Latest News

പിന്നോട്ടില്ലെന്ന് കർഷകർ, എട്ടാം ഘട്ട ചർച്ച പരാജയം; അടുത്തത് 15ന്

കാർഷിക മേഖലയ്ക്കായി കൂടുതൽ പരിഷ്കാരങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഇവയ്‌ക്കും പ്രതിഷേധം നേരിടേണ്ടിവരുമെന്നും കൃഷി സഹമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു

Farm bills 2020, farmer protest, farmer talks, Narendra Singh Tomar, Piyush Goyal, farmer protest news, Indian express news

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ എട്ടാം ഘട്ട ചര്‍ച്ച പരാജയം. പുതിയ കാർഷിക നിയമങ്ങള്‍ റദ്ദാക്കുക, മിനിമം താങ്ങു വിലയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കുക എന്നീ ആവശ്യങ്ങളിൽ കർഷക സംഘടനാ പ്രതിനിധികൾ ഉറച്ചുനിന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്. കര്‍ഷകരുടെ 41 പ്രതിനിധികളുമായുള്ള ചര്‍ച്ച വിജ്ഞാന്‍ ഭവനിലാണു നടന്നത്.ഒൻപതാം ഘട്ട ചർച്ച ജനുവരി 15നു നടന്നേക്കും.

പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയാല്‍ മാത്രമേ നാട്ടിലേക്കു മടങ്ങൂയെന്നാണ് ചർച്ചയ്ക്ക് മുന്നോടിയായി കര്‍ഷകര്‍ വ്യക്തമാക്കിയത്. എന്നാല്‍ നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും വിവാദപരമായ വ്യവസ്ഥകളില്‍ മാത്രമായി ചര്‍ച്ച പരിമിതപ്പെടുത്തണമെന്നുമായിരുന്നു പ്രക്ഷോഭം നാൽപ്പത്തി നാലാം ദിവസത്തിലെത്തി നിൽക്കെ സര്‍ക്കാര്‍ നിലപാട്.

കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളെ മറ്റ് സംസ്ഥാനങ്ങളിലെ വലിയൊരു വിഭാഗം കര്‍ഷകര്‍ സ്വാഗതം ചെയ്തതായി പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ മൊത്തം താല്‍പ്പര്യങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടു.

പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് ചര്‍ച്ചയ്ക്ക് മുന്നോടിയായി കൃഷി മന്ത്രി നന്ദ്രേ സിങ് തോമര്‍ പറഞ്ഞിരുന്നു. ”ചര്‍ച്ചകള്‍ ക്രിയാത്മക അന്തരീക്ഷത്തില്‍ നടക്കുമെന്നും പരിഹാരമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ചര്‍ച്ചകള്‍ക്കിടെ ഇരു വിഭാഗവും ഒരു പരിഹാരത്തിലെത്താന്‍ നടപടിയെടുക്കേണ്ടതുണ്ട്, ”അദ്ദേഹത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പഞ്ചാബ് ആസ്ഥാനമായുള്ള നാനക്‌സര്‍ സിഖ് വിഭാഗത്തിന്റെ തലവരിലൊരാളായ ബാബ ലഖാ സിങ്ങിനെ വ്യാഴാഴ്ച തോമര്‍ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാരും പ്രതിഷേധിക്കുന്ന കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രതിഷേധ സ്ഥലങ്ങളില്‍ ലാങ്കര്‍ നടത്തുന്ന സിങ് പറഞ്ഞു.

Read More: ട്രാക്ടർ റാലിയുടെ ഭാഗമായി ആയിരക്കണക്കിന് കർഷകർ

കഴിഞ്ഞദിവസം കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ മാര്‍ച്ചില്‍ ആയിരങ്ങളാണ് അണിനിരന്നത്. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ഡല്‍ഹിയിലേക്കു നടത്താനിരിക്കുന്ന ട്രാക്ടര്‍ പരേഡിന്റെ റിഹേഴ്‌സല്‍ എന്ന നിലയ്ക്കാണ് ഇന്നലെ ഡൽഹി അതിർത്തിക്ക് ചുറ്റും ട്രാക്ടർ റാലി നടത്തിയത്. കുണ്ഡലി – പൽവൽ എക്‌സ്‌പ്രസ് ഹൈവേയിലായിരുന്നു റാലി.

രാവിലെ 11ന് ആരംഭിച്ച റാലി വൈകുന്നേരം നാലിനാണ് അവസാനിച്ചത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കർഷകരാണ് സൂചനാ ശക്തിപ്രകടനത്തിൽ പങ്കെടുത്തത്.

ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഈമാസം 23 മുതൽ 25 വരെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധ ധർണ സംഘടിപ്പിക്കാനാണ് കിസാൻ സംഘർഷ് ഏകോപന സമിതിയുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തിൽ രാജ്യവ്യാപകമായി ട്രാക്ടർ പരേഡ് സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.

അതിനിടെ, കാർഷിക മേഖലയ്ക്കായി കൂടുതൽ പരിഷ്കാരങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഇവയ്‌ക്കും പ്രതിഷേധം നേരിടേണ്ടിവരുമെന്നും കൃഷി സഹമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു.

Web Title: Farmers protest talks today

Next Story
കോവിഡ്: വിദേശത്തു നിന്ന് 8.4 ലക്ഷം പ്രവാസി മലയാളികൾ തിരിച്ചെത്തി; 5.5 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടുflight service, Covid 19 Evacuation, പ്രവാസികൾ നാട്ടിലേക്ക്, vande bharat mission, flights to india, india flight timings, air tickets to ndia, air ticket booking site, air ticket booking procedure, embassy air tickets, air india flights to Kochi, air India Flights to Kozhikkode, air india flights to trivandrum, air india flights to Kannur, air india express flights to Kochi, air India express Flights to Kozhikkode, air india express flights to trivandrum, air india express flights to Kannur, ships to India, vande bharat mission news, vande bharat mission flight plan, mea flight plan for indians abroad, mha flight plan, mha flight plan india, flight plan, flight start date in india, flight start date, flight start date in india news, mea flight plan for indians abroad, mea, mea news, vande bharat mission mea, vande bharat mission latest news, indians stranded in dubai airport, ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍, ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍,flights to evacuate NRIs, പ്രവാസികളെ ഒഴിപ്പിക്കാന്‍ വിമാന സര്‍വീസ്‌, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com