോറിയം, rbi repo rate cut, moratorium, home loan cut, home loan interest rate, home loan moratorium
The moderation of comments is automated and not cleared manually by malayalam.indianexpress.com