/indian-express-malayalam/media/media_files/uploads/2018/12/delhi-farmers-759.jpg)
ന്യൂഡൽഹി: ഇന്ത്യാ വിഭജനത്തിനു ശേഷമുണ്ടായ കലാപത്തെ തുടര്‍ന്ന്, തന്റെ സമീപ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥകള്‍ അയവുവരുത്തുന്നതിനും സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം പകരാനെത്തിയ മഹാത്മാ ഗാന്ധിയെ ഒരു നോക്ക് കാണാനായി ഒമ്പത് വയസുകാരന്‍ രാജേന്ദ്ര പ്രസാദ് ആ ഗ്രാമത്തിന്റെ ഇടവഴികളിലൂടെ നടന്നു.
പിന്നീട് 71 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസാദ് വീണ്ടും അതേ വഴികളില്‍ എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ഗ്രാമകളിലെ വയലുകളിലും കൃഷിയിടങ്ങളിലുമുണ്ടായ പ്രതിസന്ധിയാണ് പ്രസാദിനെ വീണ്ടും അവിടെയെത്തിച്ചത്. കൈയ്യിലൊരു ഊന്നുവടിയുമായി, രാജ്യ തലസ്ഥാനത്തെ ആഢംബര ഹോട്ടലിന് സമീപമുള്ള മേല്‍പ്പാലത്തിനു കുറുകെ അയാള്‍ തനിയെ നടന്നു നീങ്ങി.
'പാര്‍ലിമെന്റ് മന്ദിരത്തിലേക്ക് എത്ര ദൂരമുണ്ട്?' പ്രസാദ് കിതച്ചുകൊണ്ട് ചോദിച്ചു. എന്നാല്‍ റാലിയിലുള്ള ഒരു കൂട്ടം ആളുകള്‍ ആ നിമിഷം ഉറക്കെ വിളിച്ചു പറഞ്ഞു 'അഭിമാനത്തോടെ പറയൂ, നമ്മള്‍ ഒന്നാണ്.' ആ നിമിഷം രാജേന്ദ്ര പ്രസാദം അവര്‍ക്കൊപ്പം ചേരുകയായിരുന്നു.
നാല്‍പ്പത്തിയെട്ടു മണിക്കൂറിലധികം നീണ്ടു നിന്ന റാലിയിലെ ഏറ്റവും പ്രായമേറിയ പങ്കാളികളില്‍ ഒരാളായിരുന്നു അദ്ദേഹം. പാറ്റ്‌നയുടെ ഉള്‍പ്രദേശത്തു താമസിക്കുന്ന ഒരു ദളിത് ആണ് രാജേന്ദ്ര പ്രസാദ്. പാറ്റ്‌നയില്‍ നിന്നും 25 കിലോമീറ്റര്‍ ഉള്ളിലേക്ക് ബര്‍ഭീഗാ എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ വീട്. നവംബര്‍ ഒമ്പതിന് തന്റെ ഗ്രാമത്തിലെ മറ്റുള്ളവര്‍ക്കൊപ്പം വീട്ടില്‍ നിന്നും ഇറങ്ങിയതാണ് അദ്ദേഹം. അവിടെ നിന്നും രണ്ടു മണിക്കൂര്‍ യാത്ര ചെയ്ത് ദനാപൂരില്‍ എത്തിയതിനു ശേഷമാണ് ഡല്‍ഹിയിലേക്ക് തീവണ്ടി കയറിയത്.
ഉച്ചയ്ക്ക് ഒരുമണിയോടെ ഡല്‍ഹിയില്‍ എത്തി. രാംലീല മൈതാനിയില്‍ രാജ്യത്തെ മറ്റ് കര്‍ഷകര്‍ക്കൊപ്പം പ്രസാദും ചേര്‍ന്നു. അത്താഴത്തിന് ഇഡലി കഴിച്ചു. 'കഴിക്കാനും കുടിക്കാനുമൊന്നും ബുദ്ധിമുട്ടില്ല, ബാഗില്‍ അതിനുള്ള സാധനങ്ങളൊക്കെയുണ്ട്. ബിസ്‌ക്കറ്റുമുണ്ട്,' അദ്ദേഹം പറഞ്ഞു.
ഗ്രാമത്തില്‍ നാല് ഏക്കറോളം കൃഷിയിടമുണ്ട് പ്രസാദിന്. തന്റെ തൊഴില്‍ രഹിതരായ മറ്റ് രണ്ട് ആണ്‍ മക്കളും അദ്ദേഹത്തെ കൃഷിയില്‍ സഹായിക്കാനുണ്ട്. എന്നിട്ടും ഈ പ്രായത്തില്‍ ഇത്രയും കഠിനമായൊരു യാത്രയ്ക്കിറങ്ങിത്തിരിക്കാന്‍ പ്രസാദിനെ പ്രേരിപ്പിച്ചത്, തന്റെ നാട്ടിലെ കടുത്ത വരള്‍ച്ചയാണ്. കാര്‍ഷികവൃത്തിക്ക് വെള്ളമില്ല. ഡീസലിനും കുഴല്‍ക്കിണറിനുമെല്ലാം പലതവണ അപേക്ഷിച്ചിര ുന്നുവെങ്കിലും, തരാമെന്നു പറഞ്ഞ 10,000 രൂപയില്‍ ഒരു രൂപ പോലും തന്നില്ലെന്നാണ് പ്രസാദ് പറയുന്നത്.
