രാജ്യ വ്യാപകമായി പ്രതിഷേധിച്ച് കർഷകർ; കാർഷിക ബില്ലുകൾക്കെതിരായ സമരം ശക്തമാവുന്നു

അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതിയുട ഭാഗമായി 350 ഓളം കർഷക സംഘടനകളാണ് പ്രക്ഷോഭങ്ങളിൽ പങ്കാളികളായത്

news, malayalam news, news malayalam, news in malayalam, national news, national news in malayalam, farmers protest, bharat bandh, bharat bandh 2020, farmers protest today, farmers bill, farm bill, farm bill news, farmers agitation, farm bill 2020 protest, agriculture bill, punjab farmers, bharat bandh 2020, bharat bhand news, farmers protest news, കർഷക പ്രക്ഷോഭം, കർഷക സമരം, കാർഷിക ബില്ല്, ie malayalam

ന്യൂഡൽഹി: കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ. കാർഷിക ബില്ലിനെ എതിർത്ത് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന്റെ ഭാഗമായി കർഷകർ ദേശീയപാതകൾ ഉൾപ്പെടെയുള്ള റോഡുകൾ തടഞ്ഞു. വെള്ളിയാഴ്ച നടന്ന ഭാരത് ബന്ദിൽ ലക്ഷകണക്കിനു കർഷകർ അണിനിരന്നു.

വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ റാലികൾ നടന്നു. ബില്ലിനെതിരായ പ്രതിഷേധം ഇനിയും ശക്തമാക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം ഉയർന്നത്. ഞായറാഴ്ചയാണ് ബിൽ രാജ്യ സഭയിൽ പാസായത്. എന്നാൽ ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.

Farmers’ protest in Rohtak district.

അഖിലേന്ത്യാ കിസാൻ സംഘർഷ് (എ.ഐ.കെ.എസ്) ഏകോപന സമിതിയുടെ (എ.ഐ.കെ.എസ്.സി) ഭാഗമായി 350 ഓളം കർഷക സംഘടനകളാണ് പ്രതിഷേധം നടത്തിയത്.

സിപിഎം, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും 10 കേന്ദ്ര ട്രേഡ് യൂണിയനുകളും കർഷകർക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പുതിയ കാർഷിക നിയമങ്ങൾ കർഷകരെ അടിമകളാക്കുമെന്നും കുറഞ്ഞ താങ്ങുവിലയ്ക്കുള്ള അവകാശം അവരിൽ നിന്ന് തട്ടിയെടുക്കുമെന്നും കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാർദ്ര, രൺദീപ് സുർജേവാല എന്നിവർ കാർഷിക ബില്ലുകൾക്കെതിരേ രംഗത്തെത്തുകയും ഭാരത് ബന്ദിനെ പിന്തുണക്കുകയും ചെയ്തു.

അതേസമയം, പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും “സ്വാർത്ഥ രാഷ്ട്രീയ താൽപ്പര്യങ്ങൾ” നേടാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ബില്ലുകൾക്കെതിരെ കടുത്ത പ്രതിഷേധമുയരുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പതിറ്റാണ്ടുകൾക്കിടെ ആദ്യമായി ഒരു കേന്ദ്ര സർക്കാർ കർഷകർക്കും തൊഴിലാളികൾക്കും പ്രയോജനകരമായ നിയമങ്ങൾ രൂപപ്പെടുത്തിയെന്നും പ്രധാനമന്ത്രി വാദിച്ചു.

UP police detained farmers protesting in lucknow.

കാർഷിക ബില്ലുകൾ കുറഞ്ഞ താങ്ങുവില സമ്പ്രദായം പൊളിച്ചുമാറ്റാൻ വഴിയൊരുക്കുമെന്നും അവ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലേക്ക് മാറുമെന്നും കർഷകർ ആശങ്ക പ്രകടിപ്പിച്ചു.

