scorecardresearch

കര്‍ഷക സമരം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ മാത്രമെന്ന് കേന്ദ്ര കൃഷി മന്ത്രി; സമരത്തില്‍ നിശ്ചലമായി നഗരങ്ങള്‍

എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷക കടം എഴുതി തള്ളുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ കര്‍ഷക സംഘടനകള്‍ സമരം നടത്തുന്നത്.

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ സമരം ചെയ്യുന്നത് മാധ്യമ ശ്രദ്ധ കിട്ടാനെന്ന് കേന്ദ്ര കൃഷി മന്ത്രിയും ബിജെപി നേതാവുമായ രാധാ മോഹന്‍ സിങ് പറഞ്ഞു. രാജ്യത്ത് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച 10 ദിവസത്തെ സമരത്തെക്കുറിച്ചായിരുന്നു കൃഷി മന്ത്രിയുടെ പ്രതികരണം.

രാജ്യത്ത് കോടികണക്കിന് കര്‍ഷകര്‍ ഉണ്ടെന്നും വെറും ആയിരങ്ങള്‍ മാത്രം അംഗങ്ങളായുള്ള കാര്‍ഷിക സംഘടനകളാണ് സമരം ചെയ്യുന്നതെന്നും, അവരുടേത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനുള്ള അസാധാരണ നീക്കമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷക കടം എഴുതി തള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ കര്‍ഷക സംഘടനകള്‍ സമരം നടത്തുന്നത്. രാജ്യത്തെ നഗരങ്ങളിലും പട്ടണങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങള്‍ അലയടിച്ചു തുടങ്ങിയിട്ടുണ്ട്.

കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പൂര്‍ണമായും തടയുകയും പാല്‍- പച്ചക്കറി ഉത്പന്നങ്ങള്‍ റോഡിലൊഴുക്കിയുമാണ് പ്രതിഷേധം പുരോഗമിക്കുന്നത്. കേരളം, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ജമ്മു കശ്‌മീര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്. ജൂണ്‍ 1 മുതല്‍ പത്ത് വരെയാണ് സമരം.

നൂറ്റിയമ്പതോളം ചെറു കര്‍ഷകസംഘങ്ങളാണ് മധ്യപ്രദേശിലെ സമരത്തെ പിന്തുണയ്ക്കുന്നത്. 50 പഞ്ചായത്തില്‍ വ്യാപിച്ചുകിടക്കുന്ന സമരത്തോടെ നഗരങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചു. മദന്‍സൂറില്‍ ഏഴോളം കര്‍ഷകരെ വെടിവച്ചുകൊന്നതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് രാജ്യവ്യാപക സമരം.

ഏതാനും മാസങ്ങള്‍ മുപ് മുപ്പതിനായിരത്തോളം കര്‍ഷകരുടെ ലോങ് മാര്‍ച്ചിന് സാക്ഷ്യം വഹിച്ച മഹാരാഷ്ട്രയിലും സമരം ശക്തമാണ്. ഇതോടെ മിക്ക നഗരങ്ങളിലും കിലോയ്ക്ക് പത്തും ഇരുപതും രൂപ വച്ചാണ് പച്ചക്കറി വില കൂടിയത്. പഞ്ചാബില്‍ പലയിടത്തും പച്ചക്കറികളുടെ മൊത്തവില അഞ്ചിരട്ടിയായി വര്‍ദ്ധിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Farmers protest is to grab media attention says bjp minister