'ഇങ്ങോട്ട് വരുന്നതിന് മുമ്പ് ഞാന്‍ കുഴല്‍ക്കിണര്‍ നിര്‍മാണത്തിനായി 37,000 രൂപ വായ്പ എടുത്തിരുന്നു. സര്‍ക്കാരിന് പ്രദര്‍ശനങ്ങളില്‍ മാത്രമേ താത്പര്യമുള്ളൂ. അവര്‍ മറ്റൊന്നും ചെയ്യുന്നില്ല,' പ്രസാദ് പറയുന്നു.
ദളിത് സംഘടനയായ ഭാരതീയ മുള്‍നിവാസി സംഘിലെ ഒരു അംഗം കൂടിയാണ് പ്രസാദ്. കുടുംബാംഗങ്ങളൊക്കെ വേര്‍പിരിഞ്ഞതോടെ ഉഴാനാവശ്യമായ ഭൂമിയും ഇല്ലെന്നാണ് പ്രസാദ് പറയുന്നത്.
'സഹോദരന്‍മാരൊക്കെ വേറെയാണ് താമസം. ഇനി അടുത്ത തലമുറയും വേര്‍പിരിയും. കൃഷി ചെയ്യാനുള്ള ഭൂമി പിന്നെ എവിടുന്ന് കിട്ടും?' പ്രസാദ് ചോദിക്കുന്നു.
ആയിരക്കണക്കിന് കര്‍ഷകര്‍ രാംലീല മൈതാനത്തിനു പുറത്തേക്ക് ഒഴുകി തുടങ്ങിയതോടെ പ്രസാദ് ആള്‍ക്കൂട്ടത്തില്‍ നിന്നും വേര്‍ പിരിഞ്ഞു. അവരെ വിളിക്കാനായി ഫോണ്‍ നമ്പര്‍ എഴുതിയ ഒരു പേപ്പര്‍ പ്രസാദ് എടുത്തു. എന്നാല്‍ അവര്‍ പരിധിക്കു പുറത്തായിരുന്നു.
റോഡിനു സമീപത്തുള്ള ഒരു ചായക്കടയില്‍ നില്‍ക്കുമ്പോള്‍, റാലിക്കെത്തിയ മഹേഷ് എന്ന ആളുമായി സംസാരിക്കാനുള്ള ശ്രമത്തിലായിരുന്നു പ്രസാദ്. എന്നാല്‍ മഹേഷ് കര്‍ണാടക സ്വദേശിയായിരുന്നു. അതിനാല്‍ തന്നെ ചിരികളിലൂടെയും ആംഗ്യ ഭാഷയിലൂടെയുമായിരുന്നു അവര്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരുന്നത്. താരതമ്യേന പ്രായം കുറഞ്ഞ ഒരു കര്‍ഷകനാണ് മഹേഷ്. നാട്ടില്‍ 13 ഏക്കര്‍ കൃഷിയിടമാണ് അദ്ദേഹത്തിനുള്ളത്. പ്രസാദിനെ കെട്ടിപ്പിടിച്ചുകൊണ്ട് മഹേഷ് ഫോട്ടോ എടുത്തു.
ചായയും ബിസ്‌ക്കറ്റും കഴിച്ചു കഴിഞ്ഞപ്പോള്‍ പ്രസാദിന് അല്‍പ്പം ആശ്വാസം ലഭിച്ചു. രാവിലെ മുതല്‍ അത് മാത്രമാണ് അദ്ദേഹം കഴിച്ചിട്ടുള്ളത്.
'ഞാന്‍ ആദ്യമായല്ല റാലികളില്‍ പങ്കെടുക്കുന്നത്. ഇത് എന്റെ അവസാനത്തെ റാലിയും ആകില്ല. കലാപത്തെ തുടര്‍ന്ന് തകര്‍ന്ന, ഞങ്ങളുടെ അയല്‍പകത്തുള്ള ഒരു മുസ്ലീം ഗ്രാമം സന്ദര്‍ശിക്കാന്‍ എത്തി. ഞാന്‍ അദ്ദേഹത്തെ കാണാന്‍ കുതിച്ചു പാഞ്ഞു. 'യജമാനന്‍ ഒരു പാട് ഉപദ്രവിച്ചു, പക്ഷേ എനിക്ക് കാണണമായിരുന്നു. വീട്ടില്‍ പോയതിന് ശേഷം ഞാന്‍ ഡിസംബര്‍ 23ന് വീണ്ടും സൂറത്തിലേക്ക് പോകും.'
ഉച്ചയോടെ, ജന്തര്‍ മന്ദിറില്‍ എത്തിയ ശേഷം പരിചയമുള്ള മുഖങ്ങള്‍ തേടി അദ്ദേഹം അവിടെയെല്ലാം ഒന്നു നടന്നു. ആരെയും കാണാത്തതുകൊണ്ട് പ്രസംഗങ്ങള്‍ തുടങ്ങാന്‍ കാത്തു നില്‍ക്കാതെ പ്രസാദ് പോകാന്‍ തയ്യാറെടുത്തു.
'ഇനി എന്താണ് കാര്യം? സര്‍ക്കാരിന് ഞങ്ങളുടെ ശക്തി എന്താണെന്ന് കാണിച്ചു കൊടുക്കണമായിരുന്നു. അത് ചെയ്തല്ലോ അല്ലേ?'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us