Latest News

കർഷകർക്ക് പ്രതിഷേധിക്കാം എന്നാൽ അനിശ്ചിതമായി റോഡ് ഉപരോധിക്കാൻ കഴിയില്ല: സുപ്രീം കോടതി

മറുപടി നൽകാൻ കർഷക സംഘടനകൾക്ക് കോടതി മൂന്നാഴ്ച സമയം നൽകി

Farmers protests, The Supreme Court of India, blocking road
ഫയൽ ചിത്രം

ന്യൂഡൽഹി: കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട് എന്നാൽ അനിശ്ചിതമായി റോഡ് ഉപരോധിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധക്കാരെ റോഡുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരമാർശം. ഇതു സംബന്ധിച്ച് മറുപടി നൽകാൻ കർഷക സംഘടനകൾക്ക് കോടതി മൂന്നാഴ്ച സമയം നൽകി. ഡിസംബർ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.

തുടർച്ചയായ പ്രതിഷേധങ്ങൾ കാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണെന്നും രാജ്യ തലസ്ഥാനത്തെ റോഡുകളിൽ നിന്നും പ്രതിഷേധക്കാരെ നീക്കണമെന്നും ആവശ്യപ്പെട്ട് നോയിഡ നിവാസികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

“ആത്യന്തികമായി എന്തെങ്കിലും പരിഹാരം കണ്ടത്തേണ്ടതുണ്ട്. നിയമപരമായ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തോട് ഞങ്ങൾ വിമുഖത കാണിക്കുന്നില്ല, പക്ഷേ റോഡുകൾ തടയാൻ കഴിയില്ല,” കോടതി വ്യക്തമാക്കി.

Also Read: ലഹരി മരുന്ന് കേസ്: ഷാരൂഖ് ഖാന്റെയും അനന്യ പാണ്ഡെയുടെയും വീട്ടിൽ റെയ്ഡ്

അയൽ സംസ്ഥാനങ്ങളെ രാജ്യതലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതകൾ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധങ്ങൾ നിരീക്ഷിച്ചു കൊണ്ട്, നിരന്തരമായി റോഡുകൾ അടക്കാൻ കഴിയില്ലെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.

“ജുഡീഷ്യൽ രീതിയിലോ, പ്രക്ഷോഭത്തിലൂടെയോ പാർലമെന്ററി ചർച്ചകളിലൂടെയോ പരിഹാരമാകാം. എന്നാൽ ദേശീയ പാതകൾ എങ്ങനെ എന്നെന്നേക്കുമായി ഉപരോധിക്കാൻ കഴിയും? ഇത് എവിടെ അവസാനിക്കും?” ഹർജി കേട്ട രണ്ടംഗ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് എസ് കെ കൗൾ ചോദിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farmers right to protest cant block roads indefinitely supreme court

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com