ന്യൂഡൽഹി: ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനുള്ള നടപടികളിൽ നിന്ന് ജില്ലാ ഭരണകൂടം പിന്മാറി. കൂടുതൽ കർഷകർ സംഘടിച്ച് എത്തിയതോടെ തൽക്കാലം നടപടി നിർത്തിവയ്ക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. ഇതോടെ പൊലീസും കേന്ദ്രസേനയും സമരവേദിയിൽ നിന്ന് പിന്മാറി.

കര്‍ഷകരെ ഒഴിപ്പിക്കുന്നതിനായി വന്‍ പൊലീസ് സന്നാഹം ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുണ്ടായിരുന്നു. ജില്ലാ മജിസ്ട്രേട്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. അധികൃതരെ മടക്കി അയച്ച ശേഷം ദേശീയ പതാകയുമേന്തിയായിരുന്നു കർഷകരുടെ ആഹ്ലാദ പ്രകടനം.

Also Read: ഒഴിപ്പിക്കാനുള്ള നടപടിയുമായി സർക്കാർ; ഒഴിഞ്ഞു പോവില്ലെന്ന് കർഷകർ: ഗാസിപൂരിൽ സംഘർഷാവസ്ഥ

വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പുരിലെ സമരഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു കര്‍ഷകര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സമരഭൂമിയില്‍നിന്ന് മടങ്ങില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

farmers protest, farmers protest violence delhi, delhi farmers protest, BJP farmers protest, farmers protest violence Delhi, BJP farmers protest, red fort farmers protest, indian express

പോരാട്ടത്തിൽ നിന്ന് ഒരിക്കലും പിന്മാറില്ലെന്ന നിലപാടിലാണ് കർഷകർ. തങ്ങളുടെ പ്രിയപ്പെട്ടവരെ പലരെയും സമരഭൂമിയിൽ വച്ച് തന്നെയാണ് നഷ്ടമായതെന്നും അത് അവരോട് ചെയ്യുന്ന തെറ്റാകുമെന്നും കർഷകർ പറയുന്നു. നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറുന്നത് ഇരട്ടി നഷ്ടമാണണെന്നും അവർ കരുതുന്നു.

Also Read: ഇന്ത്യയിൽ നിർമിച്ച കൂടുതൽ വാക്സിനുകൾ ഇനിയും വരാനിരിക്കുന്നു: പ്രധാനമന്ത്രി

വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിക്കുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്. എന്നാല്‍ പൊലീസ് നടപടിയുണ്ടായാല്‍ അതിനെ നേരിടുമെന്നും വെടിവച്ചാലും സമരവേദിയില്‍ നിന്ന് മാറില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. യുപി പൊലീസിന് പുറമേ കേന്ദ്രസേനയേയും സമരഭൂമിക്ക് ചുറ്റും വിന്യസിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗാസിപ്പുരിലേക്കുള്ള ഗതാഗതം തടഞ്ഞിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

റിപ്പബ്ലിക് ദിന സംഘർഷം: ശശി തരൂർ അടക്കം എട്ട് പേർക്കെതിരെ കേസ്

റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലി ഡൽഹി പൊലീസുമായുള്ള സംഘർഷത്തിലാണ് അവസാനിച്ചത്. സംഭവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ശശി തരൂർ എംപിയടക്കമുള്ളവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. നോയിഡ പൊലീസാണ് ശശി തരൂർ എംപി, മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ എന്നിവരടക്കം എട്ട് പേർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തത്.

രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലാപത്തിന് പ്രേരണ നല്‍കുന്ന തരത്തിലുളള പോസ്റ്റുകള്‍ ഇട്ടുവെന്ന പരാതിയിലാണ് നടപടി. ഇവരുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook