ന്യൂഡൽഹി: പ്രധാൻ മന്ത്രി കിസാൻ സാമാൻ നിധി (പിഎം-കിസാൻ) പദ്ധതി പ്രകാരം ഒൻപത് കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ 18,000 കോടി രൂപ നിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. കര്‍ഷക സമരം രാഷ്ട്രീയപരമാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെ കുറിച്ചും കുറഞ്ഞ പലിശയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വായ്പകളെ കുറിച്ചും പ്രധാനമന്ത്രി വാചാലനായി.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെ കുറിച്ചും കുറഞ്ഞ പലിശയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വായ്പകളെ കുറിച്ചും പ്രധാനമന്ത്രി വാചാലനായി. പിഎം കിസാന്‍ സമ്മാന്‍ നിധിയിലൂടെ 18000 കോടി കൃഷിക്കാര്‍ക്കായി ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.
വർഷങ്ങളായി കേരളം ഭരിക്കുന്നവർ സെൽഫികൾക്കായി പഞ്ചാബ് കർഷകരോടൊപ്പം ചേരുകയാണെന്നും എന്നാൽ സ്വന്തം സംസ്ഥാനത്ത് എപിഎംസി സമ്പ്രദായത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
“മാണ്ഡികളെക്കുറിച്ചും എപിഎംസികളെ കുറിച്ചും സംസാരിക്കുന്ന ഗ്രൂപ്പുകളാണ്, പശ്ചിമ ബംഗാളും കേരളവും നശിപ്പിച്ചത്. കേരളത്തിൽ എപിഎംസികളും മാണ്ഡികളും ഇല്ല. എന്നിട്ട് എന്തുകൊണ്ടാണ് കേരളത്തിൽ പ്രതിഷേധം നടക്കാത്തത്? എന്തുകൊണ്ടാണ് അവർ അവിടെ ഒരു പ്രസ്ഥാനം ആരംഭിക്കാത്തത്? പഞ്ചാബിലെ കർഷകരെ വഴിതെറ്റിക്കുക മാത്രമാണ് ചെയ്യുന്നത്.”
സംസ്ഥാനത്തെ 70 ലക്ഷത്തിലധികം വരുന്ന കർഷകർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിൽ നിന്ന് പ്രയോജനം നേടാൻ അനുവദിക്കാത്തതിന് പ്രധാനമന്ത്രി മോദി പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ചു. “കേന്ദ്രത്തിന്റെ പദ്ധതികളുടെ ആനുകൂല്യങ്ങൾ ബംഗാളിലെ കർഷകർക്ക് നഷ്ടമായി. പദ്ധതികളുടെ ആനുകൂല്യങ്ങൾ കർഷകരിലേക്ക് എത്തിക്കാൻ അനുവദിക്കാത്ത ഏക സംസ്ഥാനം ബംഗാളാണ്.” “മമത ബാനർജിയുടെ പ്രത്യയശാസ്ത്രം ബംഗാളിനെ നശിപ്പിച്ചു. കർഷകർക്കെതിരായ അവരുടെ നടപടികൾ എന്നെ വളരെയധികം വേദനിപ്പിച്ചു. പ്രതിപക്ഷം ഇതിനെക്കുറിച്ച് എന്തുകൊണ്ട് മിണ്ടാതിരുന്നു?” പ്രധാനമന്ത്രി മോദി ചോദിച്ചു.
The several steps taken by the Modi Govt. to empower India's farmers include PM Kisan Samman Nidhi- a support of Rs 6000 towards their income. Today, Hon'ble @PMOIndia Shri @NarendraModi ji will transfer Rs 18,000 cr to 9 cr farmers across India at the touch of a button. #PMKisan
— NSitharamanOffice (@nsitharamanoffc) December 25, 2020
പ്രധാനമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നതിനായി വെള്ളിയാഴ്ച നഗരത്തിലുടനീളം 280 മുനിസിപ്പൽ വാർഡുകളിൽ സ്ക്രീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഓരോ സ്ഥലത്തും കുറഞ്ഞത് 200 പേരുടെ ഒത്തുചേരൽ ഉറപ്പാക്കാൻ പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ കർഷകരെ ശാക്തീകരിക്കുന്നതിനായി മോദി സർക്കാർ സ്വീകരിച്ച നിരവധി നടപടികളിലൊന്നാണ് പ്രധാനമന്ത്രി കിസാൻ നിധിയെന്നും, കർഷകരുടെ വരുമാനത്തോടൊപ്പം സർക്കാർ 6000 രൂപയുടെ പിന്തുണ കൂടി നൽകുകയാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
മോദി യഥാർഥത്തിൽ കർഷകരുടെ ക്ഷേമം ആഗ്രഹിക്കുന്ന പ്രധാനമന്ത്രിയാണെന്നും പ്രതിപക്ഷ പാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
പ്രതിഷേധിക്കുന്ന കർഷകരോട് പ്രതിഷേധം അവസാനിപ്പിച്ച് സർക്കാരുമായി ചർച്ചകൾ നടത്തണമെന്ന് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമർ അഭ്യർത്ഥിച്ചു. പുതിയ കാർഷിക നിയമങ്ങളുടെ പ്രാധാന്യം കർഷകർ മനസ്സിലാക്കുമെന്നും പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും തോമർ കൂട്ടിച്ചേർത്തു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook