Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

കർഷകരോട് ഐക്യദാർഢ്യം: കാർഷിക നിയമങ്ങളുടെ പകർപ്പുകൾ നിയമസഭയിൽ വലിച്ചുകീറി കെജ്‌രിവാളും എംഎൽഎമാരും

കർഷകർക്കായല്ല ബിജെപിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താൻ വേണ്ടിയാണ് ഈ നിയമനിർമാണം എന്ന് കെജ്‌രിവാൾ

Arvind Kejriwal, Farm laws protest, farmers protest India, Modi farmers protest, Modi Gujarat farmers, Modi farmers interaction, Farmers protest news, Farmers protest delhi latest news

ന്യൂഡൽഹി:പ്രക്ഷോഭം തുടരുന്ന കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് ആം ആദ്മി പാർട്ടി എം‌എ‌എൽ‌എമാരും നിയമസഭയിൽ കേന്ദ്രത്തിന്റെ മൂന്ന് പുതിയ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ വലിച്ചുകീറി. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി സർക്കാർ ഡൽഹി നിയമസഭയിൽ പ്രമേയം പാസാക്കിയിട്ടുമുണ്ട്.

“കർഷകർക്കായല്ല, ബിജെപിയുടെ തിരഞ്ഞെടുപ്പ് ധനസഹായത്തിനായാണ് നിയമങ്ങൾ ഉണ്ടാക്കിയത്” എന്ന് കെജ്‌‌രിവാൾ പറഞ്ഞു. “ഞാൻ ഇത് ചെയ്യേണ്ടിവന്നതിൽ എനിക്ക് വേദനയുണ്ട്. ഞാൻ ഇത് ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ താപനില വെറും 2 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമ്പോൾ തണുപ്പിൽ തെരുവുകളിൽ ഉറങ്ങുന്ന എന്റെ രാജ്യത്തെ കർഷകരെ ഒറ്റിക്കൊടുക്കാൻ എനിക്ക് കഴിയില്ല,” കെജ്‌രിവാൾ പറഞ്ഞു. “ഞാൻ ആദ്യം ഈ രാജ്യത്തെ പൗരനാണ്, പിന്നീടാണ് ഒരു മുഖ്യമന്ത്രിയാവുന്നത്. ഈ നിയമസഭ മൂന്ന് നിയമങ്ങളെ തള്ളുകയും കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു, ”അദ്ദേഹം പറഞ്ഞു.

“മഹാമാരിയുടെ സമയത്ത് കാർഷിക നിയമങ്ങൾ പാർലമെന്റിൽ പാസാക്കാനുള്ള തിടുക്കം എന്തായിരുന്നു? രാജ്യസഭയിൽ വോട്ട് ചെയ്യാതെ മൂന്ന് നിയമങ്ങൾ പാസാക്കിയത് ഇതാദ്യമാണ്. ഈ നിയമസഭയിൽ കാർഷിക നിയമങ്ങൾ ഞാൻ കീറിക്കളയുന്നു, ബ്രിട്ടീഷുകാരേക്കാൾ മോശക്കാരാകരുതെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു, ”കാർഷിക നിയമങ്ങളുടെ ഒരു പകർപ്പ് വലിച്ചുകീറിക്കൊണ്ട് കെജ്‌രിവാൾ പറഞ്ഞു.

Read More: കോവിഡ്: പാര്‍ലമെന്റ് ശീതകാല സമ്മേളനം ഉപേക്ഷിച്ചതായി സര്‍ക്കാര്‍, ബജറ്റ് ജനുവരിയിൽ

കർഷകർക്ക് പ്രതിഷേധിക്കാനും സമരം ചെയ്യാനും അവകാശമുണ്ടെന്ന് സുപ്രീം കോടതി ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മറ്റുള്ളവരുടെ മൗലികാവകാശങ്ങൾ ലംഘിച്ചുകൊണ്ടായിരിക്കരുത് സമരങ്ങളെന്നും സുപ്രീം കോടതി ഓർമപ്പെടുത്തി.

എങ്ങനെ സമരരീതി മാറ്റാനാവുമെന്ന് കര്‍ഷകസംഘടനകള്‍ പറയണം. ലക്ഷ്യം നേരിടാന്‍ ചര്‍ച്ചകളിലൂടെ മാത്രമേ കഴിയൂയെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലം നിർത്തിവച്ചുകൂടെയന്ന് കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു.

മറ്റുള്ളവരുടെ മൗലികാവകാശങ്ങൾ ലംഘിക്കാത്ത തരത്തിൽ എങ്ങനെ പ്രതിഷേധിക്കാമെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേസിൽ വാദം കേട്ടത്. “നമ്മൾ എല്ലാവരും ഇന്ത്യാക്കാരാണ്. കർഷകരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഞങ്ങൾ മനസിലാക്കുന്നു. അവരുടെ അവസ്ഥയിൽ അനുകമ്പയുണ്ട്. കാലാകാലങ്ങളോളം നിങ്ങൾക്ക് ഈ സമരം തുടരാൻ സാധിക്കില്ല,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

Read More: പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി

“പ്രതിഷേധിക്കുന്നവരുടെയും സമരം ചെയ്യുന്നവരുടെയും എണ്ണം ക്രമീകരിക്കാൻ ഞങ്ങൾക്ക് പറയാൻ സാധിക്കില്ല. നിയന്ത്രണ ചുമതല പൊലീസിനു നൽകുന്നു, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ സർക്കാരിനോ അല്ല,” ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ യുക്തിസഹമല്ലെന്ന് തങ്ങൾക്ക് പറയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

സമരം ഇന്ന് ഇരുപത്തിരണ്ടാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. സമരം ഒത്തുതീർപ്പാക്കാൻ സമിതിയെ നിയോഗിക്കാമെന്ന സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്നും നിയമങ്ങൾ പിൻവലിക്കുകയാണ് ഏക പോംവഴിയെന്നും കർഷക സംഘടനകൾ അറിയിച്ചു. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാതെ തങ്ങൾ പിന്നോട്ടില്ലെന്ന് നേരത്തെയും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

കർഷക സമരത്തിൽ പങ്കെടുക്കുകയായിരുന്ന ഒരാൾ കൂടി മരിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നാണ് മരണം. പഞ്ചാബ് സ്വദേശിയായ മുപ്പത്തിയെട്ടുകാരനായ ജയ്‌സിങ്ങാണ് ഇന്നു രാവിലെ മരിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farmers protest new delhi supreme court

Next Story
മൊഡേണ വാക്സിൻ ഗുരുതരമായ കോവിഡ് ബാധയെ തടയും; വലിയ രീതിയിൽ സംരക്ഷണം നൽകുന്നുവെന്ന് കണക്കുകൾModerna vaccine, coronavirus vaccine, moderna pfizer covid vaccine, moderna vaccine efficacy rate, മൊഡേണ, കോവിഡ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express