മോദിയെ സമ്മർദത്തിലാക്കാൻ ആർക്കും കഴിയില്ലെന്ന് തോമർ; ഡിസംബർ 30ന് കർഷകരുമായി വീണ്ടും ചർച്ച

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ബുധനാഴ്ച നടത്തുന്ന ചര്‍ച്ച സദുദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു

Farmers Protest, കർഷക സമരം, Delhi Protest, ഡൽഹിയിലെ കർഷക പ്രതിഷേധം, Farmers Protest, കർഷക സമരം പത്താം ദിവസത്തിലേക്ക്, IE Malayalam, ഐഇ മലയാളം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമ്മര്‍ദത്തിലാക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കർഷകരുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനാണ് മോദി ശ്രമിക്കുന്നതെന്നും തോമർ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ബുധനാഴ്ച നടത്തുന്ന ചര്‍ച്ച സദുദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം പിന്നിട്ട കര്‍ഷകസമരം ഏതു വിധേനയും അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ആറാംഘട്ട ചര്‍ച്ചയ്ക്കായി കര്‍ഷകരെ സമീപിച്ചിരിക്കുന്നത്.

Read More: കർഷകരെ ശക്തരാക്കാൻ സാധ്യമായതെല്ലാം ചെയ്യും: നരേന്ദ്ര മോദി

കർഷകരുടെ 40 സംഘടനകളെയാണ് ഡിസംബർ മുപ്പതിന് ചർച്ചയ്ക്കായി ക്ഷണിച്ചിരിക്കുന്നത്. പുതിയ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന ഒരു കൂട്ടം കർഷകരോട് സംസാരിക്കുകയായിരുന്നു തോമർ. “യുപി‌എ സർക്കാരിന്റെ സമയത്ത് മൻ‌മോഹൻ സിങ്ങും ശരദ് പവാറും ഈ നിയമങ്ങൾ നടപ്പിലാക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും സമ്മർദ്ദത്തെയും സ്വാധീനത്തെയും നേരിടാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ അവർക്ക് നിയമ നിമാണം സാധ്യമായില്ല. എന്നാൽ നരേന്ദ്ര മോദിജി ഇന്ന് നമ്മുടെ പ്രധാനമന്ത്രിയാണെന്നത് ഞങ്ങളുടെ ഭാഗ്യമാണ്,” തോമർ പറഞ്ഞു.

“മോദിജിക്ക് സ്വാർത്ഥ താൽപ്പര്യമില്ല. രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കൃഷിയെ സമ്പന്നമാക്കാനും കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുമുള്ള സിംഗിൾ പോയിന്റ് പദ്ധതിയിൽ അദ്ദേഹം പൂർണമായും പ്രതിജ്ഞാബദ്ധനാണ്,” തോമർ പറഞ്ഞു.

കർഷകരെ ശക്തരാക്കാൻ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നൂറാം കിസാൻ റെയിൽ പദ്ധതി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിസാൻ റെയിലിലൂടെ കർഷകർക്ക് നേട്ടമുണ്ടാകും. തങ്ങളുടെ വിഭവങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുപോയി വിൽക്കാൻ കർഷകർക്ക് ഇതിലൂടെ സാധിക്കും. ചെലവ് കുറയ്‌ക്കാനും വരുമാനം വർധിക്കാനും കിസാൻ റെയിലിലൂടെ കർഷകർക്ക് സാധിക്കുമെന്നും മോദി പറഞ്ഞു.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം തുടരുകയാണ്. കർഷക സമരം 34-ാം ദിവസത്തിലേക്ക് കടന്നു. ഡിസംബർ 29 ന് ചർച്ച നടത്താമെന്നായിരുന്നു കർഷക യൂണിയൻ നേതാക്കളെ നേരത്തെ അറിയിച്ചത്. എന്നാൽ, ഡിസംബർ 30 ഉച്ചയ്ക്ക് രണ്ടിന് വിജ്ഞാൻ ഭവനിൽ ചർച്ച നടക്കുമെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയം കർഷക സംഘടനകളെ അറിയിച്ചിരിക്കുന്നത്. തുറന്ന മനസ്സോടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പ്രതികരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farmers protest government calls for talks on dec 30 says pressure will not work on pm modi

Next Story
കർഷകരെ ശക്തരാക്കാൻ സാധ്യമായതെല്ലാം ചെയ്യും: നരേന്ദ്ര മോദിnarendra modi, നരേന്ദ്ര മോദി, pm modi, prime minister narendra modi, പ്രധാനമന്ത്രി നരേന്ദ്ര മോദി, pm modi to visit kochi, പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി സന്ദർശിക്കും, narendra modi's kerala visit, നരേന്ദ്ര മോദിയുടെ കേരള സന്ദർശനം,  bpcl, ബിപിസിഎൽ, cochin shipyard, കൊച്ചിൻ ഷിപ്പ്‌യാർഡ്, kerala assembly election 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, bjp, ബിജെപി, malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com