മൂന്ന് ഫാം ബില്ലുകൾ റദ്ദാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ കിസാൻ മസ്ദൂർ സംഘർഷ് സമിതി പഞ്ചാബിൽ റെയിൽ തടയൽ പ്രക്ഷോഭം സെപ്റ്റംബർ 29 വരെ നീട്ടുന്നതായി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ പ്രക്ഷോഭം സെപ്റ്റംബർ 26 ന് അവസാനിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. റെയിൽ തടയൽ സമരം കാരണം സെപ്റ്റംബർ 24 നും സെപ്റ്റംബർ 26 നും ഇടയിൽ 14ജോഡി പ്രത്യേക ട്രെയിനുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നേരത്തെ റെയിൽവേ വ്യക്തമാക്കിയിരുന്നു.

പഞ്ചാബിൽ 31 ഓളം കർഷക സംഘടനകളാണ് സംസ്ഥാനം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിനായി ഒത്തുചേർന്നത്. ഭരണകക്ഷിയായ കോൺഗ്രസും ആം ആദ്മി പാർട്ടിയും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു. ശിരോമണി അകാലിദൾ പഞ്ചാബിലെ പല സ്ഥലങ്ങളിലും റോഡ് ഉപരോധം നടത്തി. കാർഷിക ബില്ലുകൾ പാസാക്കുന്നത് തെറ്റായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.

പ്രമുഖ പഞ്ചാബി ഗായകരായ ഹർഭജൻ മാനും രഞ്ജിത് ബാവയും അടക്കമുള്ളവർ നബ്ബടയിൽ നടന്ന കർഷകരുടെ പ്രതിഷേധത്തിൽ പങ്കെടുത്തു.

കാർഷിക ബില്ലുകൾക്കെതിരെ യുപി-ഡൽഹി അതിർത്തിയിലും നൂറുകണക്കിന് കർഷകർ പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനം ദേശീയ തലസ്ഥാനത്തേക്ക് പോകുന്നത് പോലീസ് തടഞ്ഞതിനെ തുടർന്ന് നോയിഡയിലെയും ഗാസിയാബാദിലെയും ഗതാഗതം തടസ്സപ്പെട്ടു.

Farmers protest at the Delhi-Noida border on Friday.

മഹാരാഷ്ട്രയിൽ, ഭരണസഖ്യമായ മഹാ വികാസ് അഗാദിയുടെ (എംവിഎ) ഭാഗമായ കോൺഗ്രസ് ബില്ലുകൾ സംസ്ഥാനത്ത് നടപ്പാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കുമെന്ന് പറഞ്ഞു. പുതിയ നിയമങ്ങൾക്കെതിരെ ഒക്ടോബർ 2 ന് പ്രതിഷേധം നടത്താൻ തീരുമാനിച്ചതായും ഒരു മാസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ കാമ്പയിൻ നടത്തുമെന്നും പാർട്ടി അറിയിച്ചു.

തമിഴ്നാട്ടിൽ പ്രതിഷേധത്തിന്റെ ഭാഗമായി പിക്കറ്റിങ്ങിൽ പങ്കെടുത്ത 180ഓളം കർഷകർ അറസ്റ്റിലായി. തിരുച്ചിറപ്പള്ളി കളക്ടറേറ്റിന് മുന്നിൽ സമരം ചെയ്തവരടക്കമുള്ളവരാണ് അറസ്റ്റിലായത്.

Read More: Farmers stage protests across country against new farm bills, stir set to intensify

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farmers stage protests across country against new farm bills

Next Story
Singer SP Balasubrahmanyam passes away: പ്രിയഗായകന് വിട; എസ് പി ബാലസുബ്രമണ്യം അന്തരിച്ചുspb, sp balu, sp balasubramaniam, sp balasubrahmanyam, balasubramaniam, spb death, s p balasubramaniam, bala subramanyam, s p balasubrahmanyam, sp balasubramaniam death
The moderation of comments is automated and not cleared manually by malayalam.indianexpress.com