Latest News

കർഷക സമരം: അഞ്ചാം ഘട്ട ചർച്ചയും പരാജയം; പ്ലക്കാഡുകൾ ഉയർത്തി കർഷകർ

കർഷക നേതാക്കൾ “മൗന വ്രതം” പാലിക്കുകയും സർക്കാർ “അതെ” അല്ലെങ്കിൽ “അല്ല” എന്ന് മറുപടി നൽകണമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു

Farmers Protest, കർഷക സമരം, Delhi Protest, ഡൽഹിയിലെ കർഷക പ്രതിഷേധം, Farmers Protest, കർഷക സമരം പത്താം ദിവസത്തിലേക്ക്, IE Malayalam, ഐഇ മലയാളം

ന്യൂഡൽഹി:കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കുന്ന കർഷകരും കേന്ദ്രസർക്കാരും നടത്തിയ  അഞ്ചാം ഘട്ട ചർച്ചയും പരാജയപ്പെട്ടു. ഈ മാസം ഒൻപതിന് മറ്റൊരു ചർച്ച സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. മൂന്ന് കാർഷിക ബില്ലുകൾ പിൻവലിക്കുക എന്നതിൽ കുറഞ്ഞ തീരുമാനമൊന്നും സ്വീകരിക്കില്ല എന്ന നിലപാടാണ് കർഷകർ മുന്നോട്ട് വച്ചത്.

വെള്ളിയാഴ്ച നടന്ന ചർച്ചയിൽ കർഷക നേതാക്കൾ “മൗന വ്രതം” പാലിക്കുകയും തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ “അതെ” അല്ലെങ്കിൽ “അല്ല” മറുപടി നൽകണമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. “അതെ” അല്ലെങ്കിൽ “അല്ല” എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് ചർച്ചയിൽ കർഷകർ പങ്കെടുത്തത്.

കർഷകരോട് എല്ലാ ആശങ്കകളും തുറന്ന മനസോടെ പരിഹരിക്കുമെന്ന ഉറപ്പ് നൽകിയിരുന്നു.  അഞ്ചാം ഘട്ട ചർച്ചയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. പഞ്ചാബിൽ നിന്നുള്ള എംപി കൂടിയായ കേന്ദ്രമന്ത്രി സോം പ്രകാശാണ് കർഷക നേതാക്കളെ ഇക്കാര്യം അറിയിച്ചത്.

ഡൽഹി വിജ്ഞാൻ ഭവനിലാണ് കൂടിക്കാഴ്ച. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തൊമാറിന്ർറെ അദ്ധ്യക്ഷതയിൽ ചേരുന്ന ചർച്ചയിൽ വിവിധ കർഷക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. നേരത്തെ നടത്തിയ ചർച്ചകളെല്ലാം പരാജയമായിരുന്നു.

കേന്ദ്രസർക്കാരുമായുള്ള അഞ്ചാംഘട്ട ചർച്ച തുടങ്ങാനിരിക്കെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുകയെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കർഷകർ വ്യക്തമാക്കിയിരുന്നു. മൂന്ന് നിയമങ്ങളും പിൻവലിച്ചില്ലെങ്കിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുമെന്ന് അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതി (എഐകെഎസ്‌‌സിസി) നേതാക്കൾ വ്യക്തമാക്കി.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷക സംഘടനകൾ കേന്ദ്രത്തോട് ആവശ്യപ്പെടും. തങ്ങളുടെ ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് കർഷക സംഘടനകൾ കേന്ദ്രത്തെ അറിയിക്കും. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കർഷക സംഘടനകൾ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും.

കർഷക സംഘടനകൾ ഡിസംബർ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇന്നത്തെ ചർച്ചയിൽ സമവായമുണ്ടായാൽ ഭാരത് ബന്ദ് ഉപേക്ഷിച്ചേക്കും. എന്നാൽ, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമവായമാകില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. മൂന്ന് ലക്ഷത്തോളം കർഷകരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ഇത് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു.

കർഷക സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഹരിയാനയിലെയും പഞ്ചാബിലെയും കർഷകരാണ് പ്രതിഷേധം ആരംഭിച്ചതെങ്കിലും ഉത്തർപ്രദേശിൽ നിന്നുള്ളവരും ഒപ്പം ചേർന്നു.

Read Also: 37 ആഴ്ചയ്ക്ക് ശേഷം യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു

“കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ഞങ്ങൾ ഇന്നലെ സർക്കാരിനോട് പറഞ്ഞു. ഡിസംബർ 5 ന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. ഡിസംബർ എട്ടിന് ഞങ്ങൾ ഭാരത് ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്,” ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു-ലഖോവൽ) ജനറൽ സെക്രട്ടറി എച്ച് എസ് ലോക്വാൾ ഇന്നലെ പറഞ്ഞിരുന്നു.

താങ്ങുവിലയിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് കർഷകർ. വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും അതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. എന്നാൽ, നിയമം പൂർണമായി പിൻവലിച്ചാൽ അത് സർക്കാരിനു തിരിച്ചടിയാകുമെന്നാണ് കേന്ദ്ര വിലയിരുത്തൽ.

അതിനിടെ ഉത്തർ പ്രദേശിൽ നിന്നും ഡൽഹിയിലേക്കുള്ള പ്രധാന പാതകൾ അടച്ചു. കർഷകർ നിരത്തിൽ തന്നെ നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രണ്ട് ദേശീയ പാതകൾ ഉൾപ്പടെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകൾ അടച്ചിരിക്കുന്നത്. എൻഎച്ച് – 9, എൻഎച്ച് – 24ഉം അടച്ചതായി ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു. പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാൻ സർക്കാർ സമ്മതിച്ചാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂവെന്നാണ് കർഷക നേതാക്കളുടെ നിലപാട്.

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farmers protest india narendra modi bjp government

Next Story
വിജയ് മല്യയുടെ ഫ്രാന്‍സിലെ 14 കോടിയോളം വിലവരുന്ന സ്വത്തുകള്‍ കണ്ടുകെട്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com