വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങളും; റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിന് കർഷകർ

റിപ്പബ്ലിക് ദിനത്തിൽ രാജ്യവ്യാപകമായി സമാന്തര പരേഡ് സംഘടിപ്പിക്കും

Farmers protest, Farm Bills 2020, Farm Bills 2020 protest, Farm laws, farmers protests, Delhi farmers protests, MSP, APMC mandi, Farmers tractor rally, Haryana farmers, Farm laws,

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലുള്ള കർഷകർ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡ് നടത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് നടക്കുന്ന പരേഡിലേതിനു സമാനമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചില ദൃശ്യങ്ങളും ട്രാക്ടർ പരേഡിന്റെ ഭാഗമാകുമെന്ന് കർഷകർ. ഭാരതിയ കിസാൻ യൂണിയൻ നേതാവ് ചൗധരി ജോഗിന്ദർ ഘാസിയാണ് ഇക്കാര്യം ഇന്ത്യൻ എക്സ്പ്രസിനോട് സ്ഥിരീകരിച്ചത്.

ഹരിയാനയിൽ നിന്നുള്ള കർഷക കൂട്ടായ്മകൾ തിക്രി അതിർത്തിയിൽ വ്യാഴാഴ്ച യോഗം ചേർന്ന് ഗുർണം സിങ് ചാദുനിയെ ഹരിയാന സംയുക്ത കിസാൻ മോർച്ച നേതാവായി തിരഞ്ഞെടുത്തിരുന്നു. സമരത്തിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും കർഷക കൂട്ടായ്മകൾ കൂടുതൽ ശക്തരാവുകയാണ്.

Also Read: റെക്കോർഡ് വേഗത്തിൽ കുതിച്ച് പെട്രോൾ, ഡീസൽ വില; ജനുവരിയിൽ മാത്രം വില വർധിച്ചത് അഞ്ച് തവണ

നേരത്തെ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഡൽഹിയുടെ നാല് അതിർത്തികളിൽ നിന്ന് കർഷകരുടെ ട്രാക്ടർ റാലി സംഘടിപ്പിച്ചിരുന്നു. റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിക്ക് മുന്നോടിയായാണ് കർഷകർ ഇന്ന് ഡൽഹി അതിർത്തിക്ക് ചുറ്റും ട്രാക്ടർ പരേഡ് നടത്തിയത്. ഈ മാസം 23 മുതൽ 25 വരെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ കിസാൻ സംഘർഷ് ഏകോപന സമിതി തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തിൽ രാജ്യവ്യാപകമായി സമാന്തര പരേഡ് സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.

കാർഷിക നിയമങ്ങൾ 18 മാസത്തേക്ക് നിർത്തിവയ്ക്കാമെന്നും പരാതികൾ പരിഹരിക്കുന്നതിന് സംയുക്ത സമിതി രൂപീകരിക്കണമെന്നും കേന്ദ്രസർക്കാർ മുന്നോട്ട് വച്ച നിർദേശങ്ങൾ നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കർഷക യൂണിയനുകൾ നിരസിച്ചു. മൂന്ന് നിയമങ്ങളും പൂർണമായി റദ്ദാക്കുകയും എം‌എസ്‌പിക്കായി നിയമനിർമ്മാണം ചെയ്യുന്നത് അടക്കമുള്ള കർഷകരുടെ സംഘടനകളുടെ എല്ലാ ആവശ്യങ്ങളും നടപ്പിലാക്കുക എന്നതിൽ നിന്ന് പിറകിലേക്ക് പോവേണ്ടതില്ലെന്ന നിലപാട് 40 കർഷക യൂണിയനുകളുടെ സംയുക്ത സംഘടനയായ സംയുക്ത കിസാൻ മോർച്ചയുടെ സമ്പൂർണ്ണ ജനറൽ ബോഡി യോഗത്തിൽ ആവർത്തിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farmers to display tableaus of different states during republic day tractor parade

Next Story
പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ അഞ്ച് മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com