scorecardresearch

കാർഷിക നിയമങ്ങൾ: കേന്ദ്രവുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് കർഷകർ

29ന് അടുത്ത ഘട്ട ചർച്ച നടത്താൻ തയ്യാറെന്ന് കർഷകർ

farmers protests, farmers protest news, singhu border, tikri border, punjab farmers, farm law protests, കർഷക സമരം, IE MALAYALAM

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾ കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് (ഡിസംബർ 29) അടുത്ത ഘട്ട ചർച്ചയ്ക്കായി സംഘടനകൾ തീയതി തീരുമാനിച്ചതെന്ന് കർഷക നേതാവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു.

മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായി സമരം ചെയ്യുന്ന 40 കർഷക യൂണിയനുകളുടെ സംഘടനയായ സംയുക്ത് കിസാൻ മോർച്ചയുടെ യോഗത്തിലാണ് തീരുമാനം. ഡൽഹിയുടെ വിവിധ അതിർത്തികളിലായി 25 ദിവസത്തിലധികമായി സമരം തുടരുകയാണ് കർഷകർ.

മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുക കുറഞ്ഞ താങ്ങുവില ഉറപ്പാക്കുക എന്നിവ സർക്കാരുമായുള്ള ചർച്ചയ്ക്കുള്ള മുഖ്യ അജണ്ടയുടെ ഭാഗമാകണമെന്ന് ഭാരതീയ കിസാൻ യൂണിയന്റെ മുതിർന്ന നേതാവായ ടിക്കൈറ്റ് പറഞ്ഞു.“ഡിസംബർ 29 ന് സർക്കാരുമായി ചർച്ച നടത്താൻ ഞങ്ങൾ തീരുമാനിച്ചു,” ടിക്കൈറ്റ് പിടിഐയോട് പറഞ്ഞു.

Read More: കാർഷിക നിയമങ്ങൾ: കേന്ദ്രവുമായി വീണ്ടും ചർച്ച നടത്താൻ തയ്യാറെന്ന് കർഷകർ

സെപ്റ്റംബറിൽ നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പൂർണ്ണമായും റദ്ദാക്കണമെന്നും മിനിമം പിന്തുണ വിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ദില്ലി അതിർത്തി സ്ഥലങ്ങളായ സിങ്കു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്.

കർഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രധാന പരിഷ്കാരങ്ങളാണ് ഈ നിയമങ്ങളെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ വിളകളുടെ വിൽപനയ്ക്കുള്ള മണ്ഡി സംവിധാനത്തെയും, കുറഞ്ഞ താങ്ങുവില ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളെയും ദുർബലപ്പെടുത്തിക്കൊണ്ട് വൻകിട കോർപ്പറേറ്റുകളുടെ തീരുമാനത്തിലേക്ക് കർഷകരെ വിട്ടുകൊടുക്കുകയാണ് ഈ നിയമങ്ങൾ നിലവിൽ വന്നാൽ സംഭവിക്കുകയെന്ന് കർഷക സംഘടനകളും പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Farmers protests latest updates bjp government singhu tikri border haryana punjab