Latest News

കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയറിയിച്ച് പ്രതിപക്ഷ കക്ഷികൾ

പ്രശ്ന പരിഹാരത്തിന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുന്ന കാര്യം പരിഗണിക്കുകയാണ് സർക്കാരെന്നാണ് റിപ്പോർട്ടുകൾ

Farmers Protest, കർഷക സമരം, Delhi Protest, ഡൽഹിയിലെ കർഷക പ്രതിഷേധം, Farmers Protest, കർഷക സമരം പത്താം ദിവസത്തിലേക്ക്, IE Malayalam, ഐഇ മലയാളം

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ഡിസംബർ എട്ടിന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികൾ.  കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, എൻസിപി നേതാവ് ശരത് പവാർ, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ, പിഎജിഡി ചെയർമാൻ ഫാറൂഖ് അബ്ദുല്ല എന്നിവർ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഭാരത് ബന്ദിനെ പിന്തുണച്ച് സംയുക്ത പ്രസ്താവന ഇറക്കി. പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ കക്ഷികൾക്ഷ വ്യക്തമാക്കി.

എല്ലാ സംസ്ഥാന-ജില്ലാ തലസ്ഥാനങ്ങളിലും അന്നേ ദിവസം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. അതേസമയം കർഷകർക്ക് പിന്തുണയുമായി കമൽ ഹസന്റെ മക്കൻ നീതി മയ്യവും രംഗത്തെത്തി. ഡൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ അണിചേരുമെന്നും പാർട്ടി അറിയിച്ചു.

അതേസമയം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക യൂണിയനുകൾ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാൻ സാധിക്കാതെ കേന്ദ്ര സർക്കാർ. നിയമങ്ങൾ റദ്ദാക്കണമെന്ന നിലപാട് കർഷകർ കടുപ്പിച്ചതോടെ മറ്റ് സാധ്യതകൾ തേടുകയാണ് സർക്കാർ. കർഷകരുമായി സർക്കാഡ നടത്തിയ അഞ്ചാം ഘട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു.

അതേസമയം പ്രശ്ന പരിഹാരത്തിന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുന്ന കാര്യം പരിഗണിക്കുകയാണ് സർക്കാരെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. ‘തീരുമാനത്തിലെത്തിയിട്ടില്ല, പ്രത്യേക സമ്മേളനം പരിഗണനയിലുണ്ട്,’ മുതിർന്ന സർക്കാർ വൃത്തം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Also Read: കർഷക സമരം: അഞ്ചാം ഘട്ട ചർച്ചയും പരാജയം; പ്ലക്കാഡുകൾ ഉയർത്തി കർഷകർ

ലോക്‌സഭയിലെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് ആദിർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. എന്നാൽ അത്തരമൊരു സാധ്യതയെക്കുറിച്ച് സർക്കാർ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസിലെ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം അഞ്ചാം ഘട്ട ചർച്ചയിൽ മൗനവും പ്രതിഷേധമാര്‍ഗമാക്കി കര്‍ഷകര്‍. കേന്ദ്രസർക്കാരുമായി ശനിയാഴ്ച നടന്ന അഞ്ചാംവട്ട ചർച്ചയ്ക്കായി കർഷകർ എത്തിയത് ‘യെസ്’, ‘നോ’ പ്ലക്കാർഡും ഭക്ഷണവുമായി. കേന്ദ്രത്തിനെതിരേ നിശബ്ദപ്രതിഷേധമുയർത്തുകയുയായിരുന്നു ചർച്ചയിലുനീളം കർഷക നേതാക്കൾ. യോഗത്തിൽ സംസാരിക്കാൻ വിസമ്മതിച്ച കർഷകർ കേന്ദ്രത്തോട് ‘യെസ്’, ‘നൊ’ പ്ലക്കാർഡുകൾ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയത്.

Also Read: പുതിയ പാർലമെന്റ് മന്ദിരത്തിന് ഡിസംബർ 10 ന് പ്രധാനമന്ത്രി തറക്കല്ലിടും

കർഷകരോട് എല്ലാ ആശങ്കകളും തുറന്ന മനസോടെ പരിഹരിക്കുമെന്ന ഉറപ്പ് നൽകിയിരുന്നു. അഞ്ചാം ഘട്ട ചർച്ചയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. പഞ്ചാബിൽ നിന്നുള്ള എംപി കൂടിയായ കേന്ദ്രമന്ത്രി സോം പ്രകാശാണ് കർഷക നേതാക്കളെ ഇക്കാര്യം അറിയിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farmers protest india narendra modi bjp government opposition parties

Next Story
ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, uae coronavirus vaccine drive, യുഎഇ കൊറോണ വൈറസ് വാക്‌സിന്‍ വിതരണം, dubai coronavirus vaccine drive, ദുബായ് കൊറോണ വൈറസ് വാക്‌സിന്‍ വിതരണം, pfizer covid vaccine drive dubai, ഫൈസർ വാക്സിൻ വിതരണം ദുബായ്, saudi arabia coronavirus vaccine, സൗദി അറേബ്യ കൊറോണ വൈറസ് വാക്‌സിന്‍, saudi arabia covid-19 vaccine, , സൗദി അറേബ്യ കോവിഡ്-19 വാക്‌സിന്‍, uae coronavirus vaccine, യുഎഇ കൊറോണ വൈറസ് വാക്‌സിന്‍, uae covid-19 vaccine, യുഎഇ കോവിഡ്-19 വാക്‌സിന്‍, bahrain coronavirus vaccine, ബഹ്റൈന്‍ കൊറോണ വൈറസ് വാക്‌സിന്‍, covid-19 bahrain vaccine,  ബഹ്റൈന്‍ കോവിഡ്-19 വാക്‌സിന്‍, oman coronavirus vaccine, ഒമാൻ കൊറോണ വൈറസ് വാക്‌സിന്‍, covid-19 oman vaccine,  ഒമാൻ കോവിഡ്-19 വാക്‌സിന്‍, kuwait coronavirus vaccine, കുവൈത്ത്  കൊറോണ വൈറസ് വാക്‌സിന്‍, covid-19 kuwait vaccine,  കുവൈത്ത്  കോവിഡ്-19 വാക്‌സിന്‍, കുവൈത്ത്, qatar coronavirus vaccine, ,ഖത്തർ കൊറോണ വൈറസ് വാക്‌സിന്‍, covid-19 qatar  covid-19 vaccine, ഖത്തർ കോവിഡ്-19 വാക്‌സിന്‍, sinopharm coronavirus vaccine, സിനോഫാം കൊറോണ വൈറസ് വാക്‌സിന്‍, sinopharm covid-19 vaccine, സിനോഫാം കോവിഡ്-19 വാക്‌സിന്‍, sinopharm china, സിനോഫാം ചൈന, sinopharm chinese vaccine, സിനോഫാം ചൈനീസ് വാക്‌സിന്‍, pfizer coronavirus vaccine, ഫൈസർ കൊറോണ വൈറസ് വാക്‌സിന്‍, pfizer covid-19 vaccine, ഫൈസർ കോവിഡ്-19 വാക്‌സിന്‍,  coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, gulf news, ഗള്‍ഫ് വാര്‍ത്തകള്‍, uae news, യുഎഇ വാര്‍ത്തകള്‍, dubai news, ദുബായ് വാര്‍ത്തകള്‍, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com