ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കർഷകർ നടത്തിയ ട്രാക്ടർ റാലി അവസാനിച്ചിരിക്കുകയാണ്. റാലി അവസാനിച്ചതായും സമാധാനപരമായി സമരം തുടരുമെന്നും കർഷക സംഘടനയുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ സംഘർഷ് മോർച്ച അറിയിച്ചിട്ടുണ്ട്.
ട്രാക്ടർ റാലിയെത്തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ഡൽഹി നഗരത്തിൽ സംഘർഷാവസ്ഥയ്ക്ക് കാരണമായിരുന്നു. കർഷകർ ചെങ്കോട്ടയിലേക്ക് പ്രവേശിക്കുകയും ചെങ്കോട്ടയിലേക്ക് കടക്കുകയും കൊടിയുയർത്തുകയും ചെയ്തുിരുന്നു. ചെങ്കോട്ട പരിസരത്തും പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
Read More: വീഡിയോ: ഐടിഒയിലെ സംഘർഷാവസ്ഥയും ചെങ്കോട്ടയിൽ കൊടി ഉയർത്തിയ കർഷകരും
Read More: അക്രമ സംഭവങ്ങളെ അപലപിക്കുന്നു; സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറിയതായി കിസാൻ സംഘർഷ് മോർച്ച
കർഷകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചത് സംഘർഷത്തിലേക്ക് വഴി വച്ചു. റിപ്പബ്ലിക് ദിന ട്രാക്ടർ റാലിക്ക് മുന്നോടിയായി, ദേശീയ തലസ്ഥാനത്തെ സിങ്കു, തിക്രി അതിർത്തികളിൽ പ്രതിഷേധിച്ച കർഷകർ നഗരത്തിലേക്ക് കടക്കാൻ പൊലീസ് ബാരിക്കേഡുകൾ തകർത്തിരുന്നു
രാജ്പഥിലെ ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡ് പൂർത്തിയായതിനുശേഷം മാത്രമേ കർഷകർ റാലി ആരംഭിക്കൂ എന്ന വ്യവസ്ഥയിലാണ് തലസ്ഥാനത്ത് ഇന്ന് ട്രാക്ടർ പരേഡ് നടത്താൻ ഡൽഹി പൊലീസ് അനുമതി നൽകിയത്. കർഷകർ അതിർത്തിയിൽ നിന്ന് ഡൽഹിയിൽ നിന്ന് പ്രവേശിക്കുമെങ്കിലും സമീപ പ്രദേശങ്ങളിൽ തന്നെ തുടരണമെന്നും മധ്യ ഡൽഹിയിലേക്ക് പോകരുതെന്നുമാണ് വ്യവസ്ഥ.
തെരുവ് യുദ്ധത്തിനു സമാനമായ അവസ്ഥയാണ് രാജ്യതലസ്ഥാനത്ത് ഉടനീളം. കർഷകരും പൊലീസും ഏറ്റുമുട്ടി. പ്രക്ഷോഭകർക്കെതിരെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. കർഷക പ്രക്ഷോഭത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. കർഷകർ ചെങ്കോട്ടയിൽ പ്രവേശിച്ചു.
Tear gas shells fired at protestors participating in the tractor parade in Nangloi, Delhi. @IndianExpress pic.twitter.com/uiwQrfE9Nr
— Sakshi Dayal (@sakshi_dayal) January 26, 2021
കർഷകരുടെ ട്രാക്ടർ റാലിയെ തുടർന്ന് തിക്രി, ഗാസിപൂർ അതിർത്തികളിൽ വൻ ഗതാഗതക്കുരുക്കാണ്
Meanwhile on Ring road, farmers sing the protest song.
(Express video by Sofi Ahsan) pic.twitter.com/w64M5zFAU6— The Indian Express (@IndianExpress) January 26, 2021
സിംഘുവില്‍നിന്ന് തുടങ്ങിയ കര്‍ഷക മാര്‍ച്ച് പൊലീസ് തടഞ്ഞു. സഞ്ജയ് ഗാന്ധി ട്രാന്‍സ്പോർട് ജങ്ഷനിൽ ബാരിക്കേഡ് സ്ഥാപിച്ചു. ബാരിക്കേഡ് മറികടന്ന് കര്‍ഷകർ മുന്നോട്ട് നീങ്ങി. ട്രാക്ടറുകള്‍ തടഞ്ഞിട്ടിരിക്കുന്നു. പൊലീസും കര്‍ഷകരും നേര്‍ക്കുനേർ എത്തി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
കർഷകരുടെ ട്രാക്ടർ റാലിക്കിടെ സിംഘു അതിർത്തിയിൽ സംഘർഷം. പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിലാണ് കർഷകർക്കെതിരെ പൊലീസിന്റെ നടപടി. എന്നാൽ, പൊലീസ് നടപടികളെ കൂസാതെ കർഷകർ ട്രാക്ടർ റാലിയുമായി മുന്നോട്ടുനീങ്ങി.
Farmers have now reached the Red Fort.
(Express video by Praveen Khanna) pic.twitter.com/Y8eXRZLvnL— The Indian Express (@IndianExpress) January 26, 2021
Red Fort is fully occupied by protestors now. The police is now climbing to remove the flag that was hoisted by the protesters.
(Express vide by Praveen Khanna) pic.twitter.com/yeCxPNjLvy
— The Indian Express (@IndianExpress) January 26, 2021
Read More: Farmers Tractor Rally Live Updates: ഡൽഹിയിൽ തെരുവ് യുദ്ധം, വ്യാപക സംഘർഷം; ഒരു കർഷകൻ കൊല്ലപ്പെട്ടു
റിപ്പബ്ലിക് ദിന പരേഡിന് പിന്നാലെ കൃത്യം 12 മണിക്ക് റാലി ആരംഭിച്ചു. അയ്യായിരം ട്രാക്ടറുകൾക്കാണ് റാലിയിൽ പൊലീസ് അനുമതി. മുംബൈ, ബെംഗളുരു എന്നീ നഗരങ്ങളിലും കർഷകർക്ക് പിന്തുണയുമായി വൻറാലികൾ നടക്കുന്നുണ്ട്.