Latest News

ലഖിംപുര്‍ ഖേരി: കര്‍ഷകരുടെ റെയില്‍ ഉപരോധം 50 ട്രെയിനുകളെ ബാധിച്ചു

പഞ്ചാബിലെ 11 ജില്ലകളിലെ 20 സ്ഥലങ്ങളില്‍ രാവിലെ 10ന് പ്രതിഷേധം ആരംഭിച്ചതായി എസ്‌കെഎം അറിയിച്ചു

Farmers rail roko protest, Rail Roko, Farmers rail roko, Farmers protest, Lakhimpur Kheri, Lakhimpur Kheri,UP Violence,farmers protest,UP Violence Updates,Lakhimpur-Kheri Violence Updates,Lakhimpur-Kheri Violence Live Updates,UP Violence Latest News,Lakhimpur-Kheri Violence Latest Updates,UP News,Uttar Pradesh news,Uttar Pradesh violence,Lakhimpur-Kheri Violence Latest News, Lakhimpur Kheri, Lakhimpur Kheri violence, Ajay Mishra Teni, Ashish Mishra Teni, rail roko,rail roko agitation,farmers protest,lakhimpur kheri violence, Samkyukta Kisan Morcha,UP Farmers' Killing,Ajay Mishra, farmer protest news, farmer protest live news, kisan andoilan live news, kisan andolan news, latest news, news in malayalam, indian express malayalam, ie malayalam
പഞ്ചാബിലെ അമൃത്സര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയുന്നു. (എക്‌സ്പ്രസ് ഫൊട്ടോ/സിമ്രാന്‍ജീത് സിങ്)

ഛണ്ഡിഗഡ്/ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) ആഹ്വാനം ചെയ്ത റെയില്‍ ഉപരോധം വടക്കേ ഇന്ത്യയിൽ, പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ 130 സ്ഥലങ്ങളെ ഉപരോധം ബാധിച്ചു. രാവിലെ മുതൽ 50 ട്രെയിനുകളുടെ ഷെഡ്യൂളുകളെ ബാധിച്ചതായി ഉത്തര റെയിൽവേ വക്താവ് പറഞ്ഞു.

”പഞ്ചാബിലെ ഫിറോസ്പുർ ഡിവിഷനിലും ഹരിയാനയിലെ അംബാല ഡിവിഷനിലുമാണ് ഉപരോധം കൂടുതൽ ബാധിച്ചത്. ഉത്തർപ്രദേശിലെ മൊറാദാബാദ്, ലക്നൗ ഡിവിഷനുകൾ സാധാരണ നിലയിലാണ്, ”അദ്ദേഹം പറഞ്ഞു. കത്രയിലേക്കും അമൃത്സറിലേക്കുമുള്ള ശതാബ്ദി എക്സ്പ്രസ്, കത്രയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസും ട്രെയിനുകളെയും ഉപരോധം ബാധിച്ചു.

ബിക്കാനീർ ഡിവിഷനിലെ ഭിവാഡി, ബതിൻഡ, ഹനുമാൻഗഡ് തുടങ്ങിയ പ്രദേശങ്ങളെ ഉപരോധം ബാധിച്ചതിനാൽ നിരവധി ട്രെയിനുകൾ റദ്ദാക്കേണ്ടിവന്നതായി നോർത്ത് വെസ്റ്റേൺ റെയിൽവേ വക്താവ് പറഞ്ഞു. ഒരു ട്രെയിൻ വഴിതിരിച്ചു വിട്ടു. അതേസമയം, സർവിസുകളെ ബാധിച്ചിട്ടില്ലെന്ന് അലഹബാദ് കേന്ദ്രമായ നോർത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു.

Farmers rail roko protest, Rail Roko, Farmers rail roko, Farmers protest, Lakhimpur Kheri, Lakhimpur Kheri,UP Violence,farmers protest,UP Violence Updates,Lakhimpur-Kheri Violence Updates,Lakhimpur-Kheri Violence Live Updates,UP Violence Latest News,Lakhimpur-Kheri Violence Latest Updates,UP News,Uttar Pradesh news,Uttar Pradesh violence,Lakhimpur-Kheri Violence Latest News, Lakhimpur Kheri, Lakhimpur Kheri violence, Ajay Mishra Teni, Ashish Mishra Teni, rail roko,rail roko agitation,farmers protest,lakhimpur kheri violence, Samkyukta Kisan Morcha,UP Farmers' Killing,Ajay Mishra, farmer protest news, farmer protest live news, kisan andoilan live news, kisan andolan news, latest news, news in malayalam, indian express malayalam, ie malayalam

