ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കാൻ കർഷകർ; നിയമം പിൻവലിക്കാതെ പിന്നോട്ടില്ല

ഫെബ്രുവരി 12 മുതൽ രാജസ്ഥാനിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്നു ഒരടി പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് കർഷകർ. ഫെബ്രുവരി 18 ന് നാല് മണിക്കൂർ സമയം റെയിൽവെ ഉപരോധിച്ച് പ്രതിഷേധിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ഫെബ്രുവരി 12 മുതൽ രാജസ്ഥാനിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, കർഷക പ്രതിഷേധത്തെ തള്ളി പ്രധാനമന്ത്രി വീണ്ടും രംഗത്തെത്തി. കർഷകരോട് തനിക്ക് അതിയായ ബഹുമാനമുണ്ടെന്ന് പ്രധാനമന്ത്രി ലോക്‌സഭയിൽ പറഞ്ഞു. സർക്കാരിന് കർഷകരോട് ബഹുമാനമാണ്. എന്നാൽ, കാർഷിക നിയമങ്ങളിൽ എന്ത് മാറ്റം വേണമെന്ന് കൃത്യമായ ആവശ്യങ്ങൾ സഹിതം സർക്കാരിനെ അറിയിക്കാൻ കർഷകർക്ക് സാധിക്കണമെന്നും മോദി പാർലമെന്റിൽ പറഞ്ഞു.

സഭയിലെ പ്രസംഗത്തിൽ ‘സമരജീവി’ പ്രയോഗം പ്രധാനമന്ത്രി വീണ്ടും ആവർത്തിച്ചു. കർഷക സമരത്തിന്റെ ശൈലി സമരജീവികളുടേതെന്ന് മോദി പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രയോഗം കർഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

Read Also: അടുത്ത ചീഫ് സെക്രട്ടറി വി.പി.ജോയ്, പരിഷ്‌കരിച്ച പെൻഷൻ ഏപ്രിൽ മുതൽ; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

“വസ്‌തുതകൾ മറച്ചുവച്ചാണ് വിമർശനങ്ങൾ ഉയരുന്നത്. കാർഷിക നിയമങ്ങൾ കർഷകരെ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കുന്നില്ല. രാജ്യത്തിന്റെ വികസനത്തിനു പൊതുമേഖലയെ പോലെ സ്വകാര്യ മേഖലയും നിർണായകമാണ്. സ്വകാര്യ മേഖലയ്‌ക്കെതിരെ സംസാരിക്കുന്നവർക്ക് വോട്ട് കിട്ടുന്ന കാലമെല്ലാം കഴിഞ്ഞു. സ്വകാര്യ മേഖലയെ പരിഹസിക്കുന്ന സംസ്‌കാരം അധികം സ്വീകാര്യമല്ല,” മോദി പറഞ്ഞു. പറയുന്ന വാക്ക് പ്രവർത്തിയിൽ കൊണ്ടുവരാൻ സാധിക്കാത്തവരാണ് പ്രതിപക്ഷമെന്ന് മോദി പരിഹസിച്ചു.

മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം പ്രതിഷേധിച്ചു. കോൺഗ്രസ്, തൃണമൂൽ അംഗങ്ങൾ ലോക്‌സഭയിൽ നിന്നു ഇറങ്ങിപ്പോയി. കർഷകരുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങൾ ഉയർത്തിയ ആശങ്കകൾ പ്രധാനമന്ത്രി പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farmers protest narendra modi congress bjp

Next Story
#MeToo: പ്രിയ രമണിക്കെതിരെ എം.ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ വിധി ഫെബ്രുവരി 17ന്mj akbar, എംജെ അക്ബർ, priya ramani,പ്രിയ രമാണി, metoo, മീടു, mj akbar metoo, mj akbar court hearing, sexual misconduct, #metoo, #metoo india, indian expres
The moderation of comments is automated and not cleared manually by malayalam.indianexpress.com