Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

വിശപ്പിനുമേൽ കച്ചവടം അനുവദിക്കില്ല; താങ്ങുവില ഉറപ്പുനൽകുന്ന നിയമം കൊണ്ടുവരണമെന്ന് രാകേഷ് ടികായത്

“വിശപ്പിനെക്കാൾ ബിസിനസ്സ് ആഗ്രഹിക്കുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കും”

Rakesh Tikait, രാകേഷ് ടികായത്, Narendra Modi, കാർഷിക നിയമ, Rakesh Tikait news, farmers protest, farm laws, Rajya Sabha, Rajya Sabha news, farmers protest news, Indian Express news

ന്യൂഡൽഹി: രാജ്യത്ത് താങ്ങുവില ഉണ്ടെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെ താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം കൊണ്ടുവരണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് ആവശ്യപ്പെട്ടു. രാജ്യത്ത് വിശപ്പിനുമേൽ കച്ചവടം അനുവദിക്കില്ലെന്നും രാകേഷ് ടികായത് വ്യക്തമാക്കി.

പുതുതായി പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് ഒരു അവസരം നല്‍കണമെന്നും താങ്ങുവില സംവിധാനം തുടരുമെന്നും പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞിരുന്നു. കര്‍ഷകരോട് തിരികെ പോകാന്‍ അഭ്യര്‍ത്ഥിച്ച അദ്ദേഹം സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ആവര്‍ത്തിച്ചു. കേന്ദ്രത്തില്‍ പുതുതായി പാസാക്കിയ കാര്‍ഷിക നിയമങ്ങളോടുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് യഥാര്‍ഥമല്ലെന്നും അദ്ദേഹം ആരോപിച്ചു.

“രാജ്യത്ത് വിശപ്പിനെച്ചൊല്ലി കച്ചവടമുണ്ടാകില്ല. പട്ടിണി ഉയർന്നാൽ വിളകളുടെ വില അതനുസരിച്ച് തീരുമാനിക്കും. വിശപ്പിനെക്കാൾ ബിസിനസ്സ് ആഗ്രഹിക്കുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കും,” രാകേഷ് ടികായത് പറഞ്ഞു.

താങ്ങുവില നിയമം രൂപീകരിക്കണമെന്നാണ് തങ്ങള്‍ പറഞ്ഞത്. അത്തരമൊരു നിയമം കൊണ്ടുവന്നാല്‍ രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കും. നിലവില്‍ താങ്ങുവില നിയമമില്ലാത്തതിനാല്‍ കച്ചവടക്കാര്‍ കര്‍ഷകരെ കൊള്ളയടിക്കുകയാണെന്നും ടികായത്ത് പറഞ്ഞു.

അതേസമയം കഴിഞ്ഞ വർഷം അവസാനത്തോടെ ആരംഭിച്ച കർഷകരുടെ പ്രതിഷേധത്തിൽ, ആദ്യമായി പ്രതികരിച്ച് യുഎസ് കോൺഗ്രസിന്റെ ഇന്ത്യൻ പാനൽ. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇന്ത്യൻ സർക്കാരിനോട് പാനൽ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്നും സമാധാനപരമായി പ്രകടനം നടത്താൻ പ്രതിഷേധക്കാരെ അനുവദിക്കണമെന്നും അംഗങ്ങൾ വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farmers protest rakesh tikayat pm narendra modi on farm law and msp

Next Story
വീണ്ടും എഐഎഡിഎംകെ പതാകയുമായി ശശികല; തമിഴക രാഷ്ട്രീയത്തിലെ പുതിയ അധ്യായമോ?Sasikala, ശശികല, എഐഡിഎംകെ, Sasikala returns to Tamil Nadu, Sasikala Tamil Nadu politics, Sasikala jayalalithaa, Sasikala AIADMK, Chennai news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express