പഞ്ചാബിലെ 11 ജില്ലകളിലെ 20 സ്ഥലങ്ങളില്‍ രാവിലെ 10ന് പ്രതിഷേധം ആരംഭിച്ചതായി കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്ന എസ്‌കെഎം അറിയിച്ചു. ഫിറോസ്പുര്‍ ഡിവിഷന്റെ നാല് ഡിവിഷനുകള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചതായി ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉപരോധം ഫിറോസ്പുര്‍ നഗരത്തിലെ ഫിറോസ്പുര്‍-ഫാസില്‍ക്ക, മോഗ അജിത്‌വാളിലെ ഫിറോസ്പൂര്‍-ലുധിയാന സെക്ഷനുകളെ ബാധിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അംബാല റെയില്‍വേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളില്‍ 13 എക്‌സ്പ്രസ് ട്രെയിനുകളും മൂന്ന് പാസഞ്ചര്‍ ട്രെയിനുകളും നിര്‍ത്തിയിട്ടു.

ലഖിംപൂര്‍ ഖേരി കേസില്‍ ‘നീതി ഉറപ്പാക്കുന്നത് വരെ പ്രതിഷേധം ശക്തമായി തുടരുമെന്ന് എസ്‌കെഎം പ്രസ്താവനയില്‍ പറഞ്ഞു. ‘റെയില്‍ റോക്കോ’ പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്ന് എസ്‌കെഎം അറിയിച്ചു.

Also Read: പൂഞ്ചിലെ ഏറ്റുമുട്ടല്‍ ഏഴാം ദിവസം; മൂന്ന് നാട്ടുകാരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ ടിക്കോണിയയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഒക്‌ടോബര്‍ മൂന്നിനാണ് മൂന്നു വാഹനങ്ങള്‍ ഇടിച്ചുകയറിയത്. സംഭവത്തില്‍ നാലു കര്‍ഷകരും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകനും മന്ത്രിയുടെ ഡ്രൈവറും രണ്ട് ബിജെപി പ്രവര്‍ത്തകരും ഉള്‍പ്പെടെ നാലു പേരും കൊല്ലപ്പെട്ടിരുന്നു.

Farmers rail roko protest, Rail Roko, Farmers rail roko, Farmers protest, Lakhimpur Kheri, Lakhimpur Kheri,UP Violence,farmers protest,UP Violence Updates,Lakhimpur-Kheri Violence Updates,Lakhimpur-Kheri Violence Live Updates,UP Violence Latest News,Lakhimpur-Kheri Violence Latest Updates,UP News,Uttar Pradesh news,Uttar Pradesh violence,Lakhimpur-Kheri Violence Latest News, Lakhimpur Kheri, Lakhimpur Kheri violence, Ajay Mishra Teni, Ashish Mishra Teni, rail roko,rail roko agitation,farmers protest,lakhimpur kheri violence, Samkyukta Kisan Morcha,UP Farmers' Killing,Ajay Mishra, farmer protest news, farmer protest live news, kisan andoilan live news, kisan andolan news, latest news, news in malayalam, indian express malayalam, ie malayalam

മൂന്ന് എസ് യുവികള്‍ അടങ്ങിയ വാഹനവ്യൂഹമാണ് കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. ഇതിലൊന്ന് കേന്ദ്ര മന്ത്രി അജയ് മിശ്രയുടേതാണ്. മുന്‍ കേന്ദ്ര മന്ത്രി അഖിലേഷ് ദാസിന്റെ അനന്തരവന്‍ അങ്കിത് ദാസിന്റെ ഉടമസ്ഥതയിലുള്ളതാണ് മറ്റൊരു വാഹനം. മൂന്നാമത്തെ വാഹനത്തിന്റെ ഉടമസ്ഥനെ കണ്ടെത്താനായിട്ടില്ല.

മന്ത്രിയുടെ പേരിലുള്ള വാഹനത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നാണ് കര്‍ഷകര്‍ മൊഴിനല്‍കിയത്. തുടര്‍ന്ന് ആശിഷ് മിശ്ര ഉള്‍പ്പെടെ ആറുപേരെ യുപി പൊലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആശിഷ് മിശ്രയുടെ കൂട്ടാളികളായ ലവ്കുഷ് പാണ്ഡെ, ആശിഷ് പാണ്ഡെ, അങ്കിത് ദാസ്, ശേഖര്‍ ഭാരതി, ലത്തീഫ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. എന്നാല്‍ മകന്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നതാണ് മന്ത്രിയുടെ നിലപാട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farmers rail roko protest live updates lakhimpur kheri violence